Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരിശുദ്ധാത്മാവ് - പരമ്പര (ഭാഗം 2)

No votes yet
    Links:
Sajeev Varghese
Info:
Speaker: സജീവ്‌ വര്‍ഗീസ്‌
കാറ്റഗറി: Study
Subjects: പരിശുദ്ധാത്മാവ്, പഠനം, ത്രിത്വം, ആത്മാവ്
Uploaded On: Feb 19, 2011
Views: 2084, Comments: 0
Download Media:
   File Type: flv
   File Size: 86.97 MB

Login or Register to Download!

ദൈവത്തില്‍ നിന്നും പുറപ്പെട്ടുവരുന്നു ഒരു ശക്തി മാത്രമല്ല, ഒരു വ്യക്തിത്വം പരിശുദ്ധത്മാവിനുണ്ട് എന്ന് കഴിഞ്ഞ ക്ലാസ്സില്‍ മനസിലാക്കിയല്ലോ. ഈ പാഠഭാഗത്ത് പരിശുദ്ധാത്മാവിന്റെ ദൈവത്വം വിശദമാക്കുന്നു. ദൈവിക സ്വഭാവങ്ങള്‍,ദൈവിക പ്രവര്‍ത്തനങ്ങള്‍, ത്രിത്വത്തിലെ പങ്കാളിത്തം, പഴയ നിയമ- പുതിയ നിയമങ്ങളിലെ മറ്റു ചില സൂചനകള്‍ എന്നിവ പഠന വിധേയമാക്കിയാല്‍ പരിശുദ്ധാത്മാവ് ദൈവം തന്നെ ആണെന്ന് മനസിലാക്കാം.

Holy Spirit - Part 2 - Malayalam Bible Study Series - Sajeev Varghese

ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന സ്വഭാവഗുണങ്ങള്‍ ആണല്ലോ നിത്യാസ്തിക്യം, സര്‍വജ്ഞാനം, സര്‍വ വ്യാപിത്വം, സര്‍വശക്തി എന്നിവ. ഈ നാല് ഗുണങ്ങള്‍ പരിശുദ്ധാത്മാവിനും ഉണ്ട്. അതുപോലെ തന്നെ, ദൈവിക പ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഉണ്ട്. ദൈവം ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളായും രേഖപ്പെടുത്തിയിരിക്കുന്നതും. കൂടാതെ, ത്രിയേക ദൈവത്തിലെ പങ്കാളിത്തം ഒരു പ്രധാന തെളിവാണ്.

ത്രിത്വം - തീയേകത്വം- എന്ന വിഷയം നേരിട്ട് ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നില്ല. ദൈവിക ത്രിത്വത്തില്‍ പരിശുദ്ധത്മാവിനുള്ള പങ്ക് പരിശോധിക്കുകയാണിവിടെ. പിതാവും പുത്രനും പരിശുദ്ധാത്മാവ് തുല്യ പ്രധാന്യമുള്ളവരായി സമാന ഗുണവിശേഷങ്ങളോട് കൂടെ സാരാംശത്തില്‍ ഒന്നായിരിക്കുന്ന അവസ്ഥയാണല്ലോ തീയേകത്വം. ഈ ത്രീയേക ദൈവത്തിലെ ഒരു വ്യക്തിത്വമാണ് പരിശുദ്ധാത്മാവ് എന്നും ബൈബിളില്‍ നിരവധി തെളിവുകള്‍ ഉണ്ട്.

പഠന വിധേയമാക്കേണ്ട ഭാഗങ്ങള്‍ ലളിതമായി തെളിവുകള്‍ സഹിതം അവതരിപ്പിച്ചിരിക്കുന്നു. പഠനം തുടരട്ടെ.. സംശയങ്ങളും പ്രതികരണങ്ങളും അറിയിക്കുമല്ലോ..

(വീഡിയോ ആദ്യത്തെ 15 മിനിട്ടുകള്‍ അല്പം തകരാര് വന്നിട്ടുള്ളത് സദയം ക്ഷമിച്ചാലും. ഇത് പിന്നീട് പരിഹരിക്കുന്നതായിരിക്കും.)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)