Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എല്ലാം അറിയുന്നവന്‍ !

Your rating: None Average: 3.9 (12 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ദൈവം, ഗാനം
Uploaded On: May 16, 2011
Views: 3520, Comments: 0
Download Media:
   File Type: flv
   File Size: 25.32 MB

Login or Register to Download!

ചുമ, പനി, ജലദോഷം, വയറുവേദന, പല്ലുവേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെ എല്ലാ രോഗങ്ങള്‍ക്കും ഒരുപോലെ പരിഹാരം തരുന്ന ഒരു മരുന്നുണ്ടത്രേ! പേര് പക്ഷെ ചോദിക്കരുത്, ഓരോ ബസ് സ്റ്റാന്റിലും ഓരോ പേരിലാണ് അത് വില്‍ക്കുന്നത്.. എന്നാലെന്താ ഒന്ന് വാങ്ങി പരീക്ഷിക്കുന്നതില്‍ എന്താ തെറ്റ് അല്ലെ? ശരീരത്തിന്റെ വേദന തല്ക്കാലം അവിടെ നില്‍ക്കട്ടെ... അതിലും വലുതല്ലേ മനസിന്റെ പ്രശ്നങ്ങള്‍... അസൂയ, അസംതൃപ്തി, ടെന്‍ഷന്‍, നിരാശ, അപകര്‍ഷത, ആകുലത ഇതിനെല്ലാം ഒന്നിച്ചു ഫലിക്കുന്ന വല്ല മരുന്നും ഉണ്ടായിരുന്നെങ്കില്‍ !Malayalam video song - Ellamariyunnna - Kaithiri.com

ഇങ്ങനെയൊരു ഒറ്റമൂലി ഒരു കമ്പനിയും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. പക്ഷെ, മനുഷ്യരായ നമ്മള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും ശരിയായ കാരണവും പരിഹാരവും അറിയാവുന്ന ഒരു വ്യക്തി ഉണ്ട്. രോഗലക്ഷണങ്ങള്‍ പറയാതെ തന്നെ മരുന്ന് പറയാന്‍ കഴിവുള്ള ഒരു ഡോക്ടര്‍ ആണ് അദ്ദേഹം. മറ്റാരുമല്ല, സാക്ഷാല്‍ ദൈവം തന്നെ. സര്‍വവ്യാപിയും സ്നേഹവാനുമായ സൃഷ്ടാവായ ദൈവത്തിന്റെ സര്‍വജ്ഞാനവും സര്‍വശക്തിയുമാണ് ഇവിടെ നമുക്ക് ഗുണം ചെയ്യുന്നത്.

ദൈവത്തിനു എല്ലാം അറിയാമെങ്കില്‍ പിന്നെ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? എല്ലാവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കൊടുക്കാത്തത് എന്തുകൊണ്ടാണ്? വളരെ പ്രസക്തമായ ചോദ്യം തന്നെ. ഉത്തരം ദൈവം തന്റെ വചനത്തിലൂടെ പറഞ്ഞുതരുന്നുണ്ട്. ദൈവത്തിനു എല്ലാവരെയും അറിയാഞ്ഞിട്ടല്ല, മറിച്ചു എല്ലാവരും ദൈവത്തെ അറിയുന്നില്ല - അതുകൊണ്ടാണ്. കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ ദൈവവുമായി നേരിട്ടൊരു ബന്ധം ഇന്ന് എല്ലാവര്‍ക്കും ഇല്ല.

ദൈവം മനുഷ്യനെ സൃഷ്ടിച്ച ദിവസം മുതല്‍ അവനുമായി നേരിട്ട് ഇടപെട്ടിരുന്നു. പക്ഷെ, പാപം ഇരുവരെയും തമ്മില്‍ അകറ്റി. ഈ അകല്‍ച്ച ഇന്നും നിലനില്‍ക്കുന്നു. പാപം ആവസിക്കുന്ന ഹൃദയത്തില്‍ ദൈവത്തിനു സ്ഥാനമില്ല. പാപത്തിനു പരിഹാരം ഉണ്ടാക്കി പുതിയൊരു ഹൃദയം ഉണ്ടാകുന്നതു വരെ മനുഷ്യനും ദൈവവും തമ്മില്‍ ബന്ധപ്പെടാന്‍ ആവുന്നില്ല. അതായതു, ദൈവത്തെക്കുറിച്ചുള്ള അറിവല്ല, ദൈവവുമായി വ്യക്തിബന്ധമാണ് വേണ്ടത്. ഇത് കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ നേടാന്‍ കഴിയും.

ദൈവത്തെ മനസോടെ അന്വേഷിച്ചു അവിടുത്തെ വഴികളെ പിന്തുടരുന്നവരുമായി മാത്രമേ ദൈവത്തിനു ഇന്ന് നേരിട്ട് ഇടപാടുകള്‍ ഉള്ളൂ.. കര്‍ത്താവായ യേശു ക്രിസ്തുവില്‍ വിശ്വസിച്ചു അവിടുത്തെ ജീവിതത്തിന്റെ നായകനായി സ്വീകരിക്കുന്നവരെ മക്കളായിട്ടാണ് ദൈവം പിന്നെ കാണുന്നത്. അങ്ങനെയുള്ളവരെ അവിടുന്ന് ഏതാപത്തിലും ഒരിക്കലും ഉപേക്ഷിക്കുകയില്ല.. അത്രയ്ക്ക് അടുത്ത ഒരു ബന്ധമായിരിക്കും ദൈവവുമായി ഉണ്ടാകുന്നത്. (ഇവിടെ വായിക്കുക)

"യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍ നിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു. നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു." (സങ്കീര്‍ത്തനം 34 :15 -19)

ദൈവത്തിന്റെ സ്നേഹവും പരിപാലനവും ദിവസം തോറും അനുഭവിക്കുമ്പോള്‍ത്തന്നെ ഇടയ്ക്കിടെ ഉണ്ടാകുന്ന വിഷമങ്ങള്‍ക്കും അങ്ങനെ അവിടുന്ന് തന്നെ പരിഹാരം തരുന്നു.. അവിടുന്ന് എല്ലാം അറിയുന്നതുകൊണ്ട് എന്റെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി തരുന്നു.. ആശ്വാസത്തിന്റെ സംഗീതം എന്നില്‍ നിന്നും ഉയരുന്നു. ഇനിയും ഈ ദൈവം തെന്നെയയിരിക്കും എന്റെ സങ്കേതം!

എന്താ, ഈ ദൈവത്തെയും അവിടുത്തെ നന്മകളെയും  ജീവിതത്തില്‍ അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കും ആവില്ലേ? ആവും, അവിടുത്തെ വചനം അനുസരിക്കുമെങ്കില്‍ മാത്രം !! അതിനായി ദൈവം നിങ്ങളെ വിളിക്കുന്നു....


എല്ലാമറിയുന്ന ഉന്നതന്‍ നീയേ
എന്നെയും നന്നായ്‌ അറിയുന്നു നീ
എന്നാകുലങ്ങള്‍ എന്‍ വ്യാകുലങ്ങള്‍
എല്ലാമറിയുന്ന സര്‍വേശ്വരാ

ആശയറ്റു ഞാന്‍ അലഞ്ഞ നേരം
ആശ്വാസമായ്‌ എന്‍ അരികിലെത്തി
നീമതിയെനിക്കിനി ആശ്രയമായി
നീയെന്റെ സങ്കേതം എന്നാളുമേ

വീഴാതെ താങ്ങിടും പൊന്‍ കരത്താല്‍
വിണ്ണിലെ വീട്ടില്‍ ചേരുവോളം
വന്നിടും വേഗം ദൂതരുമായി
വാനവിതാനത്തില്‍ ചേര്‍ത്തിടുവാന്‍


ഗാനരചന: ബാബു പാറയില്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)