Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വാക്ക് മാറാത്തോന്‍

Your rating: None Average: 3.8 (12 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: വിശ്വസ്തത, വാക്ക്, ഗാനം
Uploaded On: Oct 21, 2011
Views: 3394, Comments: 0
Download Media:
   File Type: flv
   File Size: 22.54 MB

Login or Register to Download!

ഒരിക്കലെങ്കിലും വാക്ക് മാറാത്തവരായി മനുഷ്യരില്‍ ആരുണ്ട്‌ അല്ലേ? ആകട്ടെ, വാക്ക് പറഞ്ഞാല്‍ മാറാമോ? പാടില്ല! പറയാന്‍ എളുപ്പം, പക്ഷേ, പാലിക്കാനോ? വളരെ ബുദ്ധിമുട്ട് തന്നെ.. പലപ്പോഴും വലിയ ത്യാഗം ആവശ്യമാണ്. അവിടെയറിയാം ഒരാളുടെ 'ക്വാളിറ്റി'.

Malayalam Song "Ente yeshu vaakku maaraathon" by Aniyan Varghese - Kaithiri.com

പലരും തങ്ങളുടെ തന്നെ വാക്കിനു വില കല്‍പ്പിക്കാറില്ല എന്നതാണ് സത്യം. അങ്ങനെയുള്ള ഒരാളെ, എങ്ങനെ മറ്റുള്ളവര്‍ വിലകല്പ്പിക്കും? അപ്പോള്‍ വാക്ക് സൂക്ഷിക്കാനറിയാമെങ്കില്‍ സ്വന്തം വില കാത്തു സൂക്ഷിക്കാം. അത് തന്നെയാണ് വചനം പറയുന്നതും: "നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു." (യാക്കോബ്: 3 :2)

മാറ്റത്തിന് അധീനമാണ് ഈ മണ്ണും വിണ്ണും - സകല ദൈവ സൃഷ്ടിയും. സത്ഗുണ സമ്പൂര്‍ണനും മാറ്റമില്ലാത്തവനുമായി നില നില്‍ക്കുന്നവന്‍ ഒരുവനേയുള്ളൂ. നമ്മുടെ സൃഷ്ടാവും ദൈവുമായ കര്‍ത്താവ്‌ മാത്രം. അവിടുത്തെ വാക്കുകള്‍ നമുക്ക് എല്ലായ്പ്പോഴും വിശ്വസിക്കാം. അവിടുത്തെ ആത്മാവിനാല്‍ നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്ന കര്‍ത്താവ്‌ അരുളിയ വചനങ്ങള്‍ നിത്യതയോളം മാറ്റമില്ലാത്തതാണ്. അതുകൊണ്ട് ധൈര്യമായി നമുക്ക് അവിടുത്തെ വാക്കുകളെ ആശ്രയിക്കാം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും. ഈ ഗാനം നമ്മോടു അതാണ്‌ ഓര്‍പ്പിക്കുന്നത്.


എന്റെ യേശു വാക്ക് മാറാത്തോന്‍
ഈ മണ്‍ മാറും വിണ്‍ മാറും
മര്‍ത്യരെല്ലാം വാക്ക് മാറും
എന്റെ യേശു വാക്ക് മാറാത്തോന്‍

പെറ്റ തള്ള മാറിപ്പോയാലും
ഇറ്റു സ് നേഹം തന്നില്ലെങ്കിലും
അറ്റു പോകയില്ലെന്‍ യേശുവിന്റെ സ് നേഹം
എന്റെ യേശു വാക്ക് മാറാത്തോന്‍

ഉള്ളം കൈയില്‍ എന്നെ വരച്ചു
ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു
തന്റെ തൂവല്‍ കൊണ്ട് എന്നെ മറയ്ക്കുന്ന
എന്റെ യേശു വാക്ക് മാറാത്തോന്‍

ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണ പ്രിയന്‍ പാദമേല്ക്കുവാന്‍
കണ്ണുനീര് തോറും നാളടുത്തു സ്‌തോത്രം
എന്റെ യേശു വാക്ക് മാറാത്തോന്‍


ഗാനരചന: ശ്രീ. അനിയന്‍ വര്‍ഗീസ്, കല്ലിശ്ശേരി

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)