Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരീക്ഷപ്പേടിയെ തോല്‍പ്പിക്കാം!

Your rating: None Average: 5 (2 votes)
    Links:
George Koshy, Mylapra
Info:
Speaker: ജോര്‍ജ് കോശി, മൈലപ്ര
കാറ്റഗറി: Gallery
Subjects: സത്ഗമയ, വിജയം, പരീക്ഷ, പഠനം
Uploaded On: Feb 9, 2012
Views: 1613, Comments: 0
Download Media:
   File Type: flv
   File Size: 84.7 MB

Login or Register to Download!

പരീക്ഷ ഇങ്ങടുത്തു.. കളിയും ചിരിയും മെല്ലെ കാര്യത്തിന് വഴിമാറിത്തുടങ്ങി... അതോടെ പലര്‍ക്കും ഊണുമില്ല ഉറക്കവുമില്ല, ഒരേ വിചാരം മാത്രം... പരീക്ഷ എങ്ങനെയായിരിക്കും? ചിലപ്പോള്‍ ആകാംക്ഷയേക്കാള്‍ ഏറെ പേടി.. പരീക്ഷയെ ഇങ്ങനെ അകാരണമായി ഭയപ്പെടണോ?

Exam Fever ! How to prepare for exams - Malayalam Video - George Koshy Mylapra, Sathgamaya - kaithiri.com

ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷ ഒഴിവാക്കാന്‍ സാധിക്കുന്നതല്ല. പഠിക്കുന്നതിന്റെ ഒരു ലക്‌ഷ്യം പരീക്ഷയില്‍ വിജയം നേടുക എന്നുള്ളത് തന്നെയാണ്. മാത്രമല്ല പരീക്ഷ നമുടെ പ്രാപ്തി തെളിയിക്കുന്നതിനുള്ള അവസരമാണ്. മാത്രമല്ല കുറവുകള്‍ മനസിലാക്കാനും. ജീവിത വിജയത്തിന് തന്നെ അത്യന്താപേക്ഷിതമായ  ഈ ഒരു പ്രമാണം പരിശീലിക്കാനുള്ള കളരികളാണ് വിദ്യാലയത്തിലെ ഈ കൊച്ചു കൊച്ചു പരീക്ഷകള്‍ .

പരീക്ഷയില്‍ നല്ല വിജയം നേടുന്നതിനു പ്രധാനമാണ് നല്ല തയാറെടുപ്പ്. ശരിയായ പഠനം തന്നെയാണ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ശരിയായ തയാറെടുപ്പ്. പഠനം എന്ന പ്രക്രിയയെ വേണ്ടവിധം ക്രമീകരിച്ചാല്‍ പരീക്ഷ എന്ന കടമ്പയും സുഗമമായി മറികടക്കാം. പരീക്ഷകളെ ആത്മ വിശ്വാസത്തോടെ നേരിടുകയുമാവാം!

പഠിക്കുക! പരിശ്രമിക്കുക! വിജയം നേടുക! എന്നതായിരിക്കട്ടെ നമ്മുടെ ആഗ്രഹവും ലക്ഷ്യവും.. പരീക്ഷകളെ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടെ നേരിടുവാന്‍ ഉള്ള കഴിവ് നേടുക.. അതിനായി ദൈവത്തില്‍ ആശ്രയിക്കുക. പിന്നെ വിജയം താനേ വന്നുകൊള്ളും. ദൈവം പരിശ്രമിക്കുന്നവരോട് കൂടെയുണ്ട്. ഈ സീസണില്‍ പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും കൈത്തിരിയുടെ വിജയാശംസകള്‍ !

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)