Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എന്നെ അനുഗമിക്കാമോ?

Your rating: None Average: 2 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സുവിശേഷം, പാപക്ഷമ
Uploaded On: Jun 4, 2011
Views: 1653, Comments: 0
Download Media:
   File Type: flv
   File Size: 86.47 MB

Login or Register to Download!

സംതൃപ്തിയും സമാധാനവുമുള്ള ജീവിതത്തിനു അത്യാവശ്യമായ പാപക്ഷമ, ദയ, അനുഗ്രഹം ഇവ പരിധിയില്ലാതെ ചൊരിയുന്നതാരാണ്? കരുണയും കൃപയും നിറഞ്ഞവനായ ദൈവം.. നീതിമാന്മാര്‍ക്കും ദുഷ്ടന്മാര്‍ക്കും ഒരുപോലെ ശ്വാസവും വെളിച്ചവും മഴയും നല്‍കുന്നവന്‍ ദൈവിക അനുഗ്രഹങ്ങള്‍ ചൊരിയുന്ന കാര്യത്തിലും അങ്ങനെ തന്നെ മുഖപക്ഷം ഇല്ലാത്തവനാണ് - മാത്രമല്ല, എല്ലാവര്‍ക്കും നന്മ ആഗ്രഹിക്കുന്നവനും. ഈ ദൈവത്തിന്റെ അടുക്കല്‍ വരുന്നതാണ് ജീവിതം ശാശ്വതമായി അനുഗ്രഹിക്കപ്പെടാന്‍ ഏക മാര്‍ഗം.

Follow me - Gospel Message - Stephen Cherian - Kottayam conventions 2010 - kaithiri.com

യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ രോഗികള്‍, ബലഹീനര്‍, പാപികള്‍, നികുതി പിരിവുകാര്‍, വേശ്യകള്‍ എന്നിങ്ങനെ സമൂഹം അകറ്റി നിറുത്തിയിരുന്ന ധാരാളം പേര്‍ അവിടുത്തെ അടുക്കല്‍ വന്നിട്ടുണ്ട്. അവര്‍ അനുഭവിച്ചിരുന്ന ജീവിതപ്രശ്നങ്ങളെ കൈകാര്യം ചെയ്യുവാന്‍ സഹായം ആവശ്യം വന്നപ്പോള്‍ കര്‍ത്താവു അവരെ സഹായിച്ചു. അവരെ അവിടുന്ന് അകറ്റി നിര്‍ത്തിയില്ല, ഒറ്റപ്പെടുത്തിയില്ല, ശപിച്ചില്ല. പകരം അവര്‍ക്കുവേണ്ടി എല്ലാം ആയി.. കാരണം, അവര്‍ക്കുവേണ്ടിയായിരുന്നു അവിടുന്ന് ഭൂമിയില്‍ ജന്മമെടുത്തത് തന്നെ.

പാപത്താല്‍ വഴിതെറ്റിയ നിരാശരായ വ്യക്തികള്‍ക്ക് അവിടുന്ന് പാപമോചനം നല്‍കി പുതിയ വ്യക്തികളാക്കി. ദു:ഖിക്കുന്നവന് ആശ്വാസം, ആവശ്യത്തിലുള്ളവന് സഹായം, അശുദ്ധന് വിശുദ്ധജീവിതം , അശക്തനു ശക്തി - അതിനു അവിടുത്തേക്ക്‌ മാത്രമേ കഴിഞ്ഞുള്ളു.. കഴിയുമായിരുന്നുളൂ... ഇത്രയും ദയയുള്ള ഒരു രക്ഷിതാവിനെ കണ്ടിട്ടുണ്ടോ? അവിടുത്തെ അറിഞ്ഞവര്‍ അവിടുത്തെ ദിവ്യ പദങ്ങളെ അനുഗമിച്ചു.. അവിടുന്ന് നല്‍കിയ പുതിയ ജീവിതം അവരെ അവനെപ്പോലെ കരുണയും ദയയും സത്യവും ഉള്ള ഒരു ജീവിതത്തിനു ഉടമകളാക്കി മാറ്റി.. അവര്‍ പിന്നെ പാപത്തില്‍ ജീവിച്ചില്ല.. അവരുടെ ഇരുളടഞ്ഞ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയുടെ പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നു..!

നിത്യജീവനും വെളിച്ചവുമായ കര്‍ത്താവിനെ അനുഗമിക്കുവാന്‍ അവിടുന്ന് ഇന്ന് താങ്കളെയും വിളിക്കുന്നു. “ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും” (യോഹന്നാന്‍ 8:12). ലോകത്തില്‍ മറ്റുള്ളവര്‍ക്ക് വെളിച്ചമായി ജീവിക്കുവാന്‍, സ്വന്തം ജീവിതം അര്‍ത്ഥ പൂര്‍ണമാക്കുവാന്‍ അവിടുന്ന് നിങ്ങളെ വിളിക്കുന്നു! ഈ സന്ദേശം അത് നിങ്ങളെ ഒരിക്കല്‍ കൂടെ ഓര്‍പ്പിക്കും..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)