Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പ്രതിസന്ധികളില്‍ പ്രത്യാശയോടെ..

Your rating: None Average: 4.6 (14 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: സത്ഗമയ, ജീവിതവിജയം, അഭിമുഖം, അനുഭവസാക്ഷ്യം
Uploaded On: Nov 13, 2010
Views: 5743, Comments: 1
Download Media:
   File Type: flv
   File Size: 89.71 MB

Login or Register to Download!

'ദുരന്തം' എന്ന വാക്കിന് പകരം 'നന്മ' എന്ന് ഉപയോഗിക്കുവാന്‍ സാധിക്കുമോ? ഒരിക്കലുമില്ല അല്ലേ.. സ്വപ്നത്തില്‍ പോലും ഒരു ദുരന്തം നന്മയായി കാണുവാന്‍ നമുക്ക് കഴിയുകയില്ല.. അപ്പോള്‍ പിന്നെ ജീവിതത്തില്‍ തുടര്‍ച്ചയായി ദുരന്തങ്ങള്‍ നേരിടേണ്ടി വന്നാല്‍ എന്തു പറയാന്‍! എന്നാല്‍ അതൊരു 'സ്പെഷ്യാലിറ്റി' ആയി എടുത്താലോ? തീര്‍ച്ചയായും കാര്യങ്ങള്‍ മാറി മറിയും!!Sathgamaya interview - Dr. George Samuel

ദൈവം നല്ലവന്‍ എന്ന് അറിയുക മാത്രമല്ല, അനുഭവിക്കുകയും വേണം എന്നാണ് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത് (സങ്കീര്‍ത്തനം 34:8). ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളാണ് ഇത്തരം പ്രതിസന്ധികള്‍. അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്ന ദൈവത്തിന്റെ അതുല്യ കഴിവിനെ, ഒരു പക്ഷേ, നിരീക്ഷിച്ചറിയാനും ഒരവസരമാണ് പ്രതിസന്ധികള്‍.

പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍ ദൈവത്തിന്റെ പ്ലാന്‍ അതിലുണ്ട് എന്ന കണ്ടെത്തല്‍ നമ്മെ അത്ഭുതപ്പെടുത്തും.. അതിശയകരമായ ഒരു ജീവിതത്തിലേക്ക് അതു നമ്മെ രൂപാന്തരപ്പെടുത്തും.. ദുരന്തങ്ങള്‍ എന്തുതന്നെയായാലും അതു നമ്മെ കീഴ്പെടുത്തുവാന്‍ അനുവദിച്ചിട്ട്‌ കാര്യമില്ല. മനുഷ്യ നന്മയ്ക്ക് വേണ്ടി ചിലതെല്ലാം ചെയ്യാന്‍ അതും ഒരു വിശേഷ അവസരം തന്നെയായിരിക്കും.. ഈ ഒരു ജീവിത വീക്ഷണമാണ് പുരോഗമനാത്മകമായ ജീവിതത്തിനു വേണ്ട ഊര്‍ജ്ജം.

തങ്ങള്‍ക്കു നേരിട്ട അസാധാരണമായ പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ -ദൈവ വിശ്വാസത്തോടെ - നേരിട്ട ഒരു കുടുംബമായിരുന്നു ന്യൂക്ലിയര്‍ മെഡിസിന്‍ ശാസ്ത്രജ്ഞനായ ഡോ. ജോര്‍ജ് സമുവേലിന്റെത്. ജന്മനാ തന്നെ മാരകമായ രോഗം ബാധിച്ച മൂന്നു കുഞ്ഞുങ്ങള്‍... അവരുടെ ശുശ്രൂഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചതു കൊണ്ട് രോഗിയായി മാറിയ ഭാര്യ.. പ്രിയപ്പെട്ടവരുടെ  അകാലത്തിലുള്ള മരണം.. ഓരോ ദിവസവും കടുത്ത പ്രതിസന്ധികള്‍ ആഞ്ഞടിച്ചുകൊണ്ടിരുന്ന ഒരു കുടുംബം.. എന്നാല്‍ അതിനെയെല്ലാം നന്മയ്ക്കുള്ള സാദ്ധ്യതകളാക്കി മാറ്റി അവരുടെ ജീവിത വീക്ഷണം.. ദൈവവിശ്വാസവും ആശ്രയവും അവരെ നന്മ വിതറുന്ന ഒരു ജീവിത സാക്ഷ്യത്തിനായി ശക്തിപ്പെടുത്തി.. ആരെയും ആവേശം കൊള്ളിക്കുന്ന അദ്ധേഹത്തിന്റെ ജീവിത സാക്ഷ്യം സത്ഗമയയിലൂടെ..

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

wonderful msg 

wonderful msg 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)