Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വിജയത്തിന്റെ കണക്കും കാര്യവും

Your rating: None Average: 4.3 (6 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: ജീവിത വിജയം, അഭിമുഖം
Uploaded On: Dec 24, 2010
Views: 3121, Comments: 0
Download Media:
   File Type: flv
   File Size: 87.95 MB

Login or Register to Download!

ജീവിതത്തില്‍ എല്ലാവര്‍ക്കും വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, കണക്കുകൂട്ടലുകള്‍ എവിടെയൊക്കെയോ പിഴച്ചു പോകുന്നു. പിന്നെ വിജയിക്കുന്നതെങ്ങനെ? എങ്ങനെയൊക്കെ നോക്കിയിട്ടും ജീവിതത്തില്‍ വിചാരിക്കുന്ന രീതിയില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. എവിടെയാണ് പ്രശ്നം? ശരിയായ ജീവിത വിജയത്തിന്റെ സമവാക്യം എന്താണ്?Interview - matha of life - sathgamaya

പ്രശ്നങ്ങള്‍ അതില്‍ത്തന്നെ പരാജയത്തിനുള്ള കാരണങ്ങളല്ല. എന്നാല്‍ ശരിയായ മാര്‍ഗ നിര്‍ദേശം ലഭിക്കാതെ പോയാല്‍ പല പരശ്നങ്ങളില്‍ നിന്നും കര കയറുന്നത് പ്രയാസകരമായിരിക്കും. അപ്പോഴാണ് കണക്കു കൂട്ടലുകള്‍ പിഴച്ചു എന്നു നമുക്ക് തോന്നുന്നത്. ഇതു പലരെയും നിരാശയിലേക്കും ആത്മഹത്യയിലേക്ക് പോലും നയിക്കുവാന്‍ സാദ്ധ്യതയുണ്ട്. അത്തരം അനുഭവങ്ങള്‍ ഇന്നു കൌമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു എന്നാണ് ഗണിതാദ്ധ്യാപികയായ ശ്രീമതി. രാജി എസ്. വര്‍ഗീസ്. വിശ്വസ്തരായ മാതാപിതാക്കള്‍ അദ്ധ്യാപകര്‍ സ്നേഹിതര്‍ തുടങ്ങിവര്‍ക്ക് ഈ പ്രശ്നങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ എളുപ്പത്തില്‍ മോചിപ്പിക്കാനും നല്ലൊരു വിജയത്തിലേക്ക് നയിക്കുവാനും കഴിയും.

കൌമാര പ്രായക്കാരിലോ യുവാക്കളിലോ മാത്രമല്ല മുതിര്‍ന്നവരിലും പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പലപ്പോഴും പതറിപ്പോകുന്നതിന്റെ കാരണം കൃത്യസമയത് ശരിയായ ഒരു മാര്‍ഗനിര്‍ദ്ദേശം അല്ലെങ്കില്‍ സഹായം ലഭിക്കാത്തതാണ്. പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തരീതിയില്‍ ഉണ്ടല്ലോ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിശ്വസിക്കാവുന്ന ഒരു വ്യക്തിയുടെ റോള്‍ എത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്നു നമുക്ക് തന്നെ അനുഭവമുള്ളതാണ്. എന്നാല്‍ എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ എല്ലാവരെക്കൊണ്ടും സാധിക്കുകയില്ല. മാത്രമല്ല, എല്ലാ പ്രശ്നങ്ങളും മറ്റുള്ളവരോട് പങ്കുവെക്കുവാനും നമുക്ക് കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ എന്തു ചെയ്യും?

ഇങ്ങനെയുള്ള വിഷമ സ്ഥിതിയില്‍ ഓരോരുത്തരെയും അറിയുന്ന ഒരു ദൈവം ഉണ്ട്. അവിടുന്ന്‌ ആരെയും സഹായിക്കുവാന്‍ സന്നദ്ധനുമാണ്. ഏത് പ്രശ്നത്തിനും പരിഹാരം കാണുവാന്‍ അവിടുത്തേക്ക്‌ കഴിയുകയും ചെയ്യും. അത് കൊണ്ടു ഈ നല്ല ദൈവത്തെ അറിയുവാനും മനസിലാക്കുവാനും അനുഭവിക്കുവാനും ഉള്ള അവസരങ്ങളായി നിങ്ങള്‍ക്ക് നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഉപയോഗപ്പെടുത്തുമെങ്കില്‍ നിങ്ങളുടെ കണക്കു കൂട്ടലുകളേക്കാള്‍ അധികമായി ദൈവം ഉത്തരം തരുന്നതായി കണ്ടെത്താം! അവിടെ പരാജയത്തിനു സ്ഥാനമില്ല, വിജയം മാത്രം.. അഭിമുഖ സംഭാഷണം ശ്രദ്ധിച്ചാലും..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)