Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നല്ലിടയന്റെ പാട്ടുകാരന്‍ !

Your rating: None Average: 3.3 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: സത്ഗമയ, അഭിമുഖം
Uploaded On: Aug 20, 2010
Views: 2065, Comments: 0
Download Media:
   File Type: flv
   File Size: 87.93 MB

Login or Register to Download!

കഴിവുകള്‍ ദൈവം തരുന്നതാണ് - സാഹചര്യങ്ങളും. ഇവ എങ്ങനെ ഉപയോഗിക്കണം എന്നത് നമ്മുടെ സ്വാതന്ത്ര്യത്തില്‍ പെടുന്നു. പണത്തിനും പ്രശസ്തിക്കും ഉയര്‍ച്ചയ്ക്കും വേണ്ടി ഈ ദൈവിക ദാനങ്ങളെ ഉപയോഗിക്കുന്നവരും ഉണ്ട്. അതുകൊണ്ട് പക്ഷെ, ദൈവത്തിനു മഹത്വം വരുന്നില്ല. മറിച്ച്, ദൈവം തന്ന കഴിവുകളെ ദൈവത്തിനു സമര്‍പ്പിക്കുമെങ്കില്‍ അവിടുന്ന് നമ്മെ ഉപയോഗിച്ചുകൊള്ളും. അങ്ങനെ നാമും അനുഗ്രഹം അനുഭവിക്കുന്നവരും പങ്കിടുന്നവരുമാകും.Mathew John - Interview : Kaithiri.com, Malayalam video FREE download

നാം ആരായി എന്നതിനേക്കാള്‍ നാം ആര്‍ക്കുവേണ്ടി എന്നതിനാണ് പ്രാധാന്യം. ഒരുപക്ഷെ ദൈവം അനുവദിക്കുമ്പോള്‍ എഞ്ചിനീയറോ, ഡോക്ടറോ, ശാസ്ത്രജ്ഞനോ, കലാകാരനോ  ഒക്കെ ആകാന്‍ നമുക്ക് കഴിഞ്ഞേക്കാം. എന്നാല്‍ അതിനു പിന്നിലുള്ള ദൈവിക ഉദ്ദേശം തിരിച്ചറിഞ്ഞു ദൈവത്തിനു വേണ്ടി സാഹചര്യങ്ങളെയും കഴിവുകളേയും പ്രയോജനപ്പെടുത്തുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. അത് നമ്മിലൂടെ ദൈവത്തിനു മഹത്വം വരുത്തും. അങ്ങനെയാണ് ശ്രദ്ധേയമായ ജീവിതങ്ങള്‍ ഉണ്ടാകുന്നത്. ഇരുളില്‍ വഴികാട്ടുന്ന വിളക്ക് പോലെ അവര്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായിരിക്കും.

നമുക്ക് ലഭിച്ചിട്ടുള്ള കഴിവുകളും സാഹചര്യങ്ങളും ഏതു അളവിലും ആകട്ടെ, അതിന്റെ കണക്കു നാം ഒരിക്കല്‍ ദൈവവുമായി പറഞ്ഞു തീര്‍ക്കേണ്ടി വരും.അപ്പോള്‍ അതിന്റെ മുഴുവന്‍ പ്രതിഫലവും ഉണ്ടാകും. അങ്ങനെയെങ്കില്‍ നമുക്ക് ലഭിച്ചിട്ടുള്ള അവസരങ്ങളുടെ കണക്ക് എങ്ങനെയായിരിക്കും നാം തീര്‍പ്പാക്കാന്‍ പോകുക? ഇന്ന് ബുദ്ധി ഉപയോഗിച്ചില്ലെങ്കില്‍ അന്ന് ലജ്ജിക്കും - തീര്‍ച്ച!

തനിക്കു ലഭിച്ച അവസരങ്ങളെയും കഴിവുകളേയും കര്‍ത്താവിനു വേണ്ടി ഉപയോഗിച്ചതിലൂടെ പ്രയോജനപ്പെട്ട ഒരു വ്യക്തിയുമായി അല്‍പനേരം ചിലവഴിക്കാം. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഭാഷകളില്‍ തന്റെ യജമാനന് വേണ്ടി പാടിയതിലൂടെ പ്രശസ്തനായ ശ്രീ. മാത്യു ജോണ്‍ എന്ന മലയാളി‍, തന്റെ ജീവിതാനുഭവങ്ങള്‍ പങ്കിടുന്നു.

"ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകും. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേയ്ക്കും ഇരിക്കുന്നു." (1യോഹന്നാന്‍ 2:17)


 

കൈരളി പീപ്പിള്‍ ചാനലില്‍ അവതരിപ്പിക്കുന്ന സത്ഗമയ ടോക് ഷോയില്‍ നിന്ന്.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)