Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ശാപത്തില്‍ നിന്ന് അനുഗ്രഹത്തിലേക്ക് !

Your rating: None Average: 5 (5 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: സത്ഗമയ, മാനസാന്തരം, ജീവിത രൂപാന്തരം
Uploaded On: Dec 11, 2010
Views: 2374, Comments: 0
Download Media:
   File Type: flv
   File Size: 96.66 MB

Login or Register to Download!

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഒരു സുപ്രഭാതത്തില്‍ കേരളം ഞെട്ടിയുണര്‍ന്നത് കുപ്രസിദ്ധമായ കരിക്കിന്‍ വില്ല കൊലപാതകത്തിന്റെ നടുക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു... തിരുവല്ലയ്ക്കടുത്ത് മീന്തലക്കരയില്‍ 'കരിക്കിന്‍ വില്ല'യില്‍ താമസക്കാരായിരുന്ന ദമ്പതികള്‍  ജോര്‍ജും റെയ്ച്ചലും  അതി ദാരുണമായി കൊല ചെയ്യപ്പെട്ടു.. പണത്തിനു വേണ്ടി ആ അറുംകൊല ചെയ്തത് അവരുടെ തന്നെ ഒരകന്ന ബന്ധുവായിരുന്ന 'മദ്രാസിലെ മോന്‍' എന്നറിയപ്പെട്ടിരുന്ന ചെറുപ്പക്കാരന്‍ റെനിയും കൂട്ടുകാരുമായിരുന്നു.. വായിച്ചറിഞ്ഞവര്‍ക്ക് ഒരു ഞെട്ടലോടെയല്ലാതെ ആ സത്യം ഉള്‍ക്കൊള്ളുവാന്‍ കഴിയുമായിരുന്നില്ല..Reni George Interview Sathgamaya - Malayalam video FREE download

നല്ലൊരു ദൈവ ഭയമുള്ള കുടുംബത്തില്‍ പിറന്നു എങ്കിലും പിന്നീടുണ്ടായ തെറ്റായ കൂട്ടുകെട്ടുകളുടെ സ്വാധീനം റെനിയെ തികഞ്ഞ ഒരു ക്രിമിനലാക്കി മാറ്റി. പഠിക്കുന്ന കാലത്ത് തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി മാറിയത് മൂലം ഏത് നിഷ്ഠൂര കൃത്യവും ചെയ്യുവാന്‍ മടിയില്ലാത്ത കഠിന ഹൃദയനായി മാറിയിരുന്നു ആ യുവാവ്‌. ആ ഹൃദയത്തെ മാറ്റുവാന്‍ യാതൊരു വ്യക്തിക്കും കഴിയുമായിരുന്നില്ല. പണത്തിനുവേണ്ടിയുള്ള പാച്ചില്‍ കൊലപാതകത്തില്‍ കലാശിച്ചപ്പോഴും തിന്മയുടെ പിന്നണിപ്പോരാളിയായി മുന്നേറുകയായിരുന്നു ആ യുവ ഹൃദയം..

പക്ഷേ..., മറ്റൊരാള്‍ക്കും വരുത്തുവാന്‍ സാധിക്കാത്ത സുപ്രധാന വ്യത്യാസം ദൈവം വരുത്തി. പാപത്തിന്റെ മേച്ചില്‍ പുറത്ത് അലഞ്ഞു കൊണ്ടിരുന്ന റെനിയെ ദൈവത്തിന്റെ കരങ്ങള്‍ സ്വാധീനിച്ചു... സകല തിന്മകളെയും ദൈവത്തോട് ഏറ്റുപറഞ്ഞു ഉപേക്ഷിച്ചൊരു മടങ്ങിവരവ്...ഏത് കഠിന ഹൃദയത്തെയും തകര്‍ക്കുവാന്‍ ശക്തനായ ദൈവം, ഏത് തകര്‍ന്ന ഹൃദയത്തെയും ശക്തിപ്പെടുത്തുന്ന ദൈവം, റെനി എന്ന കൊലയാളിയേയും സ്വീകരിക്കാന്‍ ഒരുക്കമായിരുന്നു. അവനു ഒരു പുതിയ അര്‍ത്ഥമുള്ള ജീവിതം കൊടുക്കാന്‍ കഴിവുള്ളവനായിരുന്നു. തിന്മയെ ജയിക്കുന്ന നന്മ വിതറുന്ന, മാറ്റങ്ങള്‍ നിറഞ്ഞ ഒരു പുതു ജീവിതം. റെനിയ്ക്ക് ലഭിച്ചു.. അന്ന് മുതല്‍ അദ്ദേഹം ഒരു പുതിയ വ്യക്തിയായി മാറി..

എത്ര തകര്‍ന്ന, നിരര്‍ത്ഥമായ ജീവിതം നയിക്കുന്ന വ്യക്തിയും രൂപാന്തരപ്പെടുത്തി നന്മ നിറഞ്ഞൊരു ജീവിതം നല്കിത്തരുവാന്‍ ദൈവത്തിനു കഴിയും.. പാപം ദൈവത്തോട് ഏറ്റു പറഞ്ഞു മാനസന്തരപ്പെട്ടു ദൈവ വഴികളില്‍ ജീവിക്കുവാന്‍ മനസ് വച്ചു തിരിയുമെങ്കില്‍ ആ മാറ്റം നിങ്ങളിലും സംഭവിക്കും... അതൊരു ധാര്‍മിക പരിവര്‍ത്തനം മാത്രാ മായിരിക്കയില്ല, സമൂലമായൊരു ജീവിത രൂപാന്തരം തന്നെയായിരിക്കും..

"തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല.. അവയെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും." (സദൃശവാക്യങ്ങള്‍: 28 :13)

കാലം പലരെയും നീതിമാന്‍മാരും പുണ്യവാന്‍മാരും ആക്കിയേക്കാം.. എന്നാല്‍ റെനിയെ സംബന്ധിച്ച് അതിനും സാദ്ധ്യതയില്ല. കാരണം, അപഹരിക്കപ്പെട്ടത് നിരപരാധികളുടെ ജീവന്‍..  ചെയ്യാത്ത കുറ്റത്തിന് മര്‍ദ്ദനമേറ്റ പാവപ്പെട്ടവരുടെ കണ്ണീര്‍ വേറെയും. ഓര്‍മയില്‍ ഒരു മുറിപ്പാടായി അന്നത്തെ സംഭവങ്ങള്‍ പലരുടെയും മനസ്സില്‍ ഇന്നും ഉണ്ട്.. ഇതിനൊന്നും പ്രായശ്ചിത്തം ചെയ്യുവാന്‍ ഒരിക്കലും അദ്ദേഹത്തിനാവില്ല.. പക്ഷെ, ഏതു പാപിയും നീതീകരിക്കുന്ന ദൈവത്തിന്റെ വന്‍ കൃപ അനുഭവിച്ചറിയുവാന്‍ ഈ ലോകത്ത് വച്ച് തന്നെ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായിട്ടാണ് അദ്ദേഹം കാണുന്നത്. റെനിയ്ക്ക്  നമ്മോടു പറയാനുള്ളത് അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിലൂടെ കേള്‍ക്കാം... സമൂലമായ ഒരു മാറ്റം അദ്ദേഹത്തിനു എങ്ങനെ കഴിഞ്ഞു എന്ന് ശ്രദ്ധിക്കാം...

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)