Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഹൈവേ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!

Your rating: None Average: 4.7 (3 votes)
    Links:
Download Media:
   File Type: flv
   File Size: 33.42 MB

Login or Register to Download!

ജീവിതത്തിന്റെ തിരക്ക് പിടിച്ച യാത്രക്കിടയില്‍ ചിറകടിച്ചു പായുന്ന ഉല്ലാസപ്പറവകള്‍ ആകാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? ആഗ്രഹിക്കുന്നവ കീഴടക്കാന്‍ മോഹവേഗത്തില്‍ കുതിച്ചു മുന്നേറുമ്പോള്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക ബോറാണ്.. അല്ലെങ്കിലേ, നിയന്ത്രണങ്ങള്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? അതല്ലേ, ചലഞ്ച്... ഓര്‍ക്കുക, ട്രാജടികള്‍ ഉണ്ടാകുന്നതും ഇങ്ങനെ തന്നെയാണ്.. എന്ന് വച്ചാല്‍, മുന്നറിയിപ്പുകളെ എല്ലായ്പ്പോഴും സുരക്ഷിതമായി അവഗണിക്കാന്‍ ആവുന്നതല്ല!

Attention Highway Passengers! Malayalam video message - John P Thomas, kaithiri.com

ഏതൊരു കാര്യത്തിന്റെയും സുഗമമായ നടത്തിപ്പിനുവേണ്ടി നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്. വാഹനങ്ങള്‍ എല്ലാം നിയന്ത്രണമില്ലാതെ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഹൈവേ എത്രത്തോളം അപകടകാരിയാണ് എന്ന് പറയേണ്ടതില്ലല്ലോ! നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത ഒരു മത്സരത്തിന്റെ കാര്യമെടുക്കാം, ലക്ഷ്യവും സൌന്ദര്യവും ഇല്ലാത്ത അപകടകരമായ ഒരു കയ്യാങ്കളിയായി മാറും അത് എന്നതില്‍ സംശയമില്ല. നിയമങ്ങളും നിയന്ത്രണങ്ങളും ശരിയായി പാലിക്കുന്നതാണ് വിജയത്തിന്റെ ഒരു പ്രധാന പടി.

ഇതുപോലെ തന്നെ, നമ്മുടെ ജീവിതത്തിന്റെ സുരക്ഷയ്ക്കും ശുഭതയ്ക്കും പാലിക്കേണ്ട ചില നിയന്ത്രണങ്ങളും അതിര്‍വരമ്പുകളും ദൈവം വച്ചിട്ടുണ്ട്. അത് പ്രകാരം ജീവിക്കുന്നതാണ് ജീവിത വിജയത്തിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം. അത് അവഗണിക്കുന്നതാകട്ടെ ഏറ്റവും വലിയ അപകടവും. ദൈവം ഏറ്റവും സ്നേഹിക്കുന്ന സൃഷ്ടികളായ മനുഷ്യര്‍ക്ക്‌ അത്തരം ഒരു അപകടം പറ്റാതിരിക്കാന്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നിറഞ്ഞതാണ്‌ അവിടുത്തെ വചനം. അതില്‍ നിന്നും നിങ്ങളുടെ ജീവിതത്തിനും അടിയന്തിരമായ ചില മുന്‍കരുതലുകളെപ്പറ്റിയാണ്‌ ഈ വീഡിയോ നിങ്ങളെ ഓര്‍പ്പിക്കുന്നത്.

ദൈവിക നിയന്ത്രണങ്ങള്‍ മറക്കാതിരിക്കാം. മുന്നറിയിപ്പുകള്‍ അവഗണിക്കരുത്! അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)