Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരിശുദ്ധാത്മാവും യേശുക്രിസ്തുവും

Your rating: None Average: 5 (1 vote)
    Links:
Sajeev Varghese
Info:
Speaker: സജീവ്‌ വര്‍ഗീസ്‌
കാറ്റഗറി: Study
Subjects: യേശു ക്രിസ്തു, പരിശുദ്ധാത്മാവ്
Uploaded On: May 3, 2011
Views: 4381, Comments: 0
Download Media:
   File Type: flv
   File Size: 91.56 MB

Login or Register to Download!

മനുഷ്യചരിത്രത്തില്‍ ദൈവം തന്റെ പ്രവാചകന്‍മാരിലൂടെയും തിരഞ്ഞെടുത്ത ചില വ്യക്തികളിലൂടെയും പ്രത്യേകശക്തിയോടെ പ്രവര്‍ത്തിച്ചുകൊണ്ട് ഇടപെട്ടിട്ടുണ്ട്. ഒരു മനുഷ്യന് സ്വാഭാവികമായി ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ചെയ്തു കാണിക്കുവാന്‍ ദൈവം ചില മനുഷ്യരെ ഉപയോഗിച്ചു. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഒരു കാലഘട്ടത്തിനു പഴയനിയമം പ്രധാനമായും സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെ ദൈവിക സാക്ഷ്യം അരുളുവാന്‍ പ്രത്യേക ശക്തി നല്‍കി മനുഷ്യരെ ഉപയോഗിച്ചത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്.

Holy Spirit - Malayalam Bible Study Video - Free Dowlaod - Sajeev Varghese - Kaithiri.com

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അധികം അത്ഭുതങ്ങളും അടയാളങ്ങളും ദൈവിക ഇടപാടുകളും നടന്നിട്ടുള്ളത് കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ഐഹിക ജീവിത കാലത്ത് തന്നെയാണ്. ദൈവത്തിന്റെ സകലശക്തിയോടും അധികാരത്തോടും വീര്യപ്രവര്‍ത്തികളോടും കൂടെ മനുഷ്യരോട് ദൈവരാജ്യം പ്രസംഗിച്ച പ്രവാചകന്‍ ആയിരുന്നു കര്‍ത്താവായ യേശുക്രിസ്തു. ക്രിസ്തുവിന്റെ ജീവിതത്തോടും ശുശ്രൂഷയോടും ചേര്‍ന്ന് ദൈവാത്മാവിന്റെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കര്‍ത്താവിനോടു കൂടെയിരുന്നു പ്രവര്‍ത്തിച്ച അതേ ആത്മാവ് തന്നെയാണ് ഇന്ന് വിശ്വാസികളോട് കൂടെ ഉള്ളതും. ദൈവപുത്രന് വേണ്ടി വ്യാപരിച്ച അതേ ശക്തി ഇന്ന് നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. പിതാവായ ദൈവത്തോടും കര്‍ത്താവായ യേശുക്രിസ്തുവിനോടും പരിശുദ്ധാത്മാവായ ദൈവത്തോടും നാം ബന്ധപ്പെട്ടിരിക്കുന്നു, കടപ്പെട്ടിരിക്കുന്നു. വിശ്വാസികള്‍ക്കുള്ള പ്രായോഗികവശങ്ങള്‍ കൂടെ ഓര്‍പ്പിക്കുന്ന പഠന പരമ്പരയിലെ നാലാമത്തെ ക്ലാസ് - പരിശുദ്ധാത്മാവും യേശുക്രിസ്തുവും.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)