Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരിശുദ്ധാത്മാവ് - പരമ്പര (ഭാഗം 1)

Your rating: None Average: 3.9 (7 votes)
    Links:
Sajeev Varghese
Info:
Speaker: സജീവ്‌ വര്‍ഗീസ്‌
കാറ്റഗറി: Study
Subjects: പരിശുദ്ധാത്മാവ്, പഠനം, ആത്മാവ്
Uploaded On: Feb 3, 2011
Views: 3000, Comments: 1
Download Media:
   File Type: flv
   File Size: 137.68 MB

Login or Register to Download!

ദൈവവചനമായ ബൈബിള്‍ ഒന്ന് വായിച്ചാല്‍ അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ കാണുന്ന സജീവ സാന്നിദ്ധ്യമായ ഒരു വ്യക്തിത്വമാണ് ദൈവത്തിന്റെ ആത്മാവ് അഥവാ പരിശുദ്ധാത്മാവ്. മനുഷ്യസൃഷ്ടി ആരംഭിക്കുന്നത് മുതല്‍ മനുഷ്യനെക്കുറിച്ച് ദൈവിക പരിപാടികളുടെ അന്തിമ വെളിപ്പാടുകള്‍ രേഖപ്പെടുത്തുന്നത് വരെ മനുഷ്യനോടു നേരിട്ടും ഉപാധികള്‍ വഴിയും ഇടപെട്ടുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന്റെ റോള്‍ ബൈബിളില്‍ പലയിടങ്ങളിലായി വിവിധ നിലകളില്‍ വെളിപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ പരിശുദ്ധാത്മാവിനു മനുഷ്യനോടും ദൈവത്തോടും വളരെ പ്രധാനപ്പെട്ട ഒരു ബന്ധം ഉണ്ട് എന്നു മനസിലാക്കാം.Holy Spirit -Bible Study - Sajeev Varghese - Malayalam Video FREE Download

അങ്ങനെയാണെങ്കില്‍ ഈ പരിശുദ്ധാത്മാവിനെ ഒന്ന് പരിചയപ്പെട്ടിരിക്കേണ്ടത് വളരെ അത്യാവശ്യം തന്നെ. പക്ഷേ, അതിനു എവിടെപ്പോകും! പരിശുദ്ധാത്മാവിനെക്കുറിച്ച് നൂറു നൂറു ധാരണകളും വിശ്വാസങ്ങളും ബൈബിള്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ തന്നെയുണ്ട്‌. ചിലര്‍ക്ക് അമിത പ്രാധാന്യവും ചിലര്‍ക്ക് അവഗണനയും.. ചിലര്‍ക്ക് നിസ്സംഗതയും ചിലര്‍ക്ക് ഭയവും..! വികലമായ വ്യാഖ്യാനങ്ങളും പരിചയങ്ങളും കുറവല്ല. ഇതൊന്നും പക്ഷേ പുതുതല്ല, ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ വ്യത്യസ്തമായ ആശയങ്ങളും പഠിപ്പിക്കലുകളും ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്.

ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സത്യം എവിടെനിന്ന് കണ്ടു പിടിക്കും? അതിനുള്ള ഏക പോംവഴി, ബൈബിള്‍ എന്തു പഠിപ്പിക്കുന്നു എന്നു പരിശോധിച്ച് നോക്കുകയാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ദൈവത്തിന്റെ വചനം എന്തു പഠിപ്പിക്കുന്നു എന്നറിയാന്‍ ഒരു തുറന്ന മനസോടെ തയാര്‍ ആണെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കാവും.

പരിശുദ്ധാത്മാവിനെക്കുറിച്ച് നമ്മള്‍ അറിയേണ്ടതെല്ലാംദൈവ വചനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ക്രമീകൃതമായി അവതരിപ്പിക്കുന്ന ഒരു പുതിയ പഠന പരമ്പര ഇന്നുമുതല്‍ കൈത്തിരിയില്‍ ആരംഭിക്കുകയാണ് ! വിഷയത്തിലേക്കുള്ള അവതാരിക, പരിശുദ്ധാത്മാവിന്റെ പേരുകള്‍, വ്യക്തിത്വം, എന്നിവ ഈ പാഠഭാഗത്തില്‍ വിശദമാക്കുന്നു.

പഠന വിഷയങ്ങള്‍ നിങ്ങളുടെ കൈയിലെ ബൈബിളുമായി ഒത്തു നോക്കി പഠിക്കുന്നത് വളരെ ഫലകരമായിരിക്കും.. (മലയാളം ബൈബിള്‍ ഓണ്‍ലൈനില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

ചില വര്‍ഷങ്ങളായി കേരളത്തില്‍ ദൈവവചനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ. സജീവ്‌ വര്‍ഗീസ്‌ (കോട്ടയം) ആണ് ഈ പഠന പരമ്പര നിങ്ങള്‍ക്കായി തയാര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ടു നിങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ എന്തായാലും ഞങ്ങളെ അറിയിക്കുമല്ലോ. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും തുടര്‍ന്നുള്ള പാഠങ്ങള്‍ തയാറാക്കാന്‍ ഞങ്ങള്‍ക്ക് സഹായകമാണ്. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള വിശദമായ മറുപടികള്‍ പരമ്പരയ്ക്ക് ഒടുവില്‍ ലഭ്യമാക്കുന്നതാണ്.


Holy Spirit - Study Series - Malayalam - Sajeev Varghese


നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുന്നതിനു ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

        PRAISE THE LORD      

 

      PRAISE THE LORD 

                       വളെരെ നന്ദി ഈ വിഷയം എടുത്തതില്‍

          രണ്ടാം ഭാഗം വേഗം വരുമെന്ന് പ്രേത്യശിക്കുന്നു
                 ദൈവം ധാരാളമായ്‌ അനുഗ്രഹിക്കട്ടെ 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)