Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

തിരുത്തപ്പെട്ട ഗ്രന്ഥം ഏത്? തിരുത്തിയതാര്?

Your rating: None Average: 4.6 (8 votes)
    Links:
Jerry Thomas
Info:
Speaker: ജെറി തോമസ്‌
കാറ്റഗറി: Debate
Subjects: ബൈബിള്‍, ഖുറാന്‍, ഇസ്ലാം
Uploaded On: Nov 11, 2014
Views: 6484, Comments: 0
Download Media:
   File Type: flv
   File Size: 162.64 MB

Login or Register to Download!

"ബൈബിള്‍ തിരുത്തപ്പെട്ടു.... അതില്‍ മാനുഷിക കൈകടത്തലുകള്‍ നടന്നിരിക്കുന്നു.... അത് വിശ്വസനീയമല്ല.. അത് തള്ളപ്പെട്ടു.." ദൈവവചനമായ ബൈബിളിനെതിരെ തെളിയിക്കാന്‍ സാധിക്കാത്ത ഇത്തരം ആരോപണങ്ങള്‍ ഇന്നും ഉന്നയിക്കുന്നവര്‍ ഉണ്ട്. പൂര്‍ണമായ മറ്റൊരു വെളിപ്പാട് മറ്റൊരു പ്രവാചകനിലൂടെ വന്നിരിക്കുന്നു എന്നും അവര്‍ അവകാശപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ്?

Islam in the view of Bible - Jerry Thomas, Sakshi Apologetics Network, Kaithiri Malayalam

മൂലകൃതികളുടെ ലഭ്യത, പൊരുത്തം, ഉള്ളടക്കത്തിന്‍റെ ക്രമീകരണം, ക്രോഡീകരണം എന്നീ കാര്യങ്ങളില്‍ നിസ്തുലത അവകാശപ്പെടാന്‍ കഴിയുന്ന ഗ്രന്ഥമാണ് ബൈബിള്‍. ഈ കാര്യങ്ങളില്‍ ഒന്നും തന്നെ യാതൊരു വിധത്തിലും മാനുഷിക കൈ കടത്തലുകളോ തിരുത്തലുകളോ ഉണ്ടായിട്ടില്ല എന്നുള്ളത് ഈ ഗ്രന്ഥത്തിന്റെ ദൈവികതയ്ക്കും ആധികാരികമായ തെളിവാണ്. മൂലകൃതിയുമായി യാതൊരു വിധത്തിലും വൈരുദ്ധ്യം ഇന്നുള്ള ബൈബിളില്‍ കാണപ്പെടുന്നില്ല.

ദൈവികം എന്നോ ഇതേ ദൈവത്തില്‍ നിന്നും ലഭിച്ചത് എന്നോ പ്രവാചക വചനങ്ങളുടെ പിന്തുടര്‍ച്ച എന്നോ അവകാശപ്പെടുന്ന മറ്റേതെങ്കിലും വെളിപ്പാടുകളുടെയോ ഗ്രന്ഥങ്ങളുടെയോ ആധികാരിക നമുക്ക് ഈ ആദി പ്രമാണ ഗ്രന്ഥമായ വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തില്‍ തന്നെ പരിശോധിച്ച് നോക്കാവുന്നതാണ്.

പ്രവാചകന്മാര്‍ എല്ലാവരും ഒരേ ആത്മാവിനാല്‍ ശുശ്രൂഷിക്കുന്നവര്‍ എങ്കില്‍ - ഒരേ ദൈവത്താല്‍ അയക്കപ്പെട്ട സന്ദേശവാഹകര്‍ എങ്കില്‍ - അവര്‍ എല്ലാവരും ഒരേ സന്ദേശം ആയിരിക്കണം അവതരിപ്പിക്കുക. ബൈബിളിലെ പ്രവാചകന്മാരുടെ കാര്യത്തില്‍ ഇത് നൂറു ശതമാനവും ശരിയാണ്.  ബൈബിളിലെ പ്രവാചകന്മാരുടെ വാക്കുകള്‍ എല്ലാം തന്നെ വൈരുദ്ധ്യങ്ങള്‍ ഇല്ലാത്തതും പരസ്പര  പൂരകങ്ങളായി ഒന്നിനൊന്നു ചേര്‍ന്ന് വരുന്നതും ആയിരുന്നു. എന്നാല്‍ പഴയ നിയമ പ്രവാചകന്മാരുടെ (യേശുക്രിസ്തുവിന്റെയും)  പിന്തുടര്‍ച്ച അവകാശപെടുന്ന ഇസ്ലാമിന്‍റെ പ്രവാചകന്‍റെ വചനങ്ങള്‍ ഇതിനു വിരുദ്ധമാണ്. അദ്ദേഹം ഉദ്ധരിച്ചിട്ടുള്ള പഴയ നിയമ ചരിത്ര സംഭവങ്ങള്‍ തെറ്റായതും അവസരോചിതമായി ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചവയും ആയിരുന്നു എന്ന് അതിന്റെ ഒറിജിനല്‍ ബൈബിള്‍ ഭാഗവും അദ്ദേഹം അതാതു വെളിപ്പാടുകള്‍ നല്‍കിയ-പരാമര്‍ശിച്ച- സന്ദര്‍ഭങ്ങളും ചേര്‍ത്ത് പരിശോധിച്ചാല്‍ മനസിലാകും.

ഖുറാന്‍ വായിക്കേണ്ട ക്രമം അനുസരിച്ചു വായിക്കുകയും അംഗീകരിക്കപ്പെട്ട വ്യാഖ്യാതാക്കള്‍ അതിനു നല്‍കിയിരിക്കുന്ന സന്ദര്‍ഭം മനസിലാക്കുകയും ചെയ്‌താല്‍ മുഹമ്മദ്‌ പ്രവാചകനിലൂടെ നല്‍കപ്പെട്ട വചനങ്ങള്‍ അവസരോചിതമായ നിലയിലുള്ള കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും വരുത്തി അവതരിപ്പിചിട്ടുള്ളതാണ് എന്ന് മനസിലാക്കാന്‍ കഴിയും. ദൈവിക വെളിപ്പാട് എന്ന് അവകാശപ്പെടുവാന്‍ യോഗ്യത ഇല്ലാത്ത വ്യാജ പ്രവചനങ്ങള്‍ എന്ന് മാത്രമേ ബൈബിള്‍ അടിസ്ഥാനത്തില്‍ അവയെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.

ബൈബിള്‍ ശരിവക്കാന്‍ വന്നു എന്ന് അവകാശപ്പെടുന്ന ഖുറാന്‍ അതില്‍ നിന്നും പല തിരുത്തലുകള്‍ വരുത്തി അവതരിപ്പിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് എന്നും ഈ തിരുത്തലുകളുടെ ഉറവിടം ദൈവികം അല്ലെന്നും, മാനുഷികമാണ് എന്നും അതിലൂടെ തെളിയിക്കാന്‍ സാധിക്കുന്നു. അപ്പോള്‍ തിരുത്തലുകള്‍ക്കും മാനുഷിക കൈ കടത്തലുകള്‍ക്കും വിധേയമായ ഗ്രന്ഥം ബൈബിള്‍ അല്ല, ഖുറാന്‍ ആണ് എന്ന് സംശയലേശമെന്യേ ഉറപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.


സാക്ഷി അപ്പോളജെറ്റിക്സ്‌ കേരള ഘടകം 'ബൈബിളും ഇസ്ലാമും അന്ത്യകാല സംഭവങ്ങളും' എന്ന വിഷയത്തെ അധികരിച്ച് 2014 സെപ്തംബര്‍ 28 ന് വൈറ്റിലയില്‍ വച്ച് നടത്തിയ ഏകദിന പഠന പരമ്പരയില്‍ നിന്നും.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)