Related Subjects
ഹീറോയാകാം!
Speaker: ജോയ് ജോണ്‍
കാറ്റഗറി: Kids Corner
Subjects: വിജയം, പരിശ്രമം, ദൈവാശ്രയം, ദാവീദ്, ജീവിത വിജയം, കഠിനാദ്ധ്വാനം
Uploaded On: Mar 17, 2012
Views: 1335, Comments: 0
ഒരു ഹീറോ ആകാന്‍ ആഗ്രഹമില്ലാത്തവര്‍ ആരും ഉണ്ടാവില്ല അല്ലേ?. കിട്ടുന്ന ചാന്‍സ് ഒക്കെ അതിനു വേണ്ടി ഒന്ന് ട്രൈ ചെയ്യാത്തവരും കുറവായിരിക്കും. പക്ഷേ കഴിവുകളും അവസരങ്ങളും എല്ലാവര്‍ക്കും ഒരുപോലെ അല്ലല്ലോ. എന്നുകരുതി വിഷമിക്കുകയൊന്നും വേണ്ട കേട്ടോ.. അതിനും ചില വഴികളുണ്ട്!

ഏതൊരു വ്യക്തിയിലും ഒരു ഹീറോ ഉണ്ട് എന്നതാണ് ഒന്നാമത്തെ സീക്രട്ട്! ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് അതുല്യരായിട്ടാണ്... വ്യത്യസ്തവും അതുല്യവുമായ സ്വഭാവത്തോടും, കഴിവുകളോടും കൂടെയാണ് ദൈവം ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് "എനിക്ക് തുല്യന്‍ ഞാന്‍ മാത്രം" എന്നു ഓരോ വ്യക്തിക്കും അവകാശപ്പെടാം... ഇതു ദൈവത്തിന്റെ പരിപാടിയില്‍ ഉള്ളതാണ്. ദൈവത്തെ കൂടാതെ ഈ പരിപാടി പക്ഷേ, നടപ്പിലാകില്ല കേട്ടോ.
അതുകൊണ്ട്, പൂര്‍ണമായ ദൈവാശ്രയം അഥവാ സമര്‍പ്പണം ആണ് രണ്ടാമത്തെ സീക്രട്ട്: ദൈവം നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നമ്മുടെ കഴിവുകേടുകള്‍ അല്ല, ദൈവത്തിന്റെ കഴിവാണ് നമ്മിലൂടെ പുറത്തുവരുന്നത്. ഇതു പക്ഷേ, എല്ലാവരിലൂടെയും സംഭവിക്കുന്നില്ല, അതിനു കാരണം പാപമാണ്. പാപക്ഷമ ലഭിച്ചു വീണ്ടും ജനിച്ച ദൈവത്തിന്റെ മക്കള്‍ക്ക് ദൈവം ഈ കഴിവ് നല്‍കും. അഥവാ, ദൈവത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട ദൈവ മക്കളായ വ്യക്തികളെ ചെറിയവരോ വലിയവരോ എന്നു നോക്കാതെ ദൈവം ഉപയോഗിക്കും.
ഇത്രയും ആയാല്‍ പിന്നെ എന്തു സുഖം അല്ലേ? പോരാ, ഇനിയും മറ്റൊരു സീക്രട്ട് കൂടെ അറിയണം. പരിശ്രമം അഥവാ, കഠിനാദ്ധ്വാനം എന്ന മൂന്നാമത്തെ സീക്രട്ട് കൂടെ ഉണ്ടെങ്കിലെ പടിപടിയായുള്ള കടമ്പകള്‍ കടന്നു നിങ്ങള്‍ക്ക് ഒരു "ഹീറോ" പദവിയില്‍ എത്തിച്ചേരാന്‍ സാധിക്കൂ. അതിനു നാം മുന്‍കൈയെടുക്കണം. അതായത് ലഭിക്കുന്ന അവസരങ്ങള്‍ ദൈവാശ്രയത്തോട് കൂടെ പരിശ്രമിക്കുകയാണെങ്കില്‍ പടിപടിയായുള്ള വിജയങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കുവാന്‍ ദൈവം നിങ്ങളെ സഹായിക്കും.
യിസ്രായേലിലെ രണ്ടാമത്തെ രാജാവും ദൈവത്തിന്റെ ഹൃദയപ്രകാരം ജീവിച്ച വ്യക്തിയുമായിരുന്ന ദാവീദ് ദൈവത്തിനു വേണ്ടി ജീവിക്കുന്ന കാര്യത്തില്‍ നമുക്കെല്ലാം നല്ലൊരു മാതൃകയാണ്. ബാലനായ ദാവീദ് മല്ലനായ ഗോല്യാത്ത് എന്ന ശത്രുവിനെ തോല്‍പ്പിച്ച് വിജയം വരിച്ച സംഭവം ആരെയും കോരിത്തരിപ്പിക്കും.ദൈവം പ്രവര്‍ത്തിക്കുന്നത് പലപ്പോഴും അത്ഭുതം എന്നു തോന്നും എങ്കിലും, സാദ്ധ്യമാണ്. ഈ പറഞ്ഞ സീക്രട്ടുകള്‍ അതിലുണ്ട്. അത് വിജയം കാണുക തന്നെ ചെയ്യും. ഈ വീഡിയോ ഒന്ന് ശ്രദ്ധിച്ചു നോക്കൂ.... എന്താ ഒരു ഹീറോയാകാന്‍ നിങ്ങള്‍ക്കും കഴിയില്ലേ?
മന:പാഠമാക്കാന്‍: അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. (1 പത്രോസ് 5:6)
വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്
വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു - അവന്‍
പേടിച്ചരണ്ടതാം യഹൂദ സൈന്യവും
പോരുതുവാനാവാതെ ഓടി മറഞ്ഞു
വെല്ലുവിളികള്‍ കേട്ട മാത്രയില്‍
വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍
വെല്ലുവാനായ് വന്നു കല്ലുമായി നിന്നു
വെറുമൊരു ബാലന്‍ ദാവീദ്
ദാവീദിനെ കണ്ട മാത്രയില്‍
ദേവനാമത്തില്‍ ശപിച്ചു ഗോലിയാത്ത്
ദേവദോഷിയായ ഈ ഫെലിസ്ത്യനെ കൊല്ലാന്‍
ദാവീദ് തുനിയുകയായ്
കൈയിലിരുന്ന കവിണയെടുത്തു
കല്ലതില്‍ വച്ചു വീശിയെറിഞ്ഞു
താഴെവീണു മല്ലന്‍ ശ്വാസമറ്റു പോയി
താങ്ങി ദൈവം ദാവീദിനെ
ഗാനരചന: ജോയ് ജോണ്‍, ബാന്‍ഗ്ലൂര്‍













Comments!
28 weeks 2 days സമയം മുമ്പ്
34 weeks 3 days സമയം മുമ്പ്
36 weeks 6 days സമയം മുമ്പ്
38 weeks 4 days സമയം മുമ്പ്
45 weeks 22 hours സമയം മുമ്പ്
45 weeks 4 days സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്