Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പ്രകാശം വിളങ്ങട്ടെ!

Your rating: None Average: 3.3 (3 votes)
    Links:
Download Media:
   File Type: flv
   File Size: 23.55 MB

Login or Register to Download!

ദൈവം മനുഷ്യനെ സൃഷ്ടിച്ചു - വെളിച്ചത്തെയും.. മനുഷ്യന്‍ വെളിച്ചത്തില്‍ വസിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. അതിനായി അവിടുന്ന് അവന്റെ ഹൃദയത്തില്‍ തന്നെക്കുറിച്ചുള്ള പരിജ്ഞാനം നല്‍കി. അനശ്വര സത്യവും വെളിച്ചവുമായ ദൈവത്തെ ആത്മാവില്‍ അറിയാനും അനുഭവിക്കുവാനും അനുസരിക്കാനും ഭാഗ്യം ലഭിച്ച മനുഷ്യനില്‍ പക്ഷേ ഇരുള്‍ നിറയുവാന്‍ താമസമുണ്ടായില്ല.. സ്വന്തം ഇഛാശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദുര്‍വിനിയോഗം അവനെ ദൈവത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി.. അങ്ങനെ എന്നേക്കും പ്രകാശിക്കേണ്ട ദൈവിക വെളിച്ചം അവനില്‍ അണഞ്ഞു പോയി!

Malayalam MP3 Song FREE Download - Kaithiri.com

എന്നാല്‍ , ദൈവം എന്ന ശാശ്വത പ്രകാശത്തിലേക്ക് അവനെ തിരികെ അടുപ്പിക്കാന്‍ അവിടുന്ന് തന്നെ തിരുമനസ് കാണിച്ചു.. ദൈവത്തിനു നഷ്ടമായ മനുഷ്യ സമൂഹത്തെ തിരികെ ദൈവത്തോട് ചേര്‍ക്കുന്നതിനുള്ള ദൈത്യം ഏറ്റെടുത്തത് ത്രീയേകനായ മഹോന്നത ദൈവത്തിന്റെ സാരാംശത്തില്‍ ഒരുവനായ "പുത്രന്‍" ആയിരുന്നു... ദൈവിക വെളിപ്പാടുകള്‍ പടിപടിയായി നല്‍കിക്കൊണ്ട് അവന്‍ തന്നെത്താന്‍ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊണ്ടിരുന്നു... തന്നിലേക്ക് മനുഷ്യരെ തിരിച്ചു വിളിച്ചുകൊണ്ടിരുന്നു.. അഥവാ, ദൈവിക വെളിച്ചം മനുഷ്യ മനസുകളില്‍ തെളിഞ്ഞു കൊണ്ടിരുന്നു.... അത് കൂടുതല്‍ പ്രകാശിച്ചുകൊണ്ടേയിരുന്നു ...!!!

ഒടുവില്‍ ആ വെളിപ്പാടുകള്‍ക്ക് പൂര്‍ണത വന്നു. 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം' - വചനം - പൂര്‍ണ്ണമായും ഒരുവനില്‍ തെളിഞ്ഞു!!! ആതായത് ദൈവം തന്നെ ഒരു മനുഷ്യനായി ജന്മമെടുത്തു! പുരുഷബന്ധമില്ലാതെ ഒരു കന്യകയിലൂടെ - മറിയയിലൂടെ - അവിടുന്ന് ലോകാവതാരം ചെയ്തു! ഇത് ക്രിസ്തുമസ് എന്നറിയപ്പെടുന്ന ആഘോഷത്തിന്റെ പൊരുള്‍ !

ലോകത്തെ സംബന്ധിച്ച് ദൈവിക പരിപാടികളുടെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണം ഒരു ആഘോഷത്തില്‍ അവസാനിക്കുകയാണ്. എന്നാല്‍ ആ അനന്തമായ പ്രകാശത്തിന്റെ ഏതെങ്കിലുമൊരു കിരണത്തിന്റെ അല്പമൊരു ഭാഗം കണ്ടു നാം നിര്‍വൃതി അടയണം എന്നല്ല മറിച്ച് നാം ഉള്ളില്‍ ആത്മീയ വെളിച്ചമുള്ളവരായി എന്നേക്കും വെളിച്ചത്തില്‍ വസിക്കണം - ജീവിക്കണം - അങ്ങനെ ദൈവിക പ്രകാശം നമ്മിലും നമ്മിലൂടെ മറ്റുള്ളവരിലും പരക്കണം ... അങ്ങനെ ലോകം മുഴുവനും പ്രഭാപൂരിതമാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.. ഈ വലിയ ആഗ്രഹത്തിലാണ് ദൈവം 'പുത്രനായ' ക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത്..

വെളിച്ചം - ഒരു മുന്നറിയിപ്പ്:

വെളിച്ചം ഒരു മുന്നറിയിപ്പ് കൂടെയാണ്. വെളിച്ചത്തെക്കാള്‍ കൂടുതല്‍ ഇരുളിനെ സ്നേഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ വന്നിരിക്കുന്ന ന്യായവിധിയെ അത് ഓര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ! ഇരുളിനെ സ്നേഹിക്കുന്നവര്‍ വെളിച്ചത്തെ ഭയപ്പെടുന്നു.. വെളിച്ചത്തെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവന്‍ / കൈക്കൊണ്ടിട്ടില്ലാത്തവന്‍ / വെളിച്ചത്തിന്റെ പ്രവൃത്തികള്‍ ഇല്ലാത്തവന്‍ ഇന്നും ഇരുട്ടില്‍ തന്നെ... ഇരുട്ടിന്റെ പ്രവൃത്തികളുടെ ഫലം അവന്‍ ഒരുനാളില്‍ അനുഭവിക്കും.. സംശയമില്ല..

കൃത്യമായി പറഞ്ഞാല്‍ ദൈവം അയച്ച വെളിച്ചമായ കര്‍ത്താവായ യേശു ക്രിസ്തുവിനെ സ്വീകരിക്കാത്ത ഏതൊരു വ്യക്തിയും പാപത്തില്‍ തുടരുന്നു. പാപം പ്രവര്‍ത്തിക്കുന്നു. അവര്‍ പാപത്തെ സ്നേഹിക്കുന്നു. ആ പാപം അവരെ ഇതിനകം തന്നെ നിത്യ നാശം / നരകം എന്ന ശിക്ഷയ്ക്ക് യോഗ്യരാക്കി തീര്‍ത്തിരിക്കുന്നു.

എന്നാല്‍ എല്ലാ മനുഷ്യരും അതില്‍ നിന്നും രക്ഷപെടാനാണ് ദൈവം ആഗ്രഹിക്കുന്നത്... അതിനാണ് യേശു ക്രിസ്തു ഭൂമിയില്‍ മനുഷ്യനായി ജനിച്ചത്‌...

വെളിച്ചം പകരപ്പെടുന്നു....!

"ഞാന്‍ അനേകര്‍ക്ക് വേണ്ടി ജീവനെ കൊടുപ്പാന്‍ വന്നു" എന്ന് തന്റെ ആഗമനോദ്ദേശ്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച യേശു തന്റെ ത്യാഗപൂര്‍ണമായ ജീവിതം മരണം വരെ തുടര്‍ന്നു. കരുണയും കൃപയും വേണ്ടവര്‍ക്ക് അനുഗ്രഹം... സഹായം വേണ്ടവര്‍ക്ക് പൂര്‍ണ സന്തോഷം... നിന്ദയ്ക്കും വേദനിപ്പിക്കലുകള്‍ക്കും മുഖം കറുപ്പിക്കാതെ ദൈവഹിതത്തില്‍ തന്നില്‍ സമര്‍പ്പിക്കപ്പെട്ട ശുശ്രൂഷ അനുസരണത്തോടെ പൂര്‍ത്തിയാക്കുന്നതിന് - ദൈവിക വെളിച്ചം അനുഗ്രഹത്തിന്റെ പൂര്‍ണതയില്‍ നമ്മിലേക്ക്‌ പകര്‍ന്നു നല്‍കുവാന്‍ അവിടുത്തേക്ക്‌ മരണം വരെ പോകേണ്ടി വന്നു...

പുനരുത്ഥാനത്തിലൂടെ മരണത്തെ - ഇരുളിനെ - എന്നെന്നേയ്ക്കുമായി കീഴ്പ്പെടുത്തി അവിടുന്ന് സര്‍വലോകത്തിനും ജീവന്റെ വെളിച്ചം പകരുന്ന ദൈവ-മനുഷ്യനായി ഇന്നും ജീവിക്കുന്നു! ജീവന്റെ വെളിച്ചം പകര്‍ന്നു നല്‍കുവാന്‍ സര്‍വലോകത്തെയും തന്നിലേക്ക് ആഹ്വാനം ചെയ്യുന്നു!

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും”

വെളിച്ചം നിങ്ങളില്‍ പ്രകാശിക്കുന്നുവോ?

ഇരുട്ടിന്റെ - പാപത്തിന്റെ - നിഷ്ഫല പ്രവര്‍ത്തികള്‍ക്ക് കൂട്ടാളികള്‍ ആകാതെ, ഉള്ളില്‍ വെളിച്ചം ഉള്ളവരായും വെളിച്ചത്തില്‍ ഉള്ളവരായും ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വെളിച്ചത്തിന്റെ കൂട്ടുകാരന്‍ .. വെളിച്ചത്തിന്റെ പ്രവൃത്തികള്‍ ആണ് അതിന്റെ തെളിവ്.. ക്രിസ്തു എന്ന വെളിച്ചം ഉള്ളില്‍ വന്നവന്‍ തന്റെ ജീവിതത്തിലൂടെ/ പ്രവൃത്തികളിലൂടെ അത് വെളിപ്പെടുത്തുന്നു..

പ്രിയ കൂട്ടുകാരാ, ഈ വെളിച്ചം ഇന്ന് നിങ്ങളുടെ ഉള്ളില്‍ പ്രകാശിക്കണം എന്ന് നിങ്ങളെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നു..! എങ്കില്‍ മാത്രമേ ഈ ക്രിസ്മസ് നിങ്ങളെ സംബന്ധിച്ച് അര്‍ത്ഥ പൂര്‍ണമാവുകയുള്ളൂ.. അല്ലെങ്കിലോ, ദൈവിക വെളിച്ചത്തെ മുഴുവനായും ഉള്‍ക്കൊള്ളാതെ താല്‍കാലികമായി ആഘോഷങ്ങള്‍ കൊണ്ടും ചില കര്‍മങ്ങള്‍ കൊണ്ടും അതിനെ മറച്ചുകൊണ്ട്‌ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്. ഫലമോ, എന്നേക്കുമുള്ള കൈവിടപ്പെടല്‍ !! നിത്യ നരകം... വെളിച്ചം ഒരിക്കലും കടന്നു ചെല്ലാത്ത നരകത്തില്‍ നിങ്ങള്‍ ആയിപ്പോയാല്‍ പിന്നെ അവിടെ നിന്നും രക്ഷ ഇല്ല! ഈ കഠിനമായ നരക ശിക്ഷാവിധിയില്‍  നിങ്ങള്‍ ആയിപ്പോകരുത് എന്ന് ദൈവം ഇപ്പോഴും ആഗ്രഹിക്കുന്നു... അതുകൊണ്ടാണീ ക്രിസ്മസ് സന്ദേശം - ക്രിസ്തുവും - നിങ്ങളെത്തേടി വന്നിരിക്കുന്നത് !!!

സര്‍വലോകത്തിന്റെയും പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ടു മരിച്ചു ഉയിര്‍ത്ത ക്രിസ്തുയേശുവിനെ സ്വീകരിച്ചു അവനെ അനുഗമിക്കാന്‍ തീരുമാനിക്കുമെങ്കില്‍ വെളിച്ചത്തിന്റെ ദൈവം വസിക്കുന്ന സ്വര്‍ഗത്തിലേക്ക് നിങ്ങള്‍ക്കും പ്രവേശനം ഉണ്ട്... വെളിച്ചത്തിന്റെ കര്‍ത്താവുമായി നിങ്ങള്‍ക്കും ബന്ധം സ്ഥാപിക്കാം.. അഭൂതപൂര്‍വമായ ഒരു മാറ്റത്തിന്റെ തുടക്കമായിരിക്കും അത്.... ഈ സൌഭാഗ്യത്തിലേക്ക് ഒരു തുറന്ന ആഹ്വാനമാകട്ടെ ഇന്നത്തെ ക്രിസ്മസ് നിങ്ങള്‍ക്ക് !!! ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..

വായിക്കാന്‍: 


കൂരിരുള്‍ നിറഞ്ഞ ലോകത്തില്‍
തേജസ്സായി ദേവ നീ വന്നു
സ്തുതി മഹിമ കര്‍ത്താവിന് !

നിഷ്കളങ്ക യാഗമായ്‌ ക്രൂശിലെന്‍ പരന്‍
അമൂല്യ രക്തമേകി മുക്തി മാര്‍ഗമായ്
എന്തു ഞാനിതിനു ബദലായ് എകിടും പ്രഭോ?
സ്തുതി മഹിമ കര്‍ത്താവിന് !

മൃത്യുവെ തകര്‍ത്തു ഹാ! എന്തൊരത്ഭുതം !!
ഭീതി പോക്കി പ്രീതിയേകി ഉള്ളത്തില്‍
താതന്‍ ചാരെ പക്ഷവാദം ചെയ് വതും നീയേ
സ്തുതി മഹിമ കര്‍ത്താവിന് !

ഗാനം പാടി ആര്‍ത്തിടുമേ മോദമോടെ ഞാന്‍
നിന്‍ കരങ്ങള്‍ എന്‍ കടങ്ങള്‍ തീര്‍ത്തതാല്‍
വാനില്‍ വേഗം വന്നിടും നിന്നന്തികെ ചേര്‍പ്പാന്‍
സ്തുതി മഹിമ കര്‍ത്താവിന് !


ഗാനരചന: കെ. ദാനിയേല്‍ വില്യംസ്


പ്രതികരിക്കാം! പങ്കുവെക്കാം..!! നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ഇവിടെ അഭിപ്രായങ്ങള്‍ എഴുതാം, ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായി പങ്കുവെക്കാം!

 
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)