Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അറിയപ്പെടാത്ത കുരിശറിവുകള്‍ (1)

Your rating: None Average: 5 (3 votes)
    Links:
Download Media:
   File Type: flv
   File Size: 54.04 MB

Login or Register to Download!

കുരിശറിവുകളുടെ കാണാപ്പുറങ്ങളിലേക്ക് സ്വാഗതം.! മാളികമുറി മുതല്‍ ഗത്സമനെ വരെ.. അഥവാ, അനിവാര്യമായ ക്രൂശുമരണത്തിന്റെ ഒരുക്കം..! അതാണ്‌ ഒന്നാം ഭാഗത്തില്‍

"ചരിത്രം നമ്മുടെ കര്‍ത്താവിന്റെ ചരിത്രമാണ്" എന്ന് പറയുന്നത് എത്രയോ അര്‍ത്ഥ പൂര്‍ണം! ചരിത്രത്തെ 'ക്രിസ്തുവിനു മുമ്പും'  'ക്രിസ്തുവിനു ശേഷവും' എന്ന് രണ്ടായി തിരിച്ച ചരിത്ര പുരുഷനായ കര്‍ത്താവായ യേശുക്രിസ്തു ഇന്നും ചരിത്രത്തില്‍ ഏറ്റവും അധികം സ്മരിക്കപ്പെടുന്ന വ്യക്തി തന്നെയാണ്. ഓരോ ദിവസവും നാം അവിടുത്തെ ഓര്‍ക്കുന്നു. മാത്രമല്ല ഓരോ ഞായറും അവിടുത്തെ കഷ്ടാനുഭവങ്ങളെയും മരണത്തെയും ഉയിര്‍പ്പിനെയും നാം മറക്കാതെ ഏറ്റുപറയുകയും ചെയ്യാറുണ്ട്. അതാണല്ലോ തിരുവത്താഴം.

Unknown facts about the Corss! Malayalam Video Message by George Koshy, Mylapra

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം ഡാവിഞ്ചിയുടെ ചിത്രത്തിലൂടെ ലോക പ്രശസ്തമാണ്. കര്‍ത്താവിനു ഇരു വശത്തുമായി ശിഷ്യന്മാര്‍ വലിയൊരു മേശയ്ക്കു മുന്‍പില്‍ നിരന്നു ഇരിക്കുന്ന ചിത്രം നമ്മുടെ മനസിലും അങ്ങനെ തന്നെ പതിഞ്ഞിട്ടുണ്ട്. ഈ ധാരണയില്‍ ഒരല്പം പിശക് ഉണ്ട് എന്നാണു സത്യം.

കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളെ ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ ആവാത്ത മറ്റൊന്നാണ് ഗതസമനെ തോട്ടത്തിലെ മനോവ്യഥ. ലോകത്തിന്റെ മുഴുവന്‍ പാപഭാരവും ഒരു കുഞ്ഞാടിനെപ്പോലെ ഏറ്റെടുക്കുമ്പോള്‍ അവിടുന്ന് എങ്ങനെ അത് ഉള്‍ക്കൊണ്ടു കാണും? അവിടത്തെ സംഭവ പരമ്പരകള്‍ എങ്ങനെ വിവരിക്കാനാവും?ദൈവ ക്രോധത്തിന്റെ പാനപാത്രം കുടിക്കുന്ന ഒരു മനുഷ്യ വ്യക്തിയുടെ മാനസികാവസ്ഥ വിവരണങ്ങള്‍ക്കും അതീതമാണ്..

ബൈബിള്‍ പ്രസ്താവനകളും ചരിത്ര രഹസ്യങ്ങളും ശാസ്ത്രീയ വസ്തുതകളും മാറ്റുരക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളിലും അതിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറും.. നമ്മള്‍ ഓരോരുത്തരും തീര്‍ച്ചയായും അറിയേണ്ട കുരിശറിവുകള്‍ തന്നെയാണിവ..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)