Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അറിയപ്പെടാത്ത കുരിശറിവുകള്‍ (2)

Your rating: None Average: 4 (1 vote)
    Links:
Download Media:
   File Type: flv
   File Size: 54.35 MB

Login or Register to Download!

മെതിക്കളത്തില്‍ നിന്നും കൊലക്കളത്തിലേക്ക് !

ഗത്സമനയിലെ ഹൃദയവ്യഥ അവസാനിച്ചു! ഇതാ, ലോകനായകന്‍ തന്നെ പീഡിപ്പിക്കുന്നവരുടെ കൈകളിലേക്ക് എല്പ്പിക്കപ്പെട്ടു കഴിഞ്ഞു...! ദൈവദൂതന്മാരുടെ ശുശ്രൂഷയും ദൈവാത്മാവിന്റെ ശക്തിയും യേശുവിനെ ഇതിനകം തന്നെ ദൈവക്രോധത്തിന്റെ പാനപാത്രം ഏറ്റെടുക്കുന്നതിനായി ഒരുക്കിയിരുന്നു. ഇനി പിന്നോട്ട് മാറാന്‍ സാദ്ധ്യമല്ല ! ക്രൂശുമരണം എന്ന ദൈവഹിതത്തിനു വിപരീതമായ ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ വലയത്തില്‍ നിന്നും ഇപ്പോള്‍ യേശു മുക്തനാണ്..

Unknown facts of the cross! Malayalam Bible Study by George Koshy, Mylapra - kaithiri.com

പരമപ്രധാന ദൌത്യത്തിലേക്ക്...

വിജയിക്കാനായി തീര്‍ച്ചപ്പെടുത്തി യുദ്ധത്തിനു തയാറെടുത്ത ഒരു പടനായകന്റെ ദൃഡനിശ്ചയത്തോടും ശാന്തതയോടും കൂടെയാണ് യേശു തന്നെ പിടിച്ചുകെട്ടാന്‍ വന്ന റോമന്‍ പടക്കൂട്ടത്തെ എതിരേറ്റത്.. അതേ സമയം യജമാനനോട് അനുസരണമുള്ള ഒരു കുഞ്ഞാടിനെപ്പോലെയും.. ഘോരമായ കഷ്ടതകളുടെ പടിവാതില്‍ക്കല്‍ വച്ച് തന്നെ അവിടുന്ന് തന്റെ പ്രിയപ്പെട്ടവരാല്‍ കൈവിടപ്പെട്ടിരുന്നു.. ഇടയന്‍ പിടിക്കപ്പെട്ടപ്പോള്‍ ചിതറിയോടിയ ശിഷ്യവൃന്ദത്തിന് അവിടെ കാര്യമായി ഒന്നും ചെയ്യാനില്ലായിരിന്നു.

യേശു ഒരു ചതിക്കുരുക്കില്‍ പെട്ടത് പോലെയാണ് രംഗങ്ങള്‍  അരങ്ങേറിയത്. അതൊക്കെ വേണ്ടതായിരുന്നു.. ദൈവം മുന്‍പേ തയാറാക്കി പരിശീലിപ്പിച്ച തിരക്കഥ പോലെ, മുറ പോലെ...

ദൈവഹിതത്തിനു പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട ഏതൊരു വ്യക്തിയുടെയും ജീവിതം ഇങ്ങനെ തന്നെയാണ്. മാനുഷിക ഇടപെടലുകള്‍ക്ക് അവിടെ സ്ഥാനമില്ല. സ്വന്തം ആഗ്രഹങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. ദൈവം തന്റെ മഹത്വത്തിന് വേണ്ടി മുന്‍നിര്‍ണയിച്ച കാര്യങ്ങള്‍ ഈ ഭൂമിയില്‍ പൂര്‍ത്തീകരിക്കുവാന്‍ ഒരു ഉപാധി മാത്രമാണ് നമ്മള്‍ . അതില്‍ നമ്മെ സന്ബന്ധിച്ചും മറ്റുള്ളവരെ സംബന്ധിച്ചും ഉള്ള ആത്യന്തിക നന്മ ഉള്‍ക്കൊണ്ടിരിക്കും.

"സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു." (എബ്രായര്‍ 2:10) എന്ന് ദൈവം കണ്ടത്തില്‍ പൊരുള്‍ എന്താണെന്ന് യേശുവിന്റെ താഴ്മയോടുകൂടിയ അനുസരണം നമ്മെ പഠിപ്പിക്കുന്നു. അത് തന്നെയാണ് നമുക്കും പിന്തുടരുവാനുള്ളത്..

യേശുവിനെ ഒറ്റിക്കൊടുത്ത യൂദയും തള്ളിപ്പറഞ്ഞ പത്രോസും മഹാപുരോഹിതന്മാരുടെ വിസ്താരവും റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസും എല്ലാം ഈ ഭാഗത്തില്‍ നിരീക്ഷണ വിധേയമാക്കുന്നു... മറ്റൊരര്‍ത്ഥത്തില്‍ അവരെല്ലാം നമുക്ക് മുന്‍പില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു....!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)