Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അറിയപ്പെടാത്ത കുരിശറിവുകള്‍ (3)

Your rating: None Average: 4.8 (4 votes)
    Links:
Download Media:
   File Type: flv
   File Size: 56.58 MB

Login or Register to Download!

ദൈവപുത്രന്റെ കുരിശനുഭവം!

ഒരു മനുഷ്യന് തന്റെ ശരീരത്തില്‍ എത്രമാത്രം പീഡനം അനുഭവിക്കാമോ അത്രയും അതിന്റെ പാരമ്യത്തില്‍ സഹിച്ചുകൊണ്ടാണ്‌ യേശു മരണം വരെയുള അടുത്ത ഏതാനും ചില മണിക്കൂറുകള്‍ ചെലവഴിച്ചത്‌. യജമാനനോട് അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ.. പിതാവിനോട് വിധേയത്വമുള്ള ഒരു മകനെപ്പോലെ.. സ്വര്‍ഗീയ പിതാവിന്റെ തിരുഹിതം നിവര്‍ത്തിക്കുന്നതിന് യേശുവിനു തന്റെ ശരീരവും പൂര്‍ണമായി കഷ്ടമേല്‍ക്കാന്‍ സമര്‍പ്പിക്കേണ്ടത്‌ ആവശ്യമായിരുന്നു.

Ariyappedatha Kurisharivukal - Malayalam Bible Video Message - George Koshy, Mylapra - Kaithiri.com

ഇനി വിധി പ്രഖ്യാപനം - ദൈവപുത്രനെ ക്രൂശിക്കുവാനുള്ള വിധി! ഭൂ-സ്വര്‍ലോകങ്ങള്‍ സൃഷ്ടിച്ച, സകലചരാചരത്തെയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്ന, ആരാധനയിലും മഹത്വത്തിലും ദൈവത്തോട് സമനായവന്‍, പാപികള്‍ക്കായി മനുഷ്യവേഷം സ്വീകരിച്ചപ്പോള്‍, ഒരുവേള തനിക്കെതിരെയുള്ള ആ വിധിന്യായം മൌനമായി അംഗീകരിച്ചു!!!!

ക്രൂരതയുടെ ലഹരി പിടിച്ച വിളയാട്ടം മൂര്‍ഛിക്കുകയാണ്.. പ്രപഞ്ചനാഥനെ മരണത്താല്‍ എന്നേയ്ക്കുമായി ഇല്ലാതാക്കുവാന്‍ തന്നെ! അല്ലെങ്കില്‍ ... രക്ഷാനായകനെ ശാരീരിക കഷ്ടതകളില്‍ പ്രകോപിതനാക്കി മനുഷ്യകുല വീണ്ടെടുക്കലിന്റെ ദൌത്യത്തില്‍ നിന്നും  എന്നെന്നേക്കുമായി പിന്തിരിപ്പിക്കുവാനോ??  എന്നാല്‍ മരണത്തിന്റെ കയ്പ്പുനീര്‍ പാനപാത്രം ഏറ്റെടുക്കുവാന്‍ സ്വയം സമര്‍പ്പിച്ചവന്‍ അവസാനം വരെ - തന്റെ ശരീരത്തില അവസാന തുള്ളി രക്തവും വെള്ളവും വാര്‍ന്നൊലിച്ചു തീരുന്നതുവരെ സമര്‍പ്പണമുള്ളവനായിരുന്നു ..! സകലവും അറിയുന്ന പിതാവാം ദൈവത്തിന്റെ കരങ്ങളിലേക്ക് തന്റെ മനുഷ്യാത്മാവിനെ ഏല്‍പ്പിച്ചു കൊടുത്തു യേശു ക്രൂശില്‍ തന്നെ തല ചായ്ച്ചു പ്രാണന്‍ വെടിഞ്ഞു മരിച്ചു! പാപികള്‍ക്ക് വേണ്ടി മറുവിലയായി ബാലിയാകാന്‍ വന്ന ദൌത്യത്തിന് സമാപ്തി!!

കുരിശറിവുകളുടെ ഉള്‍ത്തളങ്ങളിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാം...  നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളും ക്രൂശുമരണവും കൂടുതല്‍ അടുത്തറിയാം.. അവിടുത്തെ കഷ്ടാനുഭവങ്ങളോട് പങ്കുള്ളവരായി അനുദിനം അവിടുത്തെ അനുഗമിക്കാം... അങ്ങനെ ദൈവത്തെ മഹത്ത്വപ്പെടുത്തുവാന്‍ കൂടുതല്‍ സമര്‍പ്പണം ഉള്ളവര്‍ ആയിരിക്കാം..
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)