Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കുരിശിന്റെ വഴിയേ...

Your rating: None Average: 3.6 (5 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ചിന്താശകലം, സുവിശേഷം, ക്രൂശുമരണം, കുരിശ്
Uploaded On: Apr 22, 2011
Views: 1764, Comments: 0
Download Media:
   File Type: flv
   File Size: 22.52 MB

Login or Register to Download!

ഇന്ന് ദു:ഖ വെള്ളി. ദു:ഖിതര്‍ക്കും പീഡിതര്‍ക്കും അവലംബമേകാന്‍ മശിഹാ തമ്പുരാന്‍ കുരിശും ചുമന്നു കാല്‍വരി മലയേറിയതിന്റെ ഓര്‍മ്മക്കായി ചെറിയൊരു മരക്കുരിശും കൈയിലേന്തി ധ്യാനനിരതരായി വഴിയരികിലൂടെ ഘോഷയാത്രയായി ആയിരങ്ങള്‍ നടന്നു നീങ്ങുന്ന കാഴ്ച രവില മുതല്‍ കണ്ടു തുടങ്ങിയിരുന്നു. പാടുകള്‍ പാടിക്കൊണ്ട്, പരിശുദ്ധ ദൈവപുത്രന്റെ നാമം ഉരുവിട്ടുകൊണ്ട് നിരനിരയായി മുന്നേറുന്ന വെള്ളവസ്ത്രധാരികള്‍ കര്‍ത്താവിനോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്..The way of Cross - Malayalam song FREE download - kaithiri.com

കര്‍ത്താവു ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിനും അവിടുത്തെ ജീവന്‍ നമുക്കായി അര്‍പ്പിച്ച സ്നേഹത്തിനും ഒരല്‍പം പോലും പകരം നല്‍കുവാന്‍ നമുക്കാര്‍ക്കും സാധിക്കുകയില്ല. പിന്നെ ചെയ്യാവുന്നത്, നമ്മുടെ ജീവിതങ്ങളെ സമ്പൂര്‍ണമായി അവിടുത്തെ കുരിശിന്റെ ചുവട്ടില്‍ സമര്‍പ്പിക്കുക എന്നതാണ്. ഓരോ വ്യക്തിയില്‍ നിന്നും കര്‍ത്താവു ആവശ്യപ്പെടുന്നതും അത് തന്നെയാണ്.

വര്‍ഷത്തിലൊരിക്കല്‍ ചെറിയൊരു മരക്കുരിശും പിടിച്ചു അല്പം ത്യാഗം സഹിച്ചു ഏതെങ്കിലുമൊരു പള്ളിവരെ ഒന്ന് പോകാന്‍ കഴിഞ്ഞെങ്കില്‍ അത് മതി എന്ന് ആഗ്രഹിക്കുന്ന പ്രിയ സ്നേഹിതരോട് കര്‍ത്താവിന്റെ തന്നെ വാക്കുകള്‍ ഇങ്ങനെയാണ് : "എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ." (ലൂക്കോസ് :9:23).

ക്രിസ്തുവിനെ അനുഗമിക്കുക - അതായതു കിസ്ത്യാനിയായി ജീവിക്കുക - എന്നത് ഒരു ജീവിത പ്രക്രിയയാണ്. യേശുക്രിസ്തുവിനെ ഒരിക്കല്‍ എന്നേക്കുമായി ജീവിതത്തിന്റെ സമ്പൂര്‍ണ കര്‍ത്താവും ദൈവവുമായി അംഗീകരിച്ചുകൊണ്ട് ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. പിന്നെ അവര്‍ ഓരോരുത്തരും അവരവരുടെ സ്വയ ആഗ്രഹങ്ങളെയും ഇച്ഛകളേയും ഉപേക്ഷിച്ചു കൊണ്ട്, മന:പൂര്‍വ്വം അവരവരുടെ കുരിശും എടുത്തുകൊണ്ടു  - സ്വജീവിതത്തിലെ സകല എതിര്‍പ്പുകളും, പ്രശ്നങ്ങളും സഹിച്ചുകൊണ്ട് - ക്രിസ്തു നാഥനെ അനുഗമിക്കുകയായി.... ഇങ്ങനെയാണ് ഒരു ക്രിസ്ത്യാനി ജീവിക്കുന്നത്.

ഇങ്ങനെയൊരു ആത്മസമര്‍പ്പണമുള്ള  ജീവിതം നമ്മില്‍ നിന്നും പ്രതീക്ഷിച്ചുകൊണ്ടാണ് കര്‍ത്താവു നമുക്കുവേണ്ടി നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു ക്രൂശില്‍ മരിച്ചത്. അവിടുത്തെ സ്നേഹിക്കുന്നവര്‍ സ്വജീവിതങ്ങളില്‍ അവന്റെ മാതൃക അനുഗമിക്കണം. അതാണ്‌ യഥാര്‍ത്ഥ കുരിശിന്റെ വഴി. ഇനിയും ഇങ്ങനെയൊരു വഴി നിങ്ങള്‍ക്ക് അജ്ഞാതമാണെങ്കില്‍ നിങ്ങള്‍ ഇനിയും ഒരു ക്രിസ്ത്യാനിയായ്‌ തീര്‍ന്നിട്ടില്ല സത്യം..! നിങ്ങളുടെ കൈയിലിരിക്കുന്ന ചെറുകുരിശു ആര്‍ക്കും പ്രയോജനമില്ലാത്ത വെറും തടിക്കഷണം മാത്രം..

ദൈവപുത്രനുമായുള്ള ജീവത്ബന്ധം നിങ്ങളെ കുരിശിന്റെ ഒരു പുതിയ സന്ദേശ വാഹകനായി മാറ്റും.. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ദൈവമായ അവിടുത്തെ സന്നിധിയില്‍ ചെല്ലുക. പാപങ്ങള്‍ ഏറ്റുപറഞ്ഞു  ഉപേക്ഷിച്ചു കൊണ്ട് ആത്മരക്ഷയ്ക്കായി അവിടുത്തോട്‌ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പാപങ്ങള്‍ മോചിച്ചു നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അവിടുന്ന് കഷ്ടതകള്‍ സഹിച്ചു കുരിശില്‍ മരിച്ചതും ഉയിര്‍ത്തെഴുന്നേറ്റതും. ഇത് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആത്മ രക്ഷയും  ഒരു പുതിയ ജീവിതവും സാദ്ധ്യമാണ്.. ഈ കുരിശിന്റെ സന്ദേശം അതാണ്‌ നിങ്ങളോട് പറയുന്നത്... ക്രൂശിതനായ - ഉയിര്‍ത്തു ഇന്നും ജീവിക്കുന്ന - ക്രിസ്തുവിനെ അനുഗമിക്കുക, അതാണ് യഥാര്‍ത്ഥ കുരിശിന്റെ വഴി.. ! - ഇല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പോകുന്നത് നാശത്തിന്റെ വിശാലമായ പാതയാണ്, അന്ത്യം തീര്‍ച്ചയായും നരകമായിരിക്കും.. എത്രതന്നെ മരക്കുരിശുകള്‍ കൈകളിലേന്തിയാലും!

സര്‍വശക്തനായ ദൈവം നിങ്ങളെ സഹായിക്കട്ടെ..

 


ക്രൂശിനെ മറക്കാവതോ
യേശു നാഥാ നിന്‍ സ് നേഹത്തേയും

നിന്‍ കരങ്ങളാല്‍ കുഷ്ഠം ഭേദമായ്‌
നിന്റെ വാക്കിനാല്‍ മൃതരില്‍ ജീവനായ്‌
കടലും ശാന്തമായ്‌ മനവും ശാന്തമായ്‌
എന്നില്‍ നവ ജീവനും ജാതമായ്‌

നരനിന്‍ പാപത്തിന്‍ ഭാരം പേറിയും
നിറയും സ് നേഹത്താല്‍ ജീവനേകിയും
ഗോല്‍ഗോഥയിലെ മലയിന്‍ നെറുകയില്‍
യാഗമായി നീ തീര്‍ന്നുവല്ലോ


ഗാനരചന: ജെബി. കെ സൈമണ്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)