Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ജീവിക്കുന്ന വിശ്വാസം

Your rating: None Average: 4.4 (5 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സാറ, വിശ്വാസം, എബ്രഹാം
Uploaded On: May 22, 2011
Views: 1833, Comments: 0
Download Media:
   File Type: flv
   File Size: 87.97 MB

Login or Register to Download!

"എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും" (ഗലാത്യര്‍ 3:11), "പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം സ്വതവേ നിര്‍ജ്ജീവം" (യാക്കോബ് 2:17) : വിശ്വാസത്തിന്റെ പ്രായോഗിക വശം വ്യക്തമാക്കുകയാണീ വേദഭാഗങ്ങള്‍. വിശ്വസിക്കുന്നു എന്ന് പറയുകയല്ല, വിശ്വാസത്താല്‍ ജീവിക്കുകയാണ് വേണ്ടത്. അതായത്, ജീവിതമാണ്‌ വിശ്വാസത്തിനു തെളിവ്. ദൈവം ഒരു വ്യക്തിയില്‍ പ്രസാദിക്കണമെങ്കില്‍ അന്നും ഇന്നും അതിനുള്ള വഴി വിശ്വാസമാണ്. ഫലം പുറപ്പെടുവിക്കുന്ന - ജീവനുള്ള - വിശ്വാസം!

Living faith : Malayalam Video Message - Stephen Cherian - kaithiri.com

ജീവിക്കുന്ന വിശ്വാസത്തിന്റെ ലക്ഷണം അനുസരണമാണ്. ദൈവ വചനത്തോട് ചോദ്യം ചെയ്യാതെയുള്ള അനുസരണം. ദൈവ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങനെതന്നെ സ്വീകരിക്കുവാനുള്ള മനോഭാവം. എന്ത്, എങ്ങനെ, എപ്പോള്‍ തുടങ്ങിയ യുക്തിപരമായ ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ സാധിക്കുവാന്‍ ഇങ്ങനെയുള്ള വിശ്വാസത്തിനു കഴിയും. കാരണം, ദൈവത്തിന്റെ വാഗ്ദത്തമാണ് നാം സ്വീകരിക്കുന്നത് - അവിടെ പ്രവര്‍ത്തിക്കുന്നത് ദൈവവും. ദൈവത്തിനു സകലത്തിനും സ്വന്തം വഴികളും രീതികളും സമയവും ഉണ്ട്.

ദൈവത്തിന്റെ വചനത്തെ പൂര്‍ണമായും അംഗീകരിച്ചു ജീവിതം സമര്‍പ്പിച്ച ധാരാളം ഭക്തന്മാരുടെ ചരിത്രം വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മെപ്പോലെ തന്നെ സാധാരക്കാര്‍ ആയിരുന്ന അവരുടെ ജീവിതം വ്യത്യാസപ്പെടുത്തിയത് ദൈവത്തിലും അവിടുത്തെ ജീവനുള്ള വചനത്തിലും ഉള്ള വിശ്വാസമായിരുന്നു.

ദൈവത്തിന്റെ പ്രമാണങ്ങള്‍ ഇന്നും മാറ്റം വരാതെ സ്ഥിരമായിരിക്കുന്നു. അതുകൊണ്ട്, നമുക്കും ദൈവത്തെ പ്രസാദിപ്പിക്കണമെങ്കില്‍ പൂര്‍ണ ഹൃദയത്തോടെയുള്ള വിശ്വാസം കൂടിയേ തീരൂ. അതിനു നമുക്ക് അനുകരണീയമായ ധാരാളം മാതൃകാപാഠങ്ങള്‍ തരുന്നതാണ് ഈ ഭക്തന്മാരുടെ ജീവിതം.  വിശ്വാസ ജീവിതത്തിനു പ്രചോദനം നല്‍കുന്ന ഒരു ധ്യാന സന്ദേശം.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)