Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നന്മകള്‍ ഓര്‍ക്കാം...

Your rating: None Average: 5 (2 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Songs
Subjects: മനസ്, പ്രബോധനം, ദൈവകൃപ, കൃപ, ഓര്‍മ
Uploaded On: Dec 25, 2012
Views: 2875, Comments: 0
Download Media:
   File Type: flv
   File Size: 31.99 MB

Login or Register to Download!

മറ്റൊരു വര്‍ഷം കൂടെ നമ്മെ വിട്ടു പിരിയാനൊരുങ്ങുന്നു.. പതിവുപോലെ ഒരാത്മവിചിന്തനത്തിനുള്ള സമയം... ഒരുപക്ഷേ, ഏറ്റവും പറ്റിയ സമയം.. അല്ലേ? ജീവിതത്തില്‍ പിന്നിട്ട വഴികളെ ഓര്‍ക്കുവാനും വിലയിരുത്തുവാനും പുതിയ തീരുമാനങ്ങള്‍ക്കും ചുവടുവയ്പ്പുകള്‍ക്കും നാന്ദി കുറിക്കുവാനും ഏറ്റവും അനുയോജ്യമായി മിക്കവാറും എല്ലാവരും കരുതുന്ന സമയം.. പിന്തിരിഞ്ഞൊന്നു നോക്കുമ്പോള്‍ ദൈവം നമുക്ക് നല്‍കിയ നന്മകള്‍ തന്നെയല്ലേ ഏറിയ പങ്കും? അവയോരോന്നും നമ്മെ ദൈവത്തോട് അടുപ്പിക്കുകയാണോ അകറ്റുകയാണോ ചെയ്തിട്ടുള്ളത്?

Malayalam MP3 Song by JOY JOHN, FREE Download - kaithiri.com

ജീവിതയാത്രയില്‍ ദൈവികവഴികളില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. അതില്‍ പ്രധാനം നമ്മുടെ മനസാണ്. വികാരങ്ങള്‍ക്കോ സമ്മര്‍ദ്ദങ്ങള്‍ക്കോ അടിമപ്പെട്ടു മനസിന്റെ  നിയന്ത്രണം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മീയ ജീവിതത്തിന്റെ ദിശ തെറ്റാം. മനസിന്റെ ലക്‌ഷ്യം തെറ്റിയാല്‍ തീര്‍ച്ചയായും ജീവിതത്തിന്റെ ലക്ഷ്യം തെറ്റും. "സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു." (സാദൃശവാക്യങ്ങള്‍ : 4:23)

മറ്റു ചിലപ്പോള്‍ അനുഭവങ്ങള്‍ നമ്മെ മുഷിപ്പിക്കാം... മുഷിഞ്ഞാല്‍ മനസിന്റെ നിയന്ത്രണം വിടുവാനും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാനും പാപം ചെയ്യുവാനും വളരെയധികം സാദ്ധ്യതയുണ്ട്. ഒരുപക്ഷേ ദൈവത്തിനെതിരെ തിരിയാനും. "കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു." (സങ്കീര്‍ത്തനം: 37:8)

ദൈവഹിതത്തില്‍ മുന്നേറാന്‍ ദൈവത്തിന് നമ്മുടെ മനസിനെ പൂര്‍ണമായും സമര്‍പ്പിക്കേണ്ടത്‌ ആവശ്യമാണ്‌. അതിനായി നമ്മെ സഹായിക്കുന്ന ഒരു മാര്‍ഗമാണ് ദൈവിക നന്മകള്‍ ധ്യാനിക്കുക..!

ദൈവിക നന്മകള്‍ ധാരാളം അനുഭവിച്ചറിഞ്ഞ ഒരു വ്യക്തി അത് വിസ്മരിച്ചു കൊണ്ട് ജീവിക്കുന്നത് തന്നെത്താന്‍ മറക്കുന്നത് പോലെയാണ്.. ജീവിക്കാന്‍ മറന്നു പോയതിനു തുല്യം! ദൈവത്തോടുള്ള നന്ദികേട് ശിക്ഷയിലേക്ക്‌ നയിക്കും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നാം സ്വയം സൂക്ഷിക്കുക / പ്രബോധിപ്പിക്കുക എന്നതാണ് ഏറ്റവും ഫലകരമായ മാര്‍ഗം. ഇത് മനസിലാക്കിയ ഒരു ദൈവ ഭക്തനായ കവി സ്വന്തം മനസിനെ ഓര്‍പ്പിച്ചുണര്‍ത്തുന്നത് ഇങ്ങനെയാണ്: "എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു." (സങ്കീര്‍ത്തനം: 103:2)

നമ്മുടെ ജീവിതത്തില്‍ ദൈവത്തിനു അര്‍ഹമായ സ്ഥാനവും പരിഗണനയും  ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് എപ്പോഴും ആവശ്യമാണ്‌.. ഇല്ലെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ക്കു ജീവിതത്തെ വിധേയപ്പെടുത്തണം. അപ്പോള്‍ മാത്രമേ ദൈവം പ്രസാദിക്കുന്ന ഒരു ജീവിതത്തിനു വേണ്ട നിലവാരത്തിലേക്ക് നമ്മെത്തന്നെ ക്രമീകരിക്കുവാന്‍  നമുക്ക് സാധിക്കൂ. അവിടെ ദൈവപ്രസാദം ലഭിക്കും. അങ്ങനെ കൂടുതല്‍ നന്മകളും ദൈവകൃപകളും അനുഭവിക്കുവാനും  ആസ്വദിക്കുവാനും മാത്രമല്ല ദൈവത്തെ മഹത്വപ്പെടുത്തുവാനും നമുക്ക് കഴിയും..!

വിടരാന്‍ പോകുന്ന പുതിയ വര്‍ഷത്തിനു സ്വാഗതമരുളാന്‍ കൊതിക്കുന്ന മനസുകള്‍ ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിക്കാം...  കൈത്തിരിയുടെ എല്ലാ സ്നേഹിതര്‍ക്കും നന്മകള്‍ ആശംസിക്കുന്നു..! ദൈവം ധാരാളം അനുഗ്രഹിക്കട്ടെ!!


മനസേ പറയൂ... എന്തിനീ മൌനം
മന്നവന്‍ തന്‍ ഉപകാരങ്ങള്‍
മറന്നു പോയതെന്തേ..
മന്നവന്‍ യേശുവേ മറന്നതെന്തേ...
പറയൂ.. പറയൂ... മറന്നു പോയതെന്തേ..

അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേ
അത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ...
കുരവൊരു ചെറുതും വന്നിടാതെന്നും
കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ..

ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍
ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ...

പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണം
പ്രിയനാം യേശുവിന്‍ കരങ്ങളല്ലേ ... 
സമൃദ്ധിയായ് നടത്തുന്ന നാഥനെ ഓര്‍ത്തു നീ
സകലവുമവന്‍ മുന്‍പില്‍ സമര്‍പ്പിചിടൂ...

ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍
ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ...


ഗാനരചന: ജോയ് ജോണ്‍


പ്രതികരിക്കാം! പങ്കുവെക്കാം..!! നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ഇവിടെ അഭിപ്രായങ്ങള്‍ എഴുതാം, ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായി പങ്കുവെക്കാം!

 
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)