Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

മാറനാഥാ... മാറനാഥാ...

Your rating: None Average: 3.2 (12 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: വീണ്ടുംവരവ്, പ്രതീക്ഷ, പുനരാഗമനം, ഗാനം
Uploaded On: Nov 11, 2012
Views: 3301, Comments: 0
Download Media:
   File Type: flv
   File Size: 23.43 MB

Login or Register to Download!

മനുവേലന്റെ ആഗമനം.. അഥവാ മരിച്ചുയിര്‍ത്ത മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവ്.. ആയിരങ്ങള്‍ ആശയോടെ കാത്തിരിക്കുന്ന സുദിനം.. ആകുലങ്ങളും, ആകാംഷയും എല്ലാം പര്യവസാനിക്കുന്ന .. കര്‍ത്താവും തന്‍ സ്വന്തമാക്കിയ സഭയുമായുള്ള ആനന്ദത്തിന്റെ കൂടിച്ചേരല്‍ .. കാത്തിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആശ്വാസമരുളുന്ന ആയിരമായിരം ആശകള്‍ പൂവണിയുന്ന ആ സുദിനം ഇനിയെന്നാണ് വന്നു ചേരുക?

Maranatha - Malayalam Video Song Free Download

ലോകം ഉണ്ടായത് മുതല്‍ മാറ്റമൊന്നും കൂടാതെ ഇന്നും നില്‍ക്കുന്നു. അതിന്റെ ചര്യകള്‍ മുറപോലെ തുടരുന്നു. ഇതിനിടയ്ക്ക് ഇതവസാനിക്കുമെന്നും ഇന്നുള്ളവര്‍ മാറുമെന്നും മറ്റൊരു ലോകം സംജാതമാകുമെന്നും ആര് കണ്ടു? മാത്രമല്ല, സ്വര്‍ഗത്തിലേക്ക് പോയിട്ട് നൂറ്റാണ്ടുകള്‍ തന്നെ പിന്നിട്ട കര്‍ത്താവ്‌ ഇനി വരുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും? ഇതൊരു അര്‍ത്ഥമുള്ള കാത്തിരിപ്പാണോ? പരിഹസിക്കുന്നവര്‍ക്ക് ഇതൊരു സംശയത്തിന്റെ ചോദ്യശരം കൂടെയാണ്.

ദൈവത്തിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെയാണ്: "കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു." (2 പത്രോസ്:3 :8 -9)

മനുഷ്യരുടെ കണക്കില്‍ പെടുന്ന നൂറോ ആയിരമോ വര്‍ഷങ്ങള്‍ അല്ല ഇവിടെ പ്രസക്തം. ദൈവത്തിന്റെ സമയം മനുഷ്യരുടേതു പോലെ അല്ല. ഭൂമിയില്‍ സമയം കണക്കാക്കുന്ന വ്യവസ്ഥയല്ല പ്രപഞ്ചത്തില്‍ മറ്റൊരിടത്ത്. മാത്രമല്ല ദൈവത്തിന്റെ പദ്ധതിയില്‍ സമയത്തിലുമപ്പുറമായി ചില താല്പര്യങ്ങള്‍ ഉണ്ട്. അത് നശിച്ചു പോകുന്ന മനുഷരുടെ രക്ഷയാണ്. അതായത് ഇന്നു ഭൂമിയില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും ആത്മരക്ഷയ്ക്ക്‌ വേണ്ടിയുള്ള മാനസാന്തരത്തിന് ഒരവസരം കൂടെയാണ് ഇന്നത്തെ ദിവസം. ഒരു പക്ഷെ ഇത് അവസാനത്തേതാകാം  അതുകൊണ്ട് ഒന്നുകൂടെ ചിന്തിക്കുമോ?

കര്‍ത്താവ്‌ മഹിമയോടെ തേജസ്സില്‍ വരുമ്പോള്‍ നിന്ത്യ നാശത്തിലേക്ക് തള്ളപ്പെടാതിരിക്കാന്‍ - ഇന്ന് അവനെ സ്വീകരിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കുമോ?


ഗാനരചന: ജോയ് ജോണ്‍

മാറനാഥാ മാറനാഥാ മനുവേലന്‍ വന്നിടാന്‍ കാലമായ്‌
മാറിടും നമ്മള്‍ പോയിടും സ്വര്‍ഗ്ഗത്തിന്‍ തീരത്ത് ചേരുവാന്‍

ആയിരങ്ങള്‍ കാതോര്‍ക്കും കാഹള നാദം കേള്‍ക്കും
ആമയമെല്ലാം മാറും ആശകള്‍ പൂവണിയും
ആര്‍ത്തിയോടെ കാക്കും ദിനം വിദൂരമല്ല

സമയത്തിന്‍ രഥമുരുളുന്നു ലോകാന്ത്യം വന്നടുക്കുന്നു
സഭാ കാന്തന്‍ വന്നിടുവാന്‍ വാനില്‍ നമ്മെ ചേര്‍ത്തിടുവാന്‍
സതതം ഞങ്ങള്‍ കാത്തിരിക്കുന്നു

ഭക്ത ജനം കാത്തിരിക്കുന്നു രക്ഷകനെ നോക്കിപ്പാര്‍ക്കുന്നു
ഭയമെല്ലാം നീങ്ങിടുമേ കണ്ണീരെല്ലാം തോര്‍ന്നിടുമേ
ഭദ്രമായ്‌ നാമും നിത്യം വാഴുമേ


പ്രതികരിക്കാം! പങ്കുവെക്കാം..!! നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ഇവിടെ അഭിപ്രായങ്ങള്‍ എഴുതാം, ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായി പങ്കുവെക്കാം!

 
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)