Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ക്രൂശിന്റെ സന്ദേശം

Your rating: None Average: 3.3 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സുവിശേഷം, യേശു ക്രിസ്തു, ക്രൂശ്, ക്രൂശു മരണം, കുരിശ്
Uploaded On: Apr 23, 2011
Views: 1851, Comments: 0
Download Media:
   File Type: flv
   File Size: 103.92 MB

Login or Register to Download!

"ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു" (ഇവിടെ വായിക്കുക). ദൈവപുത്രനായ ക്രിസ്തുവും അവിടുത്തെ ക്രൂശും വര്‍ഷങ്ങളായി ഇന്നും പ്രസംഗിക്കപ്പെടുന്നു.. യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം ഈ ക്രൂശിനെയും അവതരിപ്പിക്കുന്നു. അതുകൊണ്ട് ഇത് ക്രൂശിന്റെ സന്ദേശമായി അറിയപ്പെടുന്നു.Message of the Corss - Malayalam video message FREE download, kaithiri.com

നിന്ദ്യവും വിലയില്ലാത്തതുമായ ക്രൂശു ഇത്രയധികം പ്രസംഗിക്കപ്പെടുന്നത് എന്തുകൊണ്ട്? ഈ ക്രൂശു ദൈവിക പദ്ധതിയുടെ ഒരു ഭാഗമായത് എങ്ങനെ? മനുഷ്യരായ നമുക്ക് ഈ സന്ദേശം കൊണ്ടുള്ള പ്രയോജനം എന്താണ്? ഈ സന്ദേശം എന്ത് പ്രതികരണം അര്‍ഹിക്കുന്നു?? പ്രസംഗങ്ങള്‍ കേള്‍ക്കുന്നവര്‍ക്കെല്ലാം മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‌ ഈ ചോദ്യങ്ങള്‍..

"ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു." (ഇവിടെ വായിക്കുക). ക്രൂശ് ഒരു തിരഞ്ഞെടുപ്പിന്റെ സന്ദേശമാണ്. ഒന്നുകില്‍ നശിക്കുക, അല്ലെങ്കില്‍ രക്ഷപെടുക. രണ്ടിലൊന്ന് നിങ്ങള്‍ക്ക് സാധിക്കുന്നത്‌ ഈ സന്ദേശത്തോടുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലും! ഇപ്പോള്‍ മനസ്സിലായോ, ഈ ക്രൂശിന്റെ സന്ദേശം നിങ്ങളെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണെന്ന്?

തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിന് മുന്‍പ്, ഈ സന്ദേശം വ്യക്തിപരമായി നിങ്ങളോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് അല്‍പസമയം ഒന്ന് ശ്രദ്ധിക്കുമോ? ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)