Related Subjects
അടിസ്ഥാന ക്രിസ്തീയ വിശ്വാസം
Speaker: സാബു വര്‍ഗീസ്
കാറ്റഗറി: Messages
Subjects: വിശ്വാസം, പ്രമാണം, ക്രിസ്ത്യാനി
Uploaded On: Oct 17, 2011
Views: 1691, Comments: 0
ജീവിതം പ്രമാണങ്ങളില്‍ അധിഷ്ഠിതമാണ്. എല്ലാവര്‍ക്കും അവരവര്‍ക്ക് സ്വീകാര്യമായ വ്യത്യസ്തമായ ഓരോരോ നിലപാടുകള്‍ അല്ലെങ്കില്‍ രീതികള്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കും. ഒരു വ്യക്തി ജനിച്ചു ജീവിക്കാന്‍ പഠിക്കുമ്പോള്‍ തന്നെ ഇത്തരം അലിഖിതമായ ചില പ്രമാണങ്ങളും സ്വായത്തമാക്കുന്നു. അതാണ് അയാളുടെ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കുന്നത്.

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സ്വഭാവരീതികള്‍ പരിചയിച്ചു വളര്‍ന്നു വരുന്നവരില്‍ വ്യത്യസ്തമായിരിക്കും ജീവിത മൂല്യങ്ങള്‍ . പക്ഷേ എല്ലാ മനുഷ്യരിലും പൊതുവായി കാണപ്പെടുന്ന ഒരു പൊതു പ്രമാണമാണ് പാപസ്വഭാവം. പാപത്താല്‍ നയിക്കപ്പെടുന്നതാണ് മനുഷ്യന്റെ ചിന്തയും പ്രചോദനങ്ങളും പ്രവര്‍ത്തികളും എല്ലാം. ഈ അടിസ്ഥാന സ്വഭാവത്തില്‍ എല്ലാവരും ഒരുപോലെയാണ്.
ഇനി, ഒരു ക്രിസ്ത്യാനിയെ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാക്കുന്നത് അവനില്‍ കാണപ്പെടുന്ന പുതിയ സ്വഭാവമാണ്. ഈ സ്വഭാവം ദൈവദത്തമാണ്. ഒരു വ്യക്തി യേശു ക്രിസ്തുവിനെ കൈക്കൊള്ളുമ്പോള്‍ ഒരു പുതിയ സൃഷ്ടിയായി മാറ്റപ്പെടുകയാണ്. ആന്തരികമായി ഒരു നവീകരണമല്ല, മറിച്ച് പുതിയൊരു ജീവിതം തന്നെയാണ് ദൈവം നല്‍കുന്നത്. ഇതാണ് വീണ്ടും ജനനം. ഇങ്ങനെ വീണ്ടും ജനിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ദൈവം തന്റെ ആത്മാവിനെത്തന്നെ പകര്‍ന്നു നല്‍കുന്നു. ഈ ആത്മാവിന്റെ പ്രമാണമാണ് പിന്നെ ആ വ്യക്തിയെ നയിക്കുന്നത്.
ഇങ്ങനെ നോക്കിയാല്‍ ഭൂമിയില്‍ മനുഷ്യര്‍ക്ക് രണ്ടേ രണ്ടു പ്രമാണമേ ഉള്ളൂ. ആദാമിന്റെ സന്തതികളായി ജനിച്ച എല്ലാവര്‍ക്കും സ്വയമേ ലഭിക്കുന്ന പാപത്തിന്റെ പ്രമാണവും, ദൈവമക്കളായി വീണ്ടും ജനിക്കപ്പെട്ടവര്‍ക്കുള്ള ദൈവാത്മാവിന്റെ പ്രമാണവും. ആദ്യത്തേത് നരകത്തില്‍ എത്തിക്കുന്നതാണ് എങ്കില്‍ രണ്ടാമത്തേത് സ്വര്‍ഗത്തില്‍ എത്തിക്കുന്നതാണ്. ഇതില്‍ എതെങ്കിലുമൊന്നു ഇപ്പോള്‍ താങ്കള്‍ക്കും സ്വന്തമാണ്. ഒരു ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ അടിസ്ഥാനപരമായി നിങ്ങള്‍ സ്വീകരിക്കേണ്ട വിശ്വാസം അഥവാ, അംഗീകരിക്കേണ്ട പ്രമാണം ഏതാണെന് വിശദമാക്കുകയാണ് പ്രഭാഷകന്‍ ഇവിടെ.













Comments!
27 weeks 2 days സമയം മുമ്പ്
33 weeks 3 days സമയം മുമ്പ്
35 weeks 6 days സമയം മുമ്പ്
37 weeks 4 days സമയം മുമ്പ്
44 weeks 17 hours സമയം മുമ്പ്
44 weeks 3 days സമയം മുമ്പ്
1 കൊല്ലം 20 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്