Comments!
- Thank you my Lord and my God
31 weeks 6 days സമയം മുമ്പ് - I am new in the site. But
38 weeks 8 hours സമയം മുമ്പ് - Download E -Book
40 weeks 3 days സമയം മുമ്പ് - read e book
42 weeks 1 ദിവസം സമയം മുമ്പ് - Praise The Lord,The God of
48 weeks 4 days സമയം മുമ്പ് - Dear Br.GK, Praising God for
49 weeks 17 hours സമയം മുമ്പ് - good
1 കൊല്ലം 25 weeks സമയം മുമ്പ് - Dear All,
Our Lord says,
1 കൊല്ലം 28 weeks സമയം മുമ്പ് - shocking
1 കൊല്ലം 28 weeks സമയം മുമ്പ് - very good
1 കൊല്ലം 28 weeks സമയം മുമ്പ്
Related Subjects
മൂന്നാം ലോകമഹായുദ്ധം !
Links:
|
Speaker: ജോണ്‍ പി തോമസ്
കാറ്റഗറി: Messages
Subjects: സുവിശേഷം, ലോകാന്ത്യ സംഭവങ്ങള്‍, ലോകമഹായുദ്ധം, യിസ്രായേല്‍, ഭീകരവാദം, പ്രവചനം, ജിഹാദ്
Uploaded On: Oct 25, 2011
Views: 7257, Comments: 1
മൂന്നാമതൊരു ലോകമഹായുദ്ധത്തിലേക്ക് ലോകത്തെ കൊണ്ടു ചെന്നെത്തിക്കുന്ന നിലയിലാണ് മദ്ധ്യപൂര്‍വ ദേശത്തെ പ്രശ്നസങ്കീര്‍ണമായ സ്ഥിതിഗതികള്‍ . വളര്‍ന്നു കൊണ്ടിരിക്കുന്ന ഭീകരവാദം, സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികള്‍ , യിസ്രായേലിനെ ചുറ്റിപ്പറ്റിയുള്ള സമാധാന പ്രശ്നങ്ങള്‍ - ഇവയെല്ലാം മൂലം മുറുകിക്കൊണ്ടിരിക്കുകയാണ് മനുഷ്യ മനസുകള്‍ .

യിസ്രായേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ സമാധാനത്തിന്റെ വഴി ഇനി പ്രതീക്ഷയ്ക്ക് അപ്പുറത്താണ്. പരമാവധി ഒറ്റപ്പെടല്‍ യിസ്രായേല്‍ അനുഭവിക്കേണ്ടി വരും എന്നാണ് ലോകരാജ്യങ്ങളുടെ നിലപാട് സൂചിപ്പിക്കുന്നത്. മാത്രമല്ല, സ്വന്തം രാഷ്ട്രത്തിന്റെ - സമൂഹത്തിന്റെ - നിലനില്‍പ്പിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന്റെ വക്കിലേക്ക് അവര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ഒരാള്‍ക്ക് മനസിലാക്കാം. ഈ അന്തിമ പോരാട്ടത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മൊത്തത്തില്‍ പങ്കുണ്ടായിരിക്കും എന്നാണ് വിശുദ്ധ ബൈബിള്‍ പ്രവചിച്ചിരിക്കുന്നത്.
അബ്രഹാമിലൂടെ ഒരു വിശുദ്ധ സമൂഹത്തെ തനിക്കുവേണ്ടി വാര്‍ത്തെടുക്കുന്നതിനു തീരുമാനിച്ചത് മുതല്‍ അവരുടെ വളര്‍ച്ചയും നിലനില്‍പ്പും എല്ലാം ദൈവം അറിയുന്നുണ്ട് അഥവാ നിയന്ത്രിക്കുന്നുണ്ട്. ദൈവം തന്റെ പ്രവാചകന്മാരിലൂടെ മുന്‍പു കൂട്ടി അരുളിച്ചെയ്തത് അനുസരിച്ച് മാത്രമാണ് ഇതിന്റെ പുരോഗതി. ബൈബിള്‍ പ്രവചനങ്ങളെ വിശദമായി പരിശോധിക്കുകയാണെങ്കില്‍ ഇതു ആദ്യം മുതല്‍ അവസാനം വരെ ശരിയാണെന്ന് കണ്ടെത്താം. അങ്ങനെയാണെങ്കില്‍ ഇനി ലോകത്തിനു എന്തു സംഭവിക്കും എന്നും യിസ്രായേല്‍ എന്ന അടയാളവുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ നമുക്ക് സൂചനകള്‍ തരുന്നുണ്ട്.
ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനസന്ദേശങ്ങള്‍ നമ്മെ നയിക്കുന്നത് ഇനിയുമൊരു ലോകമഹായുദ്ധത്തിന്റെ ഭീകരമുഖത്തേക്കാണ്. കാരണം മറ്റൊന്നല്ല- യിസ്രായേല്‍ ! ആര്‍ക്കും പരിഹരിക്കാനാവാത്ത വിഷമമുള്ള പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം - ആ കൊച്ചു രാജ്യത്തെ എന്നേയ്ക്കുമായി നശിപ്പിക്കുക! വരാന്‍ പോകുന്ന ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ബൈബിള്‍ പ്രവചനങ്ങള്‍ പരിശോധിക്കുകയാണ് പ്രഭാഷകന്‍ .













shocking
shocking revelations..
Lord,who can stand this awful terror?