Related Subjects
പരീക്ഷിക്കപ്പെടുന്നുവോ?
Speaker:
കാറ്റഗറി: Messages
Subjects: പ്രലോഭനം, പരീക്ഷ, ജീവിത വിജയം, കോട്ടയം കണ്‍വെന്‍ഷന്‍ 2010
Uploaded On: Sep 8, 2011
Views: 3245, Comments: 0
ജീവിതത്തില്‍ പരീക്ഷകള്‍ നേരിടാത്തവരായി ആരുമില്ല. ഉയര്‍ച്ച ആഗ്രഹിക്കുന്ന ഇതു മനുഷ്യനും പരീക്ഷകള്‍ നേരിട്ടേ പറ്റൂ. പരീക്ഷകള്‍ സഹിഷ്ണുതയോടെ നേരിടുന്നു എങ്കില്‍ അതിനു പിന്നിലെ ദൈവിക ഉദ്ദേശം സഫലമാകും. അങ്ങനെ ദൈവനാമം മഹത്വപ്പെടും മാത്രമല്ല, ദൈവിക കാര്യങ്ങളില്‍ നാം വിശ്വസ്തര്‍ എന്ന് ഒരിക്കല്‍ക്കൂടെ തെളിയുകയും ചെയ്യും.

പരീക്ഷകള്‍ അതില്‍ തന്നെ പാപമല്ല. ദൈവം നമ്മെ പാപം ചെയ്യാന്‍ വേണ്ടി പരീക്ഷിക്കുന്നുമില്ല. എന്നാല്‍ പരീക്ഷകള്‍ അനുവദിക്കുന്നതിന് പിന്നില്‍ ദൈവത്തിനു ചില പദ്ധതികള്‍ ഉണ്ട്. അത് സാധിക്കുന്നുണ്ടെങ്കില്‍ പരീക്ഷയില്‍ നാം വിജയിച്ചു എന്ന് പറയാം.
പരീക്ഷകള്‍ എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചാണ് വിജയസാദ്ധ്യത. തുടര്‍ച്ചയായുള്ള പരീക്ഷകള്‍ മിക്കപ്പോഴും നമ്മെ മുഷിപ്പിക്കും.. ദൈവിക പദ്ധതികളില്‍ സംശയം ജനിപ്പിക്കും.. പിന്നെ പതിയെ നിരാശ കൂടി വന്നെത്തുന്നതോടെ ദൈവത്തെ തന്നെ തള്ളിപ്പറയാറാകും. അങ്ങനെ പരീക്ഷകള്‍ പാപത്തിലേക്ക് നയിക്കാം.
പരീക്ഷകളെ സഹിഷ്ണുതയോടെ സഹിക്കുന്നു (നേരിടുന്നു) എങ്കില്‍, അതിനെ മറികടക്കുന്നതിനുള്ള പോംവഴിയും ദൈവം ഒരുക്കും. ഒരു വ്യക്തിയുടെ ആത്മീക പരിജ്ഞാനം വെളിപ്പേടേണ്ടത് ഇവിടെ ദൈവിക ഉദ്ദേശം തിരിച്ചറിയുന്നതിലും സഹിഷ്ണുത കാണിക്കുന്നതിലുമാണ്. അതിനു നമ്മെ സഹായിക്കുന്നത് ദൈവത്തിന്റെ വചനവുമാണ്.
മനുഷ്യനായിരിക്കെ നിരവധി തവണ ദൈവിക ഹിതത്തിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ പരീക്ഷിക്കപ്പെട്ട ഒരു വ്യക്തിയാണ് കര്‍ത്താവായ യേശുക്രിസ്തു. അതില്‍ ഒന്നില്‍ പോലും പരാജയപ്പെടാതെ വിജയിക്കുകയും ചെയ്തു. സര്‍വശക്തനായ ദൈവത്തിലും അവിടുത്തെ ജീവനുള്ള വചനത്തിലും ആശ്രയിക്കുമെങ്കില്‍ നമുക്കും പരീക്ഷകളെ നേരിട്ട് വിജയിക്കാന്‍ സാധിക്കും. അതിനുള്ള മാതൃകയും കര്‍ത്താവ് തന്നെയാണ്.
ഓര്‍ക്കുക, പരീക്ഷയില്‍ വിജയിക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളൂ: ദൈവ വചനത്തിന്റെ അതിര്‍ വരമ്പിനകത്തു നിന്നുകൊണ്ട് സഹിഷ്ണുതയോടെ നേരിടുക! വിജയം സുനിശ്ചിതം!! - മറിച്ചുള്ള പ്രലോഭനങ്ങളെ സൂക്ഷിക്കുക !!!













Comments!
27 weeks 2 days സമയം മുമ്പ്
33 weeks 3 days സമയം മുമ്പ്
35 weeks 6 days സമയം മുമ്പ്
37 weeks 4 days സമയം മുമ്പ്
44 weeks 22 hours സമയം മുമ്പ്
44 weeks 4 days സമയം മുമ്പ്
1 കൊല്ലം 20 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്