Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

സത്യവെളിച്ചം ലോകത്തിലേക്ക്

No votes yet
    Links:
Sajeev Varghese
Info:
Speaker: സജീവ്‌ വര്‍ഗീസ്‌
കാറ്റഗറി: Messages
Subjects: സുവിശേഷം, സത്യവെളിച്ചം, യേശു ക്രിസ്തു
Uploaded On: Oct 11, 2010
Views: 1774, Comments: 0
Download Media:
   File Type: flv
   File Size: 34.09 MB

Login or Register to Download!

ലോകത്തില്‍ മനുഷ്യ സൃഷ്ടി നടന്ന കാലം മുതല്‍ തന്നെ പാപവും മനുഷ്യരില്‍ വാഴാന്‍ തുടങ്ങി. ദൈവം നല്‍കിയ സ്വതന്ത്ര ഇച്ചാശക്തി മനുഷ്യന്‍ ദുരുപയോഗം ചെയ്തതുമൂലം ദൈവ കല്പന ലംഘിച്ചു പാപം ചെയ്തു. അന്നുമുതല്‍ മരണം സകല മനുഷ്യരിലും വാഴുവാനും തുടങ്ങി. ദൈവവുമായുള്ള സജീവ ബന്ധം അറ്റു പോയ മനുഷ്യനെ, പക്ഷേ, അപ്പാടെ കൈവിടുവാന്‍ ദൈവം തയാറായിരുന്നില്ല.. തന്നില്‍ നിന്നും അകന്നു പോയ മനുഷ്യനെ മടക്കിക്കൊണ്ടുവരുവാന്‍ ദൈവം അന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി...
Sathyavelicham : Malayalam video FREE download - sajeev varghese
ദൈവിക സന്ദേശത്തിന്റെ അരുളപ്പാടുകള്‍ അല്പാല്പമായി മനുഷ്യരോട് വിവിധ നിലകളില്‍ ദൈവം നല്‍കിക്കൊണ്ടിരുന്നു. ദൈവിക പ്രമാണങ്ങളുടെ വെളിച്ചം പകര്‍ന്നു ആദ്യം യിസ്രായേല്‍ ജാതിയെ അതിനായി ഒരുക്കി.. പ്രവാചകന്‍മാരിലൂടെ നേരിട്ട് വചന പ്രകാശം കൂടുതല്‍ തെളിവോടെ നല്കിക്കൊടുത്തു.. അങ്ങനെ "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.." (യോഹന്നാന്‍ 1:9). ഒടുവിലായി സകല സത്യത്തിന്റെയും ഉറവിടമായവാന്‍, സത്യ ദൈവവും നിത്യജീവനുമായവന്‍ ഒരു മനുഷ്യനായി ലോകത്തില്‍ അവതാരം ചെയ്തു. അവനിലൂടെ നാം ദൈവിക വെളിപ്പാടുകളുടെ പൂര്‍ണ്ണത കണ്ടു.

ദൈവം ആരെന്നും അവിടുത്തെ സ്നേഹം എന്തെന്നും യേശു ക്രിസ്തു നമുക്ക് കാണിച്ചു തന്നു. മാത്രമല്ല മനുഷ്യന്റെ ആത്മീയ അന്ധകാരം പരിപൂര്‍ണമായി നീക്കി വെളിച്ചത്തിലേക്ക് നയിക്കുവാന്‍ പാപത്തെയും അതിന്‍റെ ഫലമായി ഉണ്ടായ മരണത്തെയും പൂര്‍ണമായി തോല്‍പ്പിച്ചു. അതുകൊണ്ട് പാപത്തില്‍ ആശയറ്റു കഴിയുന്ന ഒരാള്‍ക്ക് ആശക്ക്‌ വകയുണ്ട് !. ക്രിസ്തുയേശുവിനെ കൈക്കൊണ്ടു അവന്റെ കര്‍തൃത്തത്തിന് നിങ്ങളെത്തന്നെ വിധേയപ്പെടുത്തി ജീവിക്കാന്‍ തീരുമാനിച്ചാല്‍ മരണ ശേഷവും നിലനിക്കുന്ന നിത്യജീവനും പാപമോചനവും സമ്പൂര്‍ണമായി വ്യത്യാസപ്പെട്ട ഒരു ജീവിതത്തിന്റെ അനുഭവവും നിങ്ങള്‍ക്ക് ലഭിക്കും! എങ്ങനെയെന്നല്ലെ... ഈ പ്രഭാഷണം ശ്രദ്ധിച്ചാലും..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)