Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എങ്ങനെ രക്ഷിക്കപ്പെടും?

Your rating: None Average: 1 (1 vote)
    Links:
Download Media:
   File Type: flv
   File Size: 34.56 MB

Login or Register to Download!

"ഹാവൂ.. രക്ഷപെട്ടു..! ഇനിയും ആ പുലിവാല്‌ പിടിക്കാന്‍ ഞാനില്ല..." എത്രയെത്ര പ്രശ്നങ്ങളില്‍ നിന്ന് ഓരോ ദിവസവും ഇങ്ങനെ തലയൂരുന്നു അല്ലേ? എങ്ങനെയെങ്കിലും ഒന്ന് രക്ഷപെട്ടു കിട്ടിയാല്‍ പിന്നെ സമാധാനമായി... ആശ്വസിക്കാന്‍ വരട്ടെ, നമ്മുടെ ആരുടെയും എന്തു പ്രയത്നം കൊണ്ടും സ്വയം രക്ഷപെടുവാന്‍ സാധിക്കാത്ത ഒരു വലിയ കെണിയില്‍ നിന്നും എങ്ങനെ രക്ഷപെടാം എന്ന് കണ്ടുപിടിക്കേണ്ട സമയമായി..!How to be saved? Malayalam Video message by Sajeev Varghese FREE DOWNLOAD

ഈ ലോകത്ത് ജനിച്ചു വീഴുന്ന ഏതൊരു മനുഷ്യ ജീവിയും ഒരു ദിവസം മരിക്കും എന്ന് അറിയാമല്ലോ. എന്തുകൊണ്ടാണിത് ? ഓരോരുത്തരിലും ജന്മനാ തന്നെ കാണപ്പെടുന്ന പാപം എന്ന സ്വഭാവമാണ് ഇതിനു കാരണം. പാപം ദൈവത്തില്‍നിന്നും മനുഷ്യനെ പൂര്‍ണമായും അകറ്റുന്നു എന്നും അതിന്റെ പരിണിതഫലമായി മനുഷ്യന്‍ ദൈവവുമായി എന്നേയ്ക്കും അകന്നു കഴിയേണ്ടി വരുമെന്നും തന്റെ വിശുദ്ധ വചനത്തിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്നു.

പാപം ഉള്ളതുകൊണ്ട് ഏതൊരു മനുഷ്യനും ഈ മരണവും പാപത്തിന്റെ ശിക്ഷയും അനുഭവിക്കാന്‍ അര്‍ഹനാണ്. ഇതു ദൈവിക നീതി വ്യവസ്ഥയ്ക്ക് അനുസൃതമാണ്. അപ്പോള്‍ സ്വയം രക്ഷപെടാനാകാത്ത ഒരു കെണിയില്‍ അകപ്പെട്ടപോലെ മനുഷ്യര്‍ ഓരോരുത്തരും ഒരു വലിയ രക്ഷപെടലിനു വേണ്ടി വെമ്പല്‍ കൊള്ളുന്നു...

പുണ്യപ്രവര്‍ത്തികളുടെയും സത്കര്‍മങ്ങളുടെയും സഹായം ഈ വലിയ ശാപത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മതിയായതല്ല. കാരണം, പാപം കുടികൊള്ളുന്ന അവസ്ഥയ്ക്കാണ് മാറ്റം വരേണ്ടത്, അതിനു ആരുടെയും പ്രവൃത്തികള്‍ കൊണ്ട് ഒരിക്കലും സാദ്ധ്യമല്ല. പിന്നെ ആര്‍ക്കു മനുഷ്യനെ സഹായിക്കാന്‍ കഴിയും?

ഉത്തരം ദൈവത്തില്‍ നിന്നാണ് വരുന്നത്... " മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല" (അപ്പോസ്തല പ്രവൃത്തികള്‍ 4 : 12) - കണ്ടോ, ഒരു രക്ഷയുടെ വാഗ്ദാനം ! ഈ രക്ഷിതാവ് ആരാണ് .. ? മനുഷ്യനായി ജന്മമെടുത്ത് സകല മനുഷ്യരുടെയും പാപങ്ങള്‍ ഏറ്റെടുത്ത് ക്രൂശില്‍ മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേറ്റ സര്‍വ്വോന്നതനായ കര്‍ത്താവായ യേശു ക്രിസ്തുവാണ്‌ ഈ രക്ഷിതാവ്.. ഈ കര്‍ത്താവിന് ഇന്ന് ആരെയും രക്ഷിക്കാന്‍ കഴിയും..

പാപത്തിനു അടിമപ്പെടാതെ ദൈവവുമായി സജീവ ബന്ധം പുലര്‍ത്തുന്ന ആത്മീയ ജീവന്‍ ഉള്ളില്‍ വസിക്കുന്ന ഒരു ജീവിതം ഇഹലോകത്തിലും, ഒരിക്കലും നശിക്കാതെ എന്നേയ്ക്കും ദൈവവുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്ന അനന്തമായ ജീവന്‍ മരണശേഷവും നല്‍കുന്നതാണ് ഈ രക്ഷ.. ഇതു സൌജന്യവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രപിക്കാവുന്നതുമാണ്.. അതെ നിത്യ ജീവന്റെ കവാടം യേശു ക്രിസ്തു നമുക്കായി തുറന്നിരിക്കുകയാണ്.. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കുള്ള സമയമാണ്.. ഈ കര്‍ത്താവുമായി ബന്ധപ്പെടുവാന്‍.. അവിടുത്തെ സ്വീകരിക്കുവാന്‍..

പ്രഭാഷകന്‍ കാര്യങ്ങള്‍ അല്പം കൂടെ വിശദമാക്കിത്തരുന്നു.. ദൈവസന്ദേശത്തിനായി കാതോര്‍ക്കാം..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)