Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ക്രൂശിതനായ മശിഹാ..

Your rating: None Average: 1 (1 vote)
    Links:
Download Media:
   File Type: flv
   File Size: 32.53 MB

Login or Register to Download!

യേശു ക്രിസ്തുവിന്റെ ക്രൂശീകരണം - വധ രീതി - ഇതു വിധത്തില്‍ ആയിരിക്കും  എന്നതിനെക്കുറിച്ചും ബൈബിളില്‍ പ്രവചനം ഉണ്ടായിരുന്നു.  യേശു ക്രിസ്തുവിന്റെ നിസ്തുല്യതയെ അംഗീകരിക്കാന്‍ മതിയായ മറ്റൊരു കാരണം.

ക്രൂശില്‍ കൈ കാലുകളെ തുളച്ചു മരിക്കുമെന്നും ദുഷ്ടന്മാരാല്‍ അതി കഠിനമായ പീഡകള്‍ സഹിക്കുമെന്നും പ്രവചിച്ചിരിക്കുന്നത്. സങ്കീര്‍ത്തനത്തില്‍ ദാവീദ് രാജാവാണ്. സങ്കീര്‍ത്തനം : 22: 15-16 : "എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു. നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു."

ഈ പ്രവചനത്തിന്റെ നിവൃത്തി ഇതു വിധം ആയിരുന്നു എന്ന് പ്രഭാഷകന്‍ വിശദമാക്കുന്നു.

അവിടുന്ന് ഈ വിധം മരിച്ചത് ആകസ്മികം ആയിരുന്നില്ല! എന്റെയും നിങ്ങളുടെയും പാപത്തിന്റെ പരിഹാരത്തിന് നമുക്ക് പകരമാണ് അവിടുന്ന് കഷ്ടം സഹിച്ചു  മരിച്ചത്.. അത് മൂലം ആത്മരക്ഷ ഏവര്‍ക്കും സൌജന്യമാണ്..

"എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ  വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി" (യെശയ്യാവ് 53: 5-6)

"വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു" (റോമര്‍: 3:25)

പ്രിയ സ്നേഹിതാ, താങ്കള്‍ കര്‍ത്താവായ യേശു ക്രിസ്തുവിനെ വിശ്വസിക്കുന്നുവോ? അവനെ നിങ്ങളുടെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി അംഗീകരിക്കുന്നുവോ?

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)