Related Subjects
മശിഹാ - അസ്ഥികള്‍ ഒടിയാത്ത കുഞ്ഞാട്
Speaker: എം. എ. ജോയ്
കാറ്റഗറി: Messages
Subjects: ശാന്തിമാര്‍ഗം, യേശു ക്രിസ്തു, പ്രവചനം, ക്രൂശീകരണം
Uploaded On: Jun 14, 2010
Views: 1125, Comments: 0
പെസഹ എന്ന ആചരണത്തിന്റെ ക്രമീകരണങ്ങള്‍ - പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ അറുത്തു ഭക്ഷിക്കുന്നതുവരെയുള്ള - വിശദമായി യിസ്രായേല്‍ മക്കള്‍ക്ക് ദൈവം അരുളപ്പാട് നല്‍കിയിരുന്നു. (പുറപ്പാട് പുസ്തകം അദ്ധ്യായം 12 നോക്കുക).
കൊല്ലുന്ന കുഞ്ഞാടിന്റെ ഒരു അസ്ഥിപോലും ഒടിയരുത് എന്നായിരുന്നു ഒരു നിര്‍ദ്ദേശം. "അതില്‍ ഒരു അസ്ഥിയും ഒടിക്കരുതു" (പുറപ്പാട്: 12:46). പിന്നീട് പ്രവാചകനായിരുന്ന ദാവീദ് രാജാവും മശിഹയെ ഉദ്ദേശിച്ചു പ്രസ്താവിക്കുകയുണ്ടായി: "അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല" (സങ്കീര്‍ത്തനം 34:20)
പുതിയ നിയമം പഠിച്ചാല്‍ പെസഹ ആചരണം മനുഷ്യ വര്‍ഗത്തിന് വേണ്ടിയുള്ള ക്രിസ്തുവിന്റെ പാപ പരിഹാര ബലി മരണത്തിന്റെ ഒരു നിഴലായിരുന്നു എന്ന് മനസിലാക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞിരുന്നത് പോലെ തന്നെ ഒരു പെസഹാ കുഞ്ഞാടിന്റെ എല്ലാ ഗുണങ്ങളും കര്‍ത്താവിനു ഉണ്ടായിരുന്നു. യേശുവിന്റെ ക്രൂശീകരണത്തിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ അവന്റെ അസ്ഥികള്‍ ഓടിയാതിരിക്കുക എന്ന കാര്യം സംഭവിക്കുക അസാധ്യമായിരുന്നു. എന്നാല്‍ അത്ഭുതകരമായി ഈ പ്രവചനം അങ്ങനെ തന്നെ നിറവേറി! ക്രൂശില്‍ കിടക്കുന്ന യേശുവിന്റെ ശരീരത്തിന്റെ ഒരു അസ്ഥിപോലും ഒടിച്ചില്ല! ദൈവ വചനത്തിലെ ഒരു വള്ളിയോ പുള്ളിയോ തെറ്റായിത്തീരുക അസാദ്ധ്യം!!
പ്രവചനങ്ങള്‍ അങ്ങനെ ഒന്നൊന്നായി നിറവേറിക്കൊണ്ടിരിക്കെ, പാപപരിഹാരകനായ ക്രിസ്തുവിന്റെ അതുല്യ ചിത്രമല്ലേ ഹൃദയങ്ങളില്‍ തെളിയുന്നത് ?













Comments!
27 weeks 1 ദിവസം സമയം മുമ്പ്
33 weeks 2 days സമയം മുമ്പ്
35 weeks 5 days സമയം മുമ്പ്
37 weeks 3 days സമയം മുമ്പ്
44 weeks 5 min സമയം മുമ്പ്
44 weeks 3 days സമയം മുമ്പ്
1 കൊല്ലം 20 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്