Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ശുഭാന്ത്യം തേടുന്നവര്‍ക്കായ്‌ ...

No votes yet
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Messages
Subjects: ശാന്തിമാര്‍ഗം, മനുഷ്യന്‍, ദൈവം, ജീവിതം
Uploaded On: Jul 13, 2010
Views: 1554, Comments: 0
Download Media:
   File Type: flv
   File Size: 29.47 MB

Login or Register to Download!

ഏതു തത്വശാസ്ത്രവും മനുഷ്യനെക്കുറിച്ച് ചോദിക്കുന്ന മൂന്ന് അടിസ്ഥാന ചോദ്യങ്ങളാണ് - ഞാനാരാണ്? ഞാന്‍ ഈ ഭൂമിയില്‍ ആയിരിക്കേണ്ട ഉദ്ദേശം എന്താണ്? ഞാന്‍ എവിടേയ്ക്ക് പോകുന്നു?.- ജീവിതത്തിന്റെ പരമ പ്രധാന അത്തരം തേടിക്കൊണ്ടുള്ള മൂന്ന് ചോദ്യങ്ങള്‍! ഈ മൂന്നു ചോദ്യങ്ങള്‍ക്കും ശരിയായി ഉത്തരം കിട്ടിയാല്‍ ഒരാള്‍ക്ക് സ്വന്തം ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാം. ചുരുക്കം ചിലര്‍ ഇതിനു ആത്മാര്‍ഥമായി ഒരുത്തരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുണ്ട്.Blessed end : Malayalam Video, malayalam message, Joy John, kaithiri.com

ദു:ഖകരം എന്ന് പറയട്ടെ, മനുഷ്യന്‍ തന്നെ കണ്ടു പിടിച്ച അനേകം ഉത്തരങ്ങള്‍ ഇതിനുണ്ട്. പലരും പുതിയ പുതിയ നിര്‍വ്വചനങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. അവരവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ അംഗീകരിക്കുന്നു. പക്ഷെ, യഥാര്‍ത്ഥ്യം ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. എന്തുകൊണ്ടെന്നോ? നാം ഈ കാണുന്നതിനും കേള്‍ക്കുന്നതിനും മനസിലാക്കുന്നതിനും അപ്പുറമായി നമ്മുടെ ഭൂത- വര്‍ത്തമാന - ഭാവി കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയുണ്ട്‌. ദൈവം! അവിടുത്തെ കരങ്ങളിലാണ് നമ്മുടെ ജീവിതവും അതിന്റെ അര്‍ത്ഥവും അവസ്ഥാന്തരങ്ങളും.

നാം ദൈവ സൃഷ്ടിയാണ്. ജീവിക്കുന്ന ദൈവത്തെ വ്യക്തിപരമായി അറിയുക എന്നതാണ് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്ന പ്രധാന കാര്യം. സ്വര്‍ഗം അല്ലെങ്കില്‍ നരകം, ഇതില്‍ ഒന്നായിരിക്കും എല്ലാവരുടെയും അവസാന ലക്ഷ്യ സ്ഥാനം. ഇത് ദൈവത്തിന്റെ മാറ്റാന്‍ സാധിക്കാത്ത നിത്യ നിയമങ്ങള്‍ ആണ്. ഇതിനോടുള്ള പ്രതികരണം അനുസരിച്ചായിരിക്കും തീര്‍ച്ചയായും നിങ്ങളുടെ ഭാവി. അത് ഒരു ശുഭാന്ത്യം ആയിരിക്കുമോ എന്ന് ഇന്നുതന്നെ ഉറപ്പാക്കേണ്ടതാണ്!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)