Comments!
- Thank you my Lord and my God
27 weeks 5 days സമയം മുമ്പ് - I am new in the site. But
33 weeks 6 days സമയം മുമ്പ് - Download E -Book
36 weeks 2 days സമയം മുമ്പ് - read e book
38 weeks 7 hours സമയം മുമ്പ് - Praise The Lord,The God of
44 weeks 3 days സമയം മുമ്പ് - Dear Br.GK, Praising God for
44 weeks 6 days സമയം മുമ്പ് - good
1 കൊല്ലം 21 weeks സമയം മുമ്പ് - Dear All,
Our Lord says,
1 കൊല്ലം 23 weeks സമയം മുമ്പ് - shocking
1 കൊല്ലം 24 weeks സമയം മുമ്പ് - very good
1 കൊല്ലം 24 weeks സമയം മുമ്പ്
Related Subjects
ടൈറ്റാനിക് പറയാതിരുന്നത് ..
Speaker:
കാറ്റഗറി: Messages
Subjects: സുവിശേഷം, മുന്നറിയിപ്പ്, ന്യായവിധി, ദുരന്തം, ടൈറ്റാനിക്
Uploaded On: Oct 14, 2011
Views: 3073, Comments: 1
മനുഷ്യഭാവനയുടെയും ഇച്ഹാശക്തിയുടെയും സാങ്കേതികവൈദഗ്ദ്യത്തിന്റെയും പ്രതീകമായി സകലരെയും അമ്പരപ്പിച്ച ടൈറ്റാനിക് എന്ന കൂറ്റന്‍ യാനപാത്രം ഇന്ന് നമ്മുടെയെല്ലാം ഓര്‍മയുടെ തീരത്തെ ഒരൊഴിഞ്ഞ കോണില്‍ നങ്കൂരമിട്ടു കിടപ്പുണ്ട്... ഒരു മുന്നറിയിപ്പായി!

മനുഷ്യസംസ്കാരവും സമൂഹവും പുരോഗതി പ്രാപിക്കുന്നതിനനുസരിച്ചു ബൌദ്ധികമായും മെച്ചപ്പെടുന്നു. എന്നാല്‍ ദൈവിക പ്രകാശം വിളങ്ങാത്ത മനുഷ്യബുദ്ധി ദൈവിക അധികാരത്തെയും നിയമങ്ങളെയും ചോദ്യം ചെയ്യുന്ന പ്രവണതയും അതോടൊപ്പം ഉണ്ടാകാറുണ്ട്. അത് പ്രപഞ്ചാധിപനായ ദൈവത്തോടുള്ള മത്സരമാണ്. ഇത് ദൈവിക ന്യായവിധിയില്‍ കലാശിക്കുന്നു.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാനുഷസംസ്കാരത്തിന്റെ ആരംഭദശയില്‍ തന്നെ ഇതുപോലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യരെല്ലാം ഒത്തുകൂടി തങ്ങളുടെ വിഭവശേഷി - ബുദ്ധിപരമായും വസ്തുപരമായും - പുതിയൊരു മുന്നേറ്റത്തിനായി ഒരുമിച്ചു കൂട്ടി.. ഒരു വിശാലമായ പട്ടണവും പടുകൂറ്റന്‍ ഗോപുരവും പണിയുകയായിരുന്നു ലക്‌ഷ്യം. മാനുഷ സമൂഹത്തിനു അഭിമാനസ്തംഭമായി എന്നും നിലകൊള്ളാന്‍ ഒരു നേട്ടം!
പക്ഷെ, അത് ദൈവിക അധികാരത്തോടും ഉദ്ദേശ്യത്തോടും ഉള്ള വെല്ലുവിളി ആയിരുന്നു. ഉടന്‍ ദൈവം ഇടപെട്ടു.. ഒരിക്കലും ഒരു വന്‍ശക്തി ആകാന്‍ സാധിക്കാത്ത വിധത്തില്‍ അവരെ ചിതറിച്ചു കളഞ്ഞു... ഇന്നും മനുഷ്യന്റെ അവസ്ഥ അങ്ങനെ തന്നെ തുടരുന്നു.. ഭാഷയുടെ അടിസ്ഥാനത്തില്‍ നൂറായിരം ചെറുതും വലുതുമായ സമൂഹങ്ങളായി ഭിന്നിച്ചു നില്ല്ക്കുന്നു. (ഈ ചരിത്രം ബൈബിളില്‍ ഉല്പത്തി പുസ്തകം പതിനൊന്നാം അദ്ധ്യായത്തില്‍ വായിക്കാം.)
ഇതുപോലെ തന്നെ ആധുനിക സമൂഹവും ദൈവത്തിന്റെ കണ്മുന്‍പില്‍ തന്നെയാണ്. ദൈവത്തോടുള്ള മത്സരം ന്യായവിധി ക്ഷണിച്ചു വരുത്തും എന്ന് മാത്രമല്ല, മുന്നറിയിപ്പുകളെ അവഗണിച്ചുള്ള ജീവിതം നിത്യമായ നഷ്ടത്തിനേ ഇട വരുത്തൂ എന്ന മറ്റൊരു മുന്നറിയിപ്പും നമുക്ക് മുന്‍പില്‍ വരച്ചു കാട്ടുകയാണ് ടൈറ്റാനിക്കിന്റെ ദുരന്തയാത്ര.. പ്രൌഡഗംഭീരമായൊരു യാത്രയുടെ ബാക്കി സന്ദേശമായി ടൈറ്റാനിക്കിന് പറയാന്‍ കഴിയാതെ പോയ സന്ദേശം നമുക്ക് വേണ്ടി അവതരിപ്പിക്കുകയാണ് അവതാരകന്‍ .













nice
nice