Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നീലാകാശവും കടന്ന്

Your rating: None Average: 4.3 (14 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: പ്രത്യാശ, പ്രതീക്ഷ
Uploaded On: Mar 19, 2012
Views: 2708, Comments: 0
Download Media:
   File Type: flv
   File Size: 26.78 MB

Login or Register to Download!

കണ്ണൊന്നുയര്‍ത്തി മേലോട്ട് നോക്കിയാല്‍ കാണാം നീലാകാശം.. അതിനപ്പുറത്ത് ചിന്തിച്ചാലോ?കണ്ണുകള്‍ കൊണ്ട് എത്തിപ്പിടിക്കാന്‍ ആവില്ലെങ്കിലും മനസ് നിറഞ്ഞു വരുന്ന ചിന്ത എന്തായിരിക്കും? ആകാശത്തിനുമപ്പുറമുള്ള ദൈവിക ഭവനത്തെക്കുറിച്ചായിരിക്കും അല്ലേ!

Neelaakaashavum kadanu - Malayalam Christian Video Song FREE downlaod - Kaithiri.com

കര്‍ത്താവ്‌ പറഞു: "ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും" (യോഹന്നാന്‍ 14: 2-3)
 
വിശുദ്ധന്മാര്‍ക്കുള്ള ജീവനുള്ള സ്വര്‍ഗീയ പ്രത്യാശയെക്കുറിച്ചു അപ്പോസ്തലനായ പൌലൊസ്: "കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.  പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും." (1 തെസ്സലോനിക്യര്‍ 4:16)

മരണശേഷം കര്‍ത്താവിനോട് കൂടെ ജീവിക്കുന്ന അതിവിശിഷ്ട അവസ്ഥയാണ് ക്രിസ്തുവിനെ സ്വീകരിച്ചു ദൈവമക്കളായി തീര്‍ന്നവര്‍ക്ക് ഉള്ളത്. അതുകൊണ്ട് മരിച്ചാലും - ഇല്ലെങ്കില്‍ ജീവനോടെ - ഒരിക്കല്‍ കര്‍ത്താവിനോട് കൂടെ ചേരും.. നീലാകാശത്തിനുമപ്പുറത്തേക്ക് സ്വര്‍ഗീയ ഭവനത്തിലേക്കുള്ള ആ യാത്ര കവി ഭാവനയിലൂടെ...


നീലാകാശവും കടന്നു ഞാന്‍ പോകും
എന്റെ യേശു വസിക്കും നാട്ടില്‍

ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത്
പാടീടും രക്ഷയിന്‍ ഗാനം

എന്നെ സ് നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍
മേഘത്തിലെന്നെ ചേര്‍പ്പാന്‍ വീണ്ടും വന്നിടും
എന്നെ സ് നേഹിച്ച നാഥന്‍
വാനില്‍ കാഹള നാദം മുഴങ്ങുമന്നാളില്‍
ചേര്‍ന്നീടും പ്രിയനൊത്തു ഞാന്‍

ഇന്നു കാണുന്നതെല്ലാം നശ്വരമെന്നാല്‍
അഴിയാത്ത നിത്യ സ്വര്‍ഗ്ഗം ദൈവം തന്നിടും
ആഹാ അഴിയാത്ത സ്വര്‍ഗ്ഗം
ഈ മണ്ണിന്‍ ശരീരം നീങ്ങുമന്നാളില്‍
യേശുവെപ്പോലെയാകും ഞാന്‍

ഗാനരചന: ശ്രീ. പി. ജെ. ജോണ്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)