Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നീതിസൂര്യന്‍

Your rating: None Average: 2 (3 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Songs
Subjects: വെളിച്ചം, നീതി, ഗാനം
Uploaded On: May 23, 2011
Views: 2782, Comments: 0
Download Media:
   File Type: flv
   File Size: 19.79 MB

Login or Register to Download!

യേശു ക്രിസ്തു പറഞ്ഞു: “ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും” (യോഹന്നാന്‍ 8:12). ക്രിസ്തുവിനെ കണ്ടുമുട്ടിയവര്‍ വെളിച്ചത്തെ കണ്ടെത്തിയിരിക്കുന്നു. ആത്മീയ പ്രകാശം - ജീവനെ വെളുച്ചം - ഹൃദയത്തില്‍ നിറയാന്‍.. വെളിച്ചത്തിലേക്കണയാനുള്ള വെമ്പലാണ്‌ പിന്നെ.. ഈ ലോകം അത്രയും ഇരുളില്‍ പതറുമ്പോഴും ദൈവിക വെളിച്ചം അന്വേഷിച്ചു കണ്ടെത്തുകയാണവര്‍.. ജീവന്റെ വഴി അവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്നു...

Neethisoorya - Malayalam Video song by Joy John, kaithiri.com

ദുഷ്ടത ചെയുന്ന കൂട്ടുകാരോടൊപ്പം ആയിരം ദിവസം കൂടുന്നതിനെക്കാള്‍ ദൈവത്തോടൊപ്പം ഒരു ദിവസം ചിലവഴിക്കുന്നതാണ് ഒരു ദൈവ ഭക്തനെ സംബന്ധിച്ച് അഭികാമ്യം. ദൈവിക സാന്നിധ്യം അനുഭവിച്ചിട്ടുള്ളവര്‍ പിന്നെയും അറിയാതെ ആഗ്രഹിച്ചു പോകും.. അതിനുവേണ്ടി ചെലവിടുന്നതും നഷ്ടമല്ല.. 

ഈ ഭൂമിയില്‍ ജീവിക്കുന്ന അത്രയും കലവും ഒരു ദൈവ ഭക്തന്റെ ആഗ്രഹം അതുതന്നെയാണ്.. ദൈവത്തെ നേരിട്ട് കണ്ടു അവിടുത്തെ സാന്നിധ്യം ഇപ്പോഴും അനുഭവിക്കണം.. അതാണല്ലോ സര്‍വ ദു:ഖങ്ങളുടെയും പര്യവസാനം!

നിരാശയുടെയും മോഹഭംഗത്തിന്റെയും അരക്ഷിതത്വതിന്റെയും മരുഭൂമിയില്‍ നട്ടം തിരിയുന്ന മനസിന്‌  ദിവ്യ സമാധാനം അരുളുന്ന ദൈവിക സാന്നിധ്യത്തിനായി കേഴുന്ന ഒരു വ്യക്തിയുടെ ഉള്‍ത്തുടിപ്പുകളാണീ ഗാനത്തില്‍..


നീതി സൂര്യാ.... നിന്‍ മുഖം കാണാനായിട്ടെന്നും
നീര്‍ തേടും മാനിനെപ്പോല്‍ ഞാനും
നിന്നൊളിയിന്‍ വെണ്‍പ്രഭയില്‍
നിത്യകാലം വാഴാനായി ആശിപ്പൂ..

എത്ര മനോഹരം തിരുനിവാസം
എന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍
മീവല്‍ പക്ഷിയെപ്പോല്‍ നിന്‍ സന്നിധെ..
മേവാനെന്‍ ഉള്ളം വെമ്പുന്നു...
നിന്‍ സവിധം അതിമോദം
അത് മതിയെന്റെ നാഥാ....

ഒന്നേയുള്ളെനിക്കാശ ഈ ഉലകില്‍
നിന്നെ മുഖാമുഖം ഞാന്‍ കണ്ടിടേണം
ജീവിത ലക്ഷ്യമേ നീ എന്‍ മുന്‍പില്‍
ജീവന്റെ ജീവനാം നാഥാ..
നിന്‍ സവിധം അതിമോദം
അത് മതിയെന്റെ നാഥാ....


ഗാനരചന: ജോയ് ജോണ്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)