Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പുതുവത്സര യാത്ര !

Your rating: None Average: 4.1 (7 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: സുവിശേഷം, ലഘുചിത്രം, യാത്ര, ജീവിതം, ആഘോഷം
Uploaded On: Jan 1, 2013
Views: 3193, Comments: 0
Download Media:
   File Type: flv
   File Size: 63.82 MB

Login or Register to Download!

പുതിയവര്‍ഷം പിറന്നു ! ആഘോഷത്തിന്റെ അലയൊലികള്‍  ഇനിയും അവസാനിച്ചിട്ടില്ല..  സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറങ്ങള്‍ കലര്‍ത്തിയ "ഹാപ്പി ന്യൂ ഇയര്‍ ...." ആശംസകള്‍ "ദൈവാനുഗ്രഹം" എന്ന പൂച്ചെണ്ടിനൊപ്പം പ്രിയപ്പെട്ടവര്‍ക്കായി നേര്‍ന്നുകൊണ്ട് കൈമാറുകയാണ് ഓരോരുത്തരും... ഓരോ പുതുവര്‍ഷവും അങ്ങനെ ഒട്ടേറെ നിറമുള്ള സ്വപ്‌നങ്ങളാല്‍ ആഘോഷമാക്കുന്നു..

New Year Ride - Malayalam Short Film - New Year Special - Kaithiri.com

"ജീവിതയാത്ര" എന്ന നീണ്ട ഒരു സീരിയലിന്റെ എപ്പിസോഡുകള്‍ പോലെ ഓരോ വര്‍ഷവും നാം നമ്മുടെ വേഷം ചെയ്തു തീര്‍ക്കുന്നു. സന്തോഷമായാലും സന്താപമായാലും നമ്മുടെ വേഷം നാം തന്നെ ചെയ്തു തീര്‍ക്കണം. പ്രതീക്ഷകളും മോഹങ്ങളും ബാക്കിവച്ചു പോയ്‌മറഞ്ഞ ഓരോരോ ദിവസങ്ങള്‍ക്കും "ബൈ" പറഞ്ഞു സ്വപ്‌നങ്ങള്‍ ഒക്കെയും പൂവണിയുന്ന മറ്റൊരു ദിവസത്തിനായി കാത്തുകൊണ്ട് പ്രതീക്ഷയോടെ ജീവിതം തുടരുന്നു.. ചിലര്‍ പ്രതീക്ഷയറ്റ വരായി ജീവിതം തള്ളിനീക്കുന്നു... ചിലപ്പോള്‍ ഇനിയും ഒരു അവസരത്തിന് കാത്തു നില്‍ക്കാതെ വിടപറയാന്‍ വെമ്പുന്നു...

"ഈ ജീവിതത്തിന് എന്ത് പ്രസക്തി?" എന്നാ ചോദ്യം തെന്നെയായിരിക്കണം ഓരോ മനുഷ്യനെയും എറ്റവുമധികം ചിന്തിപ്പിച്ചിട്ടുള്ള ചോദ്യം. സ്വന്തം ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തിയാല്‍ പിന്നെ ജീവിതയാത്ര ശരിയായ ദിശ കൈവരിച്ചു കഴിഞ്ഞു.. പിന്നെ വിജയത്തിന്റെ തീരത്തിലേക്ക് തിരമാലകളെ കീറിമുറിച്ചു കൊണ്ട് പതിയെ പതിയ ആ യാനപാത്രം മുന്നേറുന്നു... ഒടുവില്‍ ആത്മശാന്തിയുടെ ശാശ്വതതീരത്ത് അണയുന്നു!

ഇത്രയും ആശാവഹമായ ഒരു ഉറപ്പേറിയ ജീവിത സരണിയിലേക്കാണ് ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നത്.. നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കാനല്ല... വിജയത്തിന്റെ പാതയിലേക്ക് തന്നോടൊപ്പം കൈപിടിച്ചു നടക്കുവാനാണ്... കര്‍ത്താവ്‌ പറഞ്ഞു:"തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും." (മത്തായി 10:39)

തല്ക്കാലത്തേക്കുള്ള ലാഭാനഷ്ടങ്ങളല്ല നിത്യകാലം നിലനില്‍ക്കുന്ന അനുഗ്രഹങ്ങള്‍ക്കായി ഈ ലോകത്തിലെ താല്‍കാലിക സുഖങ്ങള്‍ ത്യജിക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും അങ്ങനെ നിത്യജീവന്റെയും വരുവാനുള്ള നിത്യലോകത്തിന്റെയും അവകാശികളായി വിലമതിക്കാനാവാത്ത അനുഗ്രഹം - ആത്മാവിന്റെ നിത്യരക്ഷ - അനുഭവിക്കുന്നവരായി തീരുവാനും ഉള്ള തീരുമാനം എടുക്കുവാന്‍ ഒരു നല്ല അവസരമായി ഈ പുതുവര്‍ഷം തീരട്ടെ എന്ന പ്രാര്‍ഥനയോടെ കൈത്തിരിയുടെ എല്ലാ സ്നേഹിതര്‍ക്കും ആശംസകള്‍ !

ഹൃസ്വവും നശ്വരവുമായ ഈ ജീവിതയാത്രയുടെ ലക്ഷ്യം സഫലമാണെന്ന് ഉറപ്പുവരുത്തുവാന്‍ ഓരോ പ്രിയസ്നേഹിതരെയും ദൈവം അധികം കൃപനല്‍കി സഹായിക്കട്ടെ..!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)