Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

സ്നേഹസന്ദേശം 2011, തൃശൂര്‍ (ഭാഗം-3)

Your rating: None Average: 4.1 (7 votes)
    Links:
Download Media:
   File Type: flv
   File Size: 111.82 MB

Login or Register to Download!

ദൈവം എപ്പോഴും മനുഷ്യനുമായി അടുത്ത് ഇടപെടുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ ദൈവത്തെക്കുറിച്ചും നാം ഓരോരുത്തരും വ്യക്തിപരമായി വ്യക്തമായി മനസിലാക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ദൈവം തന്റെ വചനത്തില്‍ തന്റെ വ്യക്തിപരമായ സവിശേഷതകളെക്കുറിച്ചും ഗുണഗണങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ളത്. അത്കൊണ്ട് ദൈവവുമായി വ്യക്തിപരമായ ബന്ധം ആഗ്രഹിക്കുന്ന ഇതൊരു വ്യക്തിയും ദൈവത്തിന്റെ ത്രീയേക സ്വഭാവം മനസിലാക്കിയിരിക്കണം.

Snehasandesham 2011 Thrissur, Live Video Program - Kaithiri.com

ത്രിത്വം ഒരു ദൈവിക വെളിപ്പാടാണ്. ദൈവത്തെ ശരിയായി വെളിപ്പെടുത്തുന്നതിനു ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ട് ത്രിത്വം എന്ന വിഷയം പഠിക്കുന്നതിനും ദൈവവചനമായ വിശുദ്ധ ബൈബിളിന്റെ വെളിപ്പെടുത്തലുകള്‍ മാത്രം അടിസ്ഥാനമാക്കി ക്രമാനുഗതമായി മുന്നേറണം. ഇതാണ് തെറ്റിദ്ധാരണകളെ ഒഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗം.

പഠിച്ചു വരുമ്പോള്‍ ബൈബിളില്‍ ആദ്യം മുതല്‍ അവസാനം വരെ നേരിട്ടും അല്ലാതെയും പ്രസ്താവനകളും തെളിവുകളും ഉള്ള പ്രധാനപ്പെട്ട വിഷയമാണ് ത്രിത്വം  എന്നും കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യാവതാരവുമായി  വളരെ ബന്ധപ്പെട്ടു കിടക്കുന്ന വിഷയവുമാണ്‌ ത്രിത്വം എന്ന് മനസിലാക്കാം. പക്ഷെ, ആശ്ചര്യം എന്ന് പറയട്ടെ, "കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്നു" "ആശയ വൈരുദ്ധ്യങ്ങള്‍ ഉണ്ടാക്കുന്നു" എന്നൊക്കെ പറഞ്ഞു കൊണ്ട് ക്രിസ്തീയ വിശ്വാസികള്‍ പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കാതെ വിട്ടുകളയുന്ന - ഒരു കണക്കില്‍ ഒളിച്ചോടുന്ന - ഒരു വിഷയമാണ് ദൈവത്തിന്റെ ത്രീയേകത്വം. അതേ സമയം ബൈബിളില്‍ നാമമാത്ര പരാമര്‍ശങ്ങള്‍ ഉള്ളതും,  ആത്മീക വളര്‍ച്ചയ്ക്കോ ദൈവരാജ്യ വ്യാപ്തിക്കോ യാതൊരു പ്രയോജനവും ഇല്ലാത്തതുമായ  പല പല 'കൊച്ചു കൊച്ചു' വിഷയങ്ങളെക്കുറിച്ച് തര്‍ക്കിച്ചും കോലാഹലങ്ങള്‍ ഉണ്ടാക്കിയും പുസ്തകങ്ങള്‍ എഴുതിയും വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയും സമയത്തിന്റെ നല്ലൊരു ശതമാനം വിഫലമാക്കുകയും ചെയ്യുന്നു.

ദൈവമക്കള്‍ എന്ന് അഭിമാനിക്കുന്നവര്‍ പിതാവിനെ മനസിലാക്കുവാന്‍ പരാജയപ്പെടുമ്പോള്‍ അവര്‍ ശൈശവത്തില്‍ തുടരുകയാണ്. അടിസ്ഥാന ക്രിസ്തീയ ഉപദേശ രംഗത്ത്‌ മൂല്യമുള്ള ഗ്രന്ഥങ്ങളോ പഠനങ്ങളോ പ്രഭാഷണങ്ങളോ ഇന്ന് വചനപണ്ഡിത സമൂഹത്തില്‍ നിന്ന് പോലും ഉണ്ടാകുന്നില്ല എന്നത് അവരുടെ ശൈശവത്തിനു തെളിവാണ്. കുഞ്ഞുങ്ങള്‍ രസകരമായ കാര്യങ്ങള്‍ മാത്രമാണല്ലോ ഇഷ്ടപ്പെടുന്നത്.!

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തെക്കുറിച്ച്ചുള്ള സമുന്നത ദൈവികള്‍ വെളിപ്പാടുകള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ദൈവം ഇത്തരത്തില്‍ ധാരാളം സമര്‍പ്പണമുള്ള വിശ്വാസികളെ ദൈവം തന്റെ മഹത്വത്തിനായി ഉപയോഗിക്കുന്നു എന്നത് അത്യന്തം സന്തോഷകരമാണ്. കൈത്തിരിയിലൂടെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ ദൈവം അവസരം ഒരുക്കിയതും അവിടുത്തെ കൃപയാണ്.

അടിസ്ഥാന വിശ്വാസ സംരക്ഷണം ആസ്പദമാക്കി ഇതുപോലുള്ള പ്രഭാഷനങ്ങ്ലോ പഠനങ്ങളോ ആഗ്രഹിക്കുന്നവര്‍ ഡോ. ജോണ്‍സന്‍ തേക്കിടയിലുമായി ബന്ധപ്പെടാവുന്നതാണ്. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍ : 09947003777

എന്തുകൊണ്ട് ത്രിത്വം വിശ്വസിക്കണം, അതിന്റെ പ്രാധാന്യം എന്ത് എന്ന ചോദ്യത്തിന് അന്വേഷണത്തിന്റെ രണ്ടാം ഭാഗമാണ് ഈ വീഡിയോയില്‍ . പ്രഭാഷകന്‍ ശ്രീ. അസ്കര്‍ അലി, ഹൈദരാബാദ് .

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)