Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

"ഇതുവരെയെന്നെ കരുതിയ നാഥാ"

Your rating: None Average: 4.8 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ഗാനം
Uploaded On: Jun 13, 2010
Views: 1630, Comments: 0
Download Media:
   File Type: flv
   File Size: 9.9 MB

Login or Register to Download!

ഇന്നലെകള്‍ എങ്ങോ പോയ്‌ മറഞ്ഞു.. ഇന്നിനി എനിക്കായ് തിരികെ വരില്ല... നാളെ എന്റെ തൊട്ടടുത്തുണ്ട് ... ജീവിത ഭാരം അധികം.. സാഹചര്യങ്ങള്‍ പരിമിതം.. പ്രതിബന്ധങ്ങള്‍ ഏറെ.. ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്.. ഞാന്‍ പിന്‍ തിരിയണമോ?

M E Cherian song, Ithuvareyenne

ഇല്ല -  വഴി പതറാതെ, കരം പിടിച്ചെന്നെ ഇതു വരെ കുറവില്ലാതെ നടത്തിയവന്‍ .. വരും എനിക്കരികില്‍! മരണത്തിന്റെ കറുത്ത ഭീതിനിറഞ്ഞ താഴ്വരയിലും... നാഥാ ഇനി എനിക്കെന്നും തവ കൃപ മതി..! അതേ, ഞാന്‍ യാത്ര തുടരട്ടെ..

മലയാളികളുടെ മധുര ഗായകന്‍ ശ്രീ. എം. ഇ. ചെറിയാന്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നെടുത്തെഴുതിയ ഹൃദയ സ്പര്‍ശിയായ ഒരു ഗാനം. ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളിലും മതിയായവനായ കര്‍ത്താവിനെ രുചിച്ചരിഞ്ഞ ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഏറ്റു പറച്ചില്‍!

"യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍" (സങ്കീര്‍ത്തനം 34:8)

ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം

ഗുരുവരനാം നീ കരുതുകില്‍ പിന്നെ

കുറവൊരു ചെറുതും വരികില്ല പരനെ
അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
പരിമള തൈലം പകരുമെന്‍ ശിരസ്സില്‍

പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍

പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും-
വരെയെനിക്കരുളും അരുമയോടഭയം

മരണത്തിന്‍ നിഴല്‍ താഴ് വര യതിലും ഞാന്‍

ശരണമറ്റവനായ്‌ പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴി പതറാതെ
കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ

കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത

ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്‌
ഒരു പൊഴുതും നീ പിരിയുകയില്ല


സ്നേഹിതാ, ഈ നല്ല നാഥനെ താങ്കള്‍ പരിചയപ്പെട്ടിട്ടുണ്ടോ?

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)