Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

മല്‍ പ്രാണ നായകനേ

Your rating: None Average: 4 (5 votes)
    Links:
Info:
Speaker:
കാറ്റഗറി: Behind a song
Subjects: ഗാനം, ഇ. ഐ. ജേക്കബ്‌
Uploaded On: May 12, 2010
Views: 1646, Comments: 0
Download Media:
   File Type: flv
   File Size: 8.89 MB

Login or Register to Download!

ഗാനരചന: ഇ. ഐ. ജേക്കബ്‌

ശൈശവത്തില്‍ തന്നെ സംഗീത വാസന പ്രകടിപ്പിച്ച ഒരു വ്യക്തിയായിരുന്നു വടക്കന്‍ പറവൂര്‍ ഈരാളി കുടുംബത്തിലെ ശ്രീ. ഇ. ഐ. ജേക്കബ്‌. അനുസരണത്തിലും ദൈവ ഭയത്തിലും വളര്‍ന്നുവന്ന ജേക്കബ്‌പണ്ഡിതനും അദ്ധ്യാപകനുമായ പിതാവിനൊപ്പം ക്രമമായി പള്ളിയില്‍ പോകുകയും പെരുന്നാള്‍ തുടങ്ങിയ അവസരങ്ങളില്‍ തനിക്കു അറിയാമായിരുന്ന ഫിഡില്‍ വായിക്കുകയും ചെയ്തിരുന്നു.

ഫിഡില്‍ വായനയിലുള്ള ജേക്കബിന്റെ താല്പര്യം മുന്‍ നിര്‍ത്തി പിതാവ് ഒരു അദ്ധ്യാപകനെ നിയമിക്കുകയും അദ്ദേഹത്തില്‍ നിന്നും ആ സംഗീതോപകരണം വായിക്കുന്നതില്‍ ജേക്കബ്‌ വൈദഗ്ധ്യം സിദ്ധിക്കുകയും ചെയ്തു. അങ്ങനെ ഫിഡില്‍ വായന സംഗീത തല്പരനായ ജേക്കബിന്റെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറി.

ഇരുപതാം വയസില്‍ താന്‍ മാനസാന്തരപ്പെട്ടതിനു ശേഷം ഈ കഴിവുകള്‍ ആത്മീയ ഗാനങ്ങള്‍ രചിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി. അത്തരമൊരു സന്ദര്‍ഭത്തില്‍ തന്റെ പ്രാണ നായകനായ കര്ത്താവിനെയും അവന്റെ കൃപാ പരിപാലനത്തേയും കണ്ണിന്റെ കൃഷ്ണ മണിയെ സൂക്ഷിക്കുന്നപോലുള്ള കരുതലിനെയും ധ്യാനിച്ച ഹൃദയത്തില്‍ നിന്നും പിറവിയെടുത്തതാണ് 'പാടും വീണയില്‍ പ്രാണ നാഥനുത്തമ  ഗീതം' എന്നവസാനിക്കുന്ന ഈ ഗാനം.

മനോഹരമായ ഒരു ആരാധനാ ഗാനമായി ഇന്നും മലയാളികളായ വിശ്വാസികള്‍ ഈ ഗാനം പാടി വരുന്നു,

മല്‍ പ്രാണ നായകനേ - മാ കൃപാ സിന്ധോ - മല്‍
സത്‌ പ്രകാശമേ ദിവ്യ സുസ് നേഹമയാ വന്ദേ

തങ്ക മേനിയിലെന്റെ ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെന്‍ സങ്കടമകറ്റിയ

രാവും പകലുമെന്നെ മാര്വില്‍ വഹിച്ചു തന്‍ പി -
താവിന്‍ മുന്‍പില്‍ എനിക്കായ് മേവുന്നാചാര്യനാകും

പഥ്യം വചനം മൂലം മിഥ്യാ ബോധമകറ്റി
സത്യ മാര്‍ഗത്തിലൂടെ നിത്യം നടത്തിടുന്ന

വിണ്ണില്‍ ചേര്‍ത്തിടുവോളം മന്നിലെന്നെ നിന്‍ സ്വന്ത
കണ്ണിന്‍ കൃഷ്ണമണിയെന്നെണ്ണി സൂക്ഷിച്ചിടുന്ന

വേഗമെന്നെയീ നാശ ലോകേ നിന്നുദ്ധരിപ്പന്‍
മേഘവാഹനമേറി നാകേ നിന്നിറങ്ങിടും

സങ്കടങ്ങളിലെല്ലാം പൊന്‍ കരങ്ങളാല്‍ താങ്ങി
സങ്കേതം നെഞ്ചിലെകി കണ്കള്‍ തുടച്ചിടുന്ന

പാടും നിന്‍ കൃപയെക്കൊണ്ടാടും ആയുരന്തം ഞാന്‍
പാടും വീണയില്‍ പ്രാണ - നാഥനുത്തമ ഗീതം


നന്ദി/കടപ്പാട്:

ശ്രീ. ജിജോ അങ്കമാലി (വിവരണം), ശ്രീ. ഡെന്നി തോമസ്‌ (വീഡിയോ)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)