Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നന്മയുടെ കാണാപ്പുറങ്ങള്‍

Your rating: None Average: 4.4 (8 votes)
    Links:
Info:
Speaker:
കാറ്റഗറി: Behind a song
Subjects: നന്മ, ഗാനം
Uploaded On: Jan 6, 2011
Views: 3897, Comments: 0
Download Media:
   File Type: flv
   File Size: 51.45 MB

Login or Register to Download!

കൂരിരുള്‍ മൂടിയ താഴ്വരകള്‍ നന്മയുടെ പൂങ്കാവനങ്ങളാകുമോ? അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ ആശിഷമരുളുന്ന കുളിര്‍മാരിയായ് പെയ്യുമോ? തിന്മയുടെ കൈപ്പുനീര്‍ പാത്രത്തില്‍ നന്മയുടെ മുത്തുമണികള്‍ കാണുമോ? നാമോരോരുത്തരും പലപ്പോഴും കടന്നു പോകുന്ന ജീവിത സാഹചര്യങ്ങള്‍ നമ്മോടു തന്നെ ചോദിക്കാറുള്ള ചോദ്യങ്ങളാണിവ.. ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ പോലും, ഉണ്ടാകുന്ന പല തിക്താനുഭവങ്ങള്‍ നമ്മെ മറിച്ചു ചിന്തിപ്പിക്കും - ഇതുകൊണ്ട് എന്ത് നന്മയാണുള്ളത് ?Nanma - Graham Varghese - malayalam video song FREE download

തന്റെ മക്കള്‍ക്കുവേണ്ടി എല്ലാം നന്മയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നവനാണ് ദൈവം. (റോമര്‍ 8:28). ഏതു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ഈ നന്മ ദൈവം നമുക്കായി കരുതി വച്ചിട്ടുണ്ട്. അവിടുന്ന് തിന്മകളാല്‍ മനുഷ്യരെ പരീക്ഷിക്കാത്തവനാണ്. (യാക്കോബ് 1:13). അതുകൊണ്ട് സാഹചര്യങ്ങള്‍ തിന്മയായി തോന്നിയാലും അതില്‍ ദൈവത്തിന്റെ ഉദ്ദേശവും നന്മയും ഉണ്ടെന്നു ധൈര്യമായി മനസിലാക്കാം.

അനേക പ്രശസ്ത ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ശ്രീ. ഗ്രഹാം വര്‍ഗീസ്‌ അത്തരം ഒരു സന്ദര്‍ഭത്തിലൂടെ കടന്നുപോയപ്പോഴാണ് 'നന്മ മാത്രമേ' എന്ന ഗാനം എഴുതിയത്. ആ ഗാനത്തിന്റെ പിറവിയിലേയ്ക്ക് വഴി തെളിച്ച ജീവിതാനുഭവം അദ്ധേഹത്തിന്റെ സ്വന്തം വാക്കുകളിലൂടെ..

വരുവാനുള്ള നല്ലൊരു വര്‍ഷത്തിനായി, നന്മകള്‍ നിറയുന്ന നല്ല നാളുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ ഈ ചിന്തകള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും ഉണ്ടായിരിക്കട്ടെ.. ദൈവം നല്ലവന്‍, അവിടുന്ന് നന്മ മാത്രം ചെയ്യുന്നു..!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)