Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നന്മകള്‍ക്ക് നന്ദിയേകാം !

Your rating: None Average: 5 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: സ്തുതി ഗാനം, പ്രബോധനം, നന്മ, നന്ദി, കൃപ
Uploaded On: Nov 22, 2012
Views: 2266, Comments: 0
Download Media:
   File Type: flv
   File Size: 24.11 MB

Login or Register to Download!

നന്ദി ശ്രേഷ്ഠമായ ഒരു വികാരമാണ്.. മറ്റുള്ളവര്‍ക്ക് നാം നല്‍കുന്ന അംഗീകാരം. നമ്മെ സ്നേഹിക്കുന്നവരോട്‌, കരുതുന്നവരോട്, അഭിനന്ദിക്കുന്നവരോട് തിരികെ ഒരു വാക്ക്.. നന്ദി..! ശ്രേഷ്ഠമായ ഒരു മനോഭാവത്തിന്റെ ബാഹ്യ പ്രകടനം.. ഒരു പക്ഷെ നന്ദി മാത്രം.. അത് മതി.. അത് വിലമതിക്കത്തക്കതാണ്.. 

Tanks giving! Malayalam Video Song by Graham Varghese - Kaithiri.com

വീട്ടില്‍ , വിദ്യാലയങ്ങളില്‍ , സ്ഥാപനങ്ങളില്‍ എല്ലാം ഈ സത്ഗുണത്തെ പഠിപ്പിക്കുന്നു, പരിപോഷിപ്പിക്കുന്നു. അനുഭവിച്ച നന്മകള്‍ക്ക് ആരും നന്ദി കെട്ടവരായി തീരരുത് എന്നത് തന്നെ അതിന്റെ ഉദ്ദേശം.. എന്നിട്ടും, ലാളിച്ചും സ്നേഹിച്ചും അദ്ധ്വാനിച്ചും വളര്‍ത്തിയ സ്വന്തം മാതാപിതാക്കളോട് പോലും നന്ദിയില്ലാതെ പെരുമാറുന്ന ഒരു തലമുറ ഇന്ന് നമുക്ക് ചുറ്റും ആശ്ചര്യമായി നില്‍ക്കുന്നു!

നന്ദികേട്‌ ഒരു കുറ്റം തന്നെയാണ്. ധാര്‍മികമായി മാത്രമല്ല ആത്മീകമായും ഇത് ശരിയാണ്. നമ്മുടെ ജീവന്റെയും ആത്മാവിന്റെയും സകല നന്മകളുടെയും ഉറവിടമായ സര്‍വേശ്വരനായ ദൈവത്തോട് എപ്പോഴും നന്ദിയുള്ളവരും അവിടുത്തെ കൃപകള്‍ നാം എപ്പോഴും അനുഭവിക്കുന്നവരും ആയിരിക്കണം എന്നുള്ളത് അവിടുത്തെ ദിവ്യഹിതമാണ്. നന്ദി താഴ്മയെ വളര്‍ത്തുന്നു. സംതൃപ്തി പകരുന്നു. അങ്ങനെ ഏതവസ്ഥയിലും ദൈവത്തെ മഹത്വപ്പെടുത്താന്‍ സഹായിക്കുന്നു. എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുവാന്‍ ദൈവവചനം നമ്മെ ഓര്‍പ്പിക്കുന്നു..

നന്ദിയുടെ എതിരാളിയാണ് പരാതി അഥവാ പിറുപിറുപ്പ്‌. പരാതിയുള്ളിടത്ത് നന്ദിക്ക് സ്ഥാനമില്ല - സംതൃപ്തിക്കും. അവിടെ ദൈവിക ഗുണഗണങ്ങള്‍ / നന്മ  വെളിപ്പെടുകയില്ല.അങ്ങനെ ദൈവനാമം ദുഷിക്കപ്പെടും. അതുകൊണ്ടാണ് "നന്ദിയുള്ളവര്‍ ആയിരിപ്പിന്‍" എന്നും "എല്ലായ്പ്പോഴും എല്ലാറ്റിനും വേണ്ടിയും നന്ദി പറയുവിന്‍" എന്നും ദൈവവചനം നമ്മെ നേരിട്ട് പ്രബോധിപ്പിക്കുന്നത്.

കൈത്തിരിയുടെ എല്ലാ സ്നേഹിതര്‍ക്കും നന്മകള്‍ നിറഞ്ഞ 'നന്ദിയുടെ ദിനം' ആശംസിക്കുന്നു..! നന്ദി എന്ന ദിവ്യസ്വഭാവത്തെ വളര്‍ത്താം.. എല്ലാറ്റിനും എല്ലായ്പ്പോഴും ദൈവത്തോട് നന്ദിയുള്ളവര്‍ ആയിരിക്കാം .. നന്ദിയുള്ളവരായും ദൈവത്തിന്റെ അനന്തമായ കൃപകള്‍ ധാരാളം അനുഭവിക്കുന്നവരായും വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മനോഭാവം കൊണ്ടും ആ കൃപകളെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നവരായും സമര്‍പ്പണത്തോടെ ജീവിക്കുവാന്‍ ഈ മനോഹര ഗാനം നമ്മെ ഒരുക്കും..


വായിക്കാന്‍:

"എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം." (1 തെസ്സലോനിക്യര്‍ 5:18)

"ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക." (എബ്രായര്‍ 12:28)


നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍
സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍
സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍
യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

സ്തുതി സ്തുതി നിനക്കെന്നുമേ സ്തുതികളില്‍ വസിപ്പവനെ
സ്തുതി ധനം ബലം നിനക്കേ സ്തുതികളില്‍ ഉന്നതനെ..

കൃപയല്ലാതൊന്നുമല്ല എന്റെ വീണ്ടെടുപ്പിന്‍ കാരണം
കൃപയാലാണെന്‍ ജീവിതം  അതിനാനന്ദം അതി മധുരം
ബലഹീനതയില്‍ തികയും ദൈവശക്തിയെന്‍ ആശ്രയമേ
ബലഹീനതയില്‍ ദിനവും യേശുവില്‍ ഞാന്‍ പ്രശംസിച്ചിടും

കൃപയതി മനോഹരം കൃപ കൃപയതി മധുരം
കൃപയില്‍ ഞാന്‍ ആനന്ദിക്കും കൃപയില്‍ ഞാന്‍ ആശ്രയിക്കും

സൈന്യ ബഹുത്വത്താല്‍ രാജാവിന് ജയം പ്രാപിപ്പാന്‍ സാദ്ധ്യമല്ലേ..
വ്യര്തമാണീ  കുതിരയെല്ലാം വ്യര്‍ത്ഥമല്ലെന്‍ പ്രാര്‍ത്ഥനകള്‍
നിന്നില്‍ പ്രത്യാശ വയ്പ്പവര്‍ മേല്‍ നിന്റെ ദയയെന്നും നിശ്ചയമേ
യേശുവേ നിന്‍ വരവതിനായ് കാത്തു കാത്തു ഞാന്‍ പാര്‍ത്തിടുന്നെ

ജയം ജയം യേശുവിനു ജയം ജയം കര്‍ത്താവിന്
ജ്ജം ജയം രക്ഷകന് ഹല്ലെലുയ്യ ജയമെന്നുമേ

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍
കൃപയല്ലാതൊന്നുമല്ല എന്റെ വീണ്ടെടുപ്പിന്‍ കാരണം
യേശുവേ നിന്‍ വരവതിനായ് കാത്തു കാത്തു ഞാന്‍ പാര്‍ത്തിടുന്നെ
 

ഗാനരചന: ശ്രീ. ഗ്രഹാം വര്‍ഗീസ്‌


പ്രതികരിക്കാം! പങ്കുവെക്കാം..!! നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ഇവിടെ അഭിപ്രായങ്ങള്‍ എഴുതാം, ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായി പങ്കുവെക്കാം!

 
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)