Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദീപം, തിരുവചനം

Your rating: None Average: 5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Youth Corner
Subjects: വെളിച്ചം, ദൈവവചനം
Uploaded On: Mar 8, 2011
Views: 1745, Comments: 0
Download Media:
   File Type: flv
   File Size: 11.42 MB

Login or Register to Download!

വഴിയറിയാതെ ഇരുട്ടത്ത്‌ നടക്കുക ചിലപ്പോഴൊക്കെ ഒരു സഹാസമായിത്തോന്നാം, പക്ഷെ അത് വളരെ അപകടമുള്ളതാണെന്ന് പറയേണ്ടതില്ലല്ലോ... ജീവിതത്തിലും ഇതുപോലെ തന്നെയാണ്. വ്യക്തമായ വീക്ഷണമില്ലാതെ തീരുമാനങ്ങള്‍ എടുത്തുകൊണ്ടുള്ള യാത്ര ഒട്ടും ശുഭകരമല്ല. ഓരോദിവസവും ജീവിക്കാന്‍ ആവശ്യമായ ഊര്‍ജവും വെളിച്ചവും കൃത്യസമയത് ലഭിച്ചില്ലെങ്കില്‍ ജീവിതയാത്ര തകരാറിലാകുമെന്നു സാരം.

Thy Word is a lamp unto my feet - Video Song for Kids

ചിലപ്പോള്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികള്‍ കടന്നുവരാം. അപ്പോഴൊക്കെ  ആരുടെയും സഹായം നമുക്കുണ്ടായെന്നു വരില്ല. മാത്രമല്ല അത് പ്രായോഗികവുമല്ല. ഓരോരുത്തര്‍ അവരവരുടെ ജീവിതം കൈകാര്യം ചെയ്യാന്‍ പഠിച്ചിരിക്കണം. അങ്ങനെയുള്ള ഏതു സാഹചര്യങ്ങളിലും നമ്മെ വഴിപറഞ്ഞു തരാന്‍ സഹായിക്കുന്ന ഉപാധിയാണ് ദൈവത്തിന്റെ വചനം.

ഇത് ശീലമാക്കിയ ഒരു വ്യക്തി പറഞ്ഞിരുക്കുന്നത് നോക്കുക: "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു." (സങ്കീര്‍ത്തനം 119:105) - ചുരുക്കിപ്പറഞ്ഞാല്‍ ജീവിക്കാനുള്ള 'കോണ്ഫിഡന്‍സ്' ഈ ദിവ്യ വചനം നിങ്ങള്‍ക്ക് തരും. ചെറിയവരായാലും വലിയവരായാലും ഒരു കൈ സഹായം ലഭിക്കാന്‍ ആരെയും തേടി അലയേണ്ടി വരില്ല. നിങ്ങള്‍ തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ചു വ്യക്തമായ നിര്‍ദ്ദേശം തരാന്‍ ഈ വചനത്തിനു കഴിയും.

വചനത്തിലെ പ്രമാണങ്ങള്‍ നാം പരിശീലിക്കുമെങ്കില്‍ അതു നമ്മെ രൂപപ്പെടുത്തും. ദൈവാഭിമുഖമായി ഒരു തീരുമാനം എന്താണെന്നു നമുക്ക് തിരിച്ചറിവുണ്ടാകും. മാത്രമല്ല ദൈവാത്മാവിന്റെ സഹായം നമുക്കുണ്ടാവുകയും ചെയ്യും.! അവസാനം വരെയും വഴിനടത്തുന്ന ഒരു വെളിച്ചമായി ഏതു കൂരിരുട്ടിലും അത് ഗുണം ചെയ്യും ..

ഈ ആശയം ഒരു കൊച്ചു ഗാനത്തിലൂടെ ..


Thy Word is a lamp unto my feet
And a light unto my path
Thy Word is a lamp unto my feet
And a light unto my path

When I feel afraid
Think I've lost my way
Still You're there right beside me

And nothing will I fear
As long as You are near
Please be near me to the end

Thy Word is a lamp unto my feet
And a light unto my path

Thy Word is a lamp unto my feet
And a light unto my path

Now I will not forget Your love for me and yet
My heart forever is wandering

Please be my guide and hold me to Your side
And I will love You to the end

Thy Word is a lamp unto my feet
And a light unto my path

Thy Word is a lamp unto my feet
And a light unto my path

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)