Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഐക്യത = അനുഗ്രഹം

Your rating: None Average: 5 (3 votes)
    Links:
വി പി പൗലോസ്‌
Info:
Speaker: വി പി പൗലോസ്‌
കാറ്റഗറി: Messages
Subjects: സങ്കീര്‍ത്തനം 133, ഐക്യത, അനുഗ്രഹം
Uploaded On: Aug 19, 2011
Views: 1883, Comments: 0
Download Media:
   File Type: flv
   File Size: 106.42 MB

Login or Register to Download!

"ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.." "ഐകമത്യം മഹാബലം" എന്നെല്ലാം കേട്ടിട്ടുണ്ട് നാം മലയാളികള്‍. പക്ഷെ, കാര്യം വരുമ്പോള്‍ ഓരോരുത്തരും ഓരോ വഴിക്കാണ്. എങ്കിലും 'ഒറ്റക്കെട്ടാണെന്ന്' പറയുകയും ചെയ്യും.

Unity in Church & blessings - Malayalam Video message by V P Paulose, kaithiri.com

ദൈവമക്കള്‍, അഥവാ, ക്രിസ്തീയ വിശ്വാസികള്‍ കാത്തു സൂക്ഷിക്കേണ്ട ഒരു സ്വത്താണ് ഐക്യത.  ദൈവമക്കളായവര്‍ പലതരക്കാര്‍ ആണെങ്കിലും തമ്മില്‍ തമ്മില്‍ ഒരു സമാധാനം അനുഭവിക്കാന്‍ സാധിക്കും. ഇത് അവരിലുള്ള ദൈവാത്മാവിന്റെ പ്രവര്‍ത്തനം കൊണ്ടാണ്. സമാധാനം പരിശുദ്ധാത്മാവിന്റെ ഒരു ഫലം കൂടെയാണ്.

ആത്മ സ്വഭാവത്തിന് അനുരൂപമായി രൂപാന്തരം പ്രാപിക്കാത്ത വിശ്വാസികളില്‍ ഉടലെടുക്കുന്ന കൊച്ചു കൊച്ചു പാപ സ്വഭാവങ്ങളെയും പരിചയങ്ങളെയും പരിപോഷിപ്പിക്കുന്നത് മൂലം, ആത്മീയ ഫലങ്ങളില്ലാത്ത വരണ്ട ജീവിതങ്ങള്‍ ഉണ്ടാകുന്നു. ഇവരില്‍ കുടികൊള്ളുന്ന അതൃപ്തിയും, ദുരഭിമാനവും, അസ്വസ്ഥതയും അപകര്‍ഷതയുമെല്ലാം പതിയെ സ്വയകേന്ദ്രീകൃതരായിത്തീരാന്‍ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ കൂട്ടായുള്ള ബന്ധവും ഐക്യതയും വിലകൊടുത്തു കാത്തു സൂക്ഷിക്കാന്‍ കഴിയാതെ വരുന്നു. പിന്നെ പ്രശ്നങ്ങളുടെ പെരുമഴയായി....

ഐക്യതയും, സമാധാനവും, താഴ്മയും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശദമാക്കുന്ന ഒരു വേദഭാഗം ഇവിടെ വായിക്കാം. (ഫിലിപ്പ്യര്‍ 2). ഐക്യത എന്ന ഉപദേശ വിഷയവും അതിന്റെ അനുഗ്രഹവും ദൈവിക ഉപദേശം പ്രമാണിക്കുന്ന ക്രിസ്തീയ സഭകളില്‍ എങ്ങനെ എന്ന് വിചിന്തനം ചെയ്യാന്‍ ഉതകുന്നതാണ് ഈ സന്ദേശം.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)