Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എന്റെ സംഗീതം

Your rating: None Average: 3 (4 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Songs
Subjects: സംഗീതം, ഗാനം
Uploaded On: Apr 16, 2011
Views: 3995, Comments: 0
Download Media:
   File Type: flv
   File Size: 35.2 MB

Login or Register to Download!

സംഗീതം ഒരനുഭൂതിയാണ് ! അനുഗ്രഹമാണ് .. ആവേശമാണ്.. പാടാന്‍ കഴിവില്ലെങ്കിലും പാട്ട് കേട്ടു ആസ്വദിക്കുവാന്‍ തന്നെ എന്തു സുഖമാണ് ! ഒടുങ്ങാത്ത ഒരു ഉള്‍വിളി പോലെ അനന്തമായ ഒരു ചോദനശക്തിയായി സംഗീതം ഓരോരുത്തരുടെയും ഉള്ളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.. ശോകം നിറയുന്ന ജീവിത യാത്രയില്‍ സാന്ത്വനത്തിന്റെ കുളിരേകുന്ന ഒരാത്മ സംഗീതം എവിടെയോ കേള്‍ക്കാന്‍ കൊതിക്കുന്നുണ്ട് ഓരോ ഹൃദയവും...Malayalam Video Song - Uyirthanna - Joy John - Kaithiri.com

പാട്ടിനും മേളങ്ങള്‍ക്കും ഇന്നു ഒരു പഞ്ഞവുമില്ല.. ധാരാളം പണം, അല്ലെങ്കില്‍ പ്രശസ്തി.. സന്തോഷത്തിന്റെ അലയടികള്‍ നില്‍ക്കുമ്പോള്‍ പക്ഷേ, ശ്രുതിഭംഗം ആലാപനത്തില്‍ എന്നപോലെ ജീവിതത്തിലും... സന്തോഷം ഉണ്ടെകില്‍ മാത്രമേ ഉള്ളുതുറന്നു പാടാന്‍ കഴിയൂ... അത് നഷ്ടപ്പെടുമ്പോള്‍ പാട്ടിനും അര്‍ത്ഥമില്ലാതെ പോകുന്നു.. വെറുമൊരു വായ്ത്താരിയാകുന്നു.. പാട്ടല്ല, അതിനു പിന്നിലെ പ്രചോദനമാണ് കാര്യമെന്ന് പിന്നീട് മനസിലാകുന്നു.. അത് ഹൃദയത്തിന്റെ അവസ്ഥയെ ബന്ധപ്പെട്ടിരിക്കുന്നു.. സാഹചര്യങ്ങള്‍ക്കതീതമായും ഹൃദയം സ്ഥിരതയുള്ള നിലവാരത്തില്‍ തുടരുമ്പോള്‍ കൂടെ പാട്ടും അകമ്പടിയാകും.. തീര്‍ച്ച..

ഇവിടെ, ഹൃദയത്തെ ആരു നയിക്കുന്നു എന്നത് നിര്‍ണായകം. ഹൃദയത്തില്‍ വസിക്കുന്ന പാപം അസംതൃപ്തി മാത്രമേ തരൂ. അവിടെ ആനന്ദം പകരാന്‍ തന്നെത്താന്‍ കണ്ടെത്തുന്ന വഴികള്‍ക്ക് പരിധിയുണ്ട്.. പരിണിതഫലങ്ങളുമുണ്ട്.. ഹൃദയത്തിന്റെ കന്മഷം നീക്കുന്നതിലൂടെ, സ്വര്‍ഗീയ സംഗീതത്തിന്റെ ഈരടികള്‍ അലയടിക്കുന്ന പുതിയൊരു ഹൃദയത്തിനു ഉടമയാവുകയാണ് ഈ ദിവ്യ സംഗീതത്തിന്റെ പാട്ടുകാരനാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്.. അതിനു ദൈവം തയാറാണ് ... താങ്കള്‍ തയാറാണോ?


ഉയിരുള്ള നാള്‍ വരെയും,
ശ്വാസം നിലയ്ക്കും വരെയും
ഉച്ചത്തില്‍ ഞാന്‍ പാടുമേ..
ഉയിര്‍തന്ന യേശുവേ, ഉന്നതദേവനെ..
ഉലകെങ്ങും നിന്നെ പാടുമേ..
ഉത്തമാ നിന്റെ നാമത്തെ..

എന്റെ സംഗീതമേശു താന്‍
എന്റെ സങ്കേതമേശു താന്‍ ..
എന്റെ ജീവിതത്തില്‍ താളവുമെന്‍
വാഴ്വതിന്റെ ഈണവും 
എല്ലാമെല്ലാമേശു താന്‍

സന്തോഷം ഹൃത്തില്‍ വന്നാല്‍ ഗാനമുയരും
സംഗീതം നാവില്‍ വന്നാല്‍ ആര്‍ത്തുപാടും
ശോകം നിറയും ഭൂവതില്‍ ശോഭനഗീതം പാടും ഞാന്‍
പാപഭാരം മാറ്റിയേശു മോദമെന്റെയുള്ളില്‍ നിറച്ചു 
പാടുവാനായ് ഒരുപാടു നന്മകള്‍ താന്‍ തന്നു ..

ആത്മീകമോദം വന്നാല്‍ ഖേദമകലും
ആശ്വാസം എന്നില്‍ വന്നാല്‍ സ്തോത്രമുയരും
ആയുസ്സ് തീരും വരെയും ആനന്ദഗീതം പാടും ഞാന്‍
എന്റെ ഭാവി മാറ്റിയേശു പ്രത്യാശയുള്ളില്‍ നിറച്ചു
എന്നുമെന്നും നവഗാനം പാടിടും ഞാന്‍ നാഥാ..


ഗാനരചന: ജോയ് ജോണ്‍ ബാംഗ്ലൂര്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)