Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വേദവിഹാരം - ആസ്വാദനം (1)

Your rating: None Average: 2 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Poetry
Subjects: മഹാകാവ്യം, കെ.വി. സൈമണ്‍, കവിത, ഉല്‍പ്പത്തി പുസ്തകം
Uploaded On: May 22, 2011
Views: 1482, Comments: 0
Download Media:
   File Type: flv
   File Size: 56.43 MB

Login or Register to Download!

മലയാളമണ്ണില്‍ ജീവിച്ചിരുന്ന ഏറ്റവും ശ്രദ്ധേയനായ ക്രൈസ്തവ സാഹിത്യ പ്രതിഭയായിരുന്നു മഹാകവി കെ. വി. സൈമണ്‍. ഇടയാറന്മുള കുന്നുംപുറത്ത് ഭവനത്തില്‍ 1883 ല്‍ പിറന്നു വീണ സൈമണ്‍ ചെറുപ്പംമുതലേ സംഗീത-സാഹിത്യാദി കലകളില്‍ അതീവ തല്പരനും സമര്‍ത്ഥനും ആയിരുന്നു. ബാല്യത്തില്‍ തന്നെ യേശുക്രിസ്തുവിനെ സ്വീകരിച്ച അദ്ദേഹം തന്റെ കഴിവുകള്‍ മുഴുവന്‍ ദൈവത്തിനു വേണ്ടി സമര്‍പ്പിച്ചു. അങ്ങനെ ദൈവത്തിനു വേണ്ടി വളരെയധികം പ്രയോജനപ്പെട്ട ഒരു വ്യക്തിയായിത്തീര്‍ന്നു.Vedaviharam - Malayalam Mahakavyam by Mahakavo K V Simon - Kaithiri.com

ബൈബിളിലെ ഒന്നാം പുസ്തകമായ ഉല്പത്തി പുസ്തകം മഹാകാവ്യമായി അവതരിപ്പിച്ച "വേദവിഹാരം" എന്ന കൃതിയാണ് അദ്ദേഹത്തെ 'മഹാകവി' എന്ന സ്ഥാനത്തിനു അര്‍ഹനാക്കിയത്. 1929 ല്‍ രചിച്ച ഈ മഹത്കൃതി അനേക സാഹിത്യ പുംഗവന്മാരുടെ പ്രശംസയ്ക്കും ആസ്വാദനത്തിനും അംഗീകാരത്തിനും കാരണമായിട്ടുണ്ട്. സാഹിത്യ രചനയില്‍ തനിക്കുണ്ടായിരുന്ന അത്യപൂര്‍വമായ കഴിവിനെ അപ്പാടെ ഈ കൃതിയില്‍ കാണാം - സാധാരണക്കാര്‍ക്ക് ആസ്വദിക്കുവാന്‍ അല്പം പ്രയാസമാണ് എങ്കിലും.

താരതമ്യേന അല്പകാലമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും അല്പമല്ലാത്ത ഈടുറ്റ സംഭാവനകളാണ് മഹാകവി മലയാള ക്രൈസ്തവ ലോകത്തിനു സമ്മാനിച്ചിട്ടുള്ളത്. മഹാകവി കെ. വി. സൈമണ്‍ - ന്റെ ലഘു ജീവ ചരിത്രം ഇവിടെ വായിക്കാം.

വേദവിഹാരത്തെക്കുറിച്ചുള്ള ഈ ആസ്വാദനം നിങ്ങള്‍ക്കായ്‌ തയാറാക്കിയത് തെക്കേല്‍ പബ്ലിക്കേഷന്‍സ്.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)