Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കന്യകാ ജനനവും മനുഷ്യാവതാരവും

Your rating: None Average: 3.7 (3 votes)
    Links:
Download Media:
   File Type: flv
   File Size: 112.77 MB

Login or Register to Download!

യേശുക്രിസ്തുവിന്റെ ദൈവത്ത്വത്തെ നിഷേധിക്കുന്നവര്‍ ആദ്യം നിഷേധിക്കുന്നത് അവിടുത്തെ കന്യകാ ജനനമാണ്‌. സാങ്കേതികമായി ചിന്തിച്ചാല്‍ വിശദീകരിക്കാന്‍  സാധിക്കാത്തതും ശാസ്ത്രീയമായി - പരീക്ഷണ നിരീക്ഷണങ്ങളിലൂടെ - പിന്തുണ നല്കാന്‍ സാധിക്കാത്തതുമായ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് കന്യകാ ജനനം. മനുഷ്യാവതാരം എന്ന സത്യമോ അതിലും ഘനതരം. അതുകൊണ്ട് തന്നെ മനുഷ്യയുക്തിയുടെ പരിമിതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവയല്ല ഈ വസ്തുതകള്‍. എന്നാല്‍ ദൈവത്തിനു സകലവും സാദ്ധ്യം! മാത്രമല്ല നമുക്കുവേണ്ടിയുള്ള അവിടുത്തെ ദിവ്യ പദ്ധതികളില്‍ അതൊരു ആവശ്യവുമായിരുന്നു.

Virgin birth & incarnation of Jesus Christ - Malayalam Video Message - John Kurian

മനുഷ്യ വര്‍ഗത്തെ ദൈവവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ അകറ്റി നിര്‍ത്തുന്ന പാപം എന്ന അടിസ്ഥാന പ്രശ്നത്തെ കൈകാര്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ മനുഷ്യ രൂപം കൈക്കൊണ്ട ദൈവത്തിനു ജന്മ പാപം ഇല്ലാത്ത ഒരു മനുഷ്യനായി ജനിച്ചു ജീവിക്കേണ്ടത് ആവശ്യമായിരുന്നു. ഒരേ  സമയം ദൈവം എന്ന തന്റെ നിത്യാവസ്ഥയ്ക്ക് മാറ്റമൊന്നും വരാതെ, പക്ഷെ, ഒരു മനുഷ്യ ശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ സ്വയം ചുരുങ്ങുവാന്‍ അവിടുന്ന് ഒരുക്കം കാണിച്ചത്‌ എത്രയോ ആശ്ചര്യമാണ്.!

ദൈവപുത്രന് ഈ ലോകത്തില്‍ ഒരു ശിശുവായി രംഗപ്രവേശം ചെയ്യാന്‍ ദൈവം ഒരുക്കിയത് മറിയയുടെ ഗര്‍ഭപാത്രത്തെയായിരുന്നു. അതിനുള്ള മഹത്ഭാഗ്യം - ദൈവ കൃപ - സിദ്ധിച്ച മറിയയെ പക്ഷെ, ഏറെ തെറ്റിദ്ധരിച്ചിട്ടുണ്ട് ഇന്നത്തെ ക്രൈസ്തവ ലോകം. മറിയ നിത്യ കന്യകയായിരുന്നെന്നും, "ദൈവമാതാവ്" ആണെന്നും മനുഷ്യര്‍ക്കും ദൈവത്തിനും മദ്ധ്യസ്ഥ ആണെന്നും സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും ഒക്കെ ദൈവ വചനത്തിന്റെ ഉപദേശത്തിനും ചരിത്ര സത്യങ്ങള്‍ക്കും വിരുദ്ധമായ പാരമ്പര്യം ഇന്നും അന്ധമായി വിശ്വസിക്കുന്നവരുണ്ട്.

യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെയും കന്യകാ ജനനത്തെയും ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ച ചെയ്യുന്ന ഒരു പ്രഭാഷണം. ശ്രവിച്ചാലും..!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)