Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആരാണ് വലിയവന്‍?

"മഴ മഴ കുട കുട.. മഴ വന്നാല്‍ ..." അത് പിന്നെ പറയണോ അല്ലേ.. നാട്ടില്‍ മാത്രമല്ല നമ്മുടെ കാട്ടിലെ കൂട്ടുകാര്‍ക്കും ഉണ്ട് കേട്ടോ ഫേവറിറ്റ് കുടകള്‍, പലതരം.. കാലം പുരോഗമിക്കുകയല്ലേ.. അവരും പുരോഗമിക്കട്ടെ... പിന്നെ നമ്മളില്‍ നിന്നാണല്ലോ അവരും ഇതൊക്കെ പഠിക്കുന്നത്.. നല്ലതായാലും ചീത്തയായാലും.. സ്വഭാവങ്ങളും അങ്ങനെ തന്നെ.. ഏതു മനുഷ്യരുടെ ഇടയിലും ഉണ്ടാകുന്ന അല്പ സ്വല്പം കശപിശയൊക്കെ അവിടെയും ഉണ്ടെന്നേ.. ഉം, അതിന്റെ വിശേഷങ്ങളുമായാണ് കുഞ്ചന്‍ ഇത്തവണ വന്നിരിക്കുന്നത് ..

Kids Puppet Show - Excel media

നാലാള് കൂടി എന്ത് ചെയ്താലും ഉണ്ടാകുന്ന സ്മാള്‍ പ്രോബ്ലം - അതെന്താണ് ??  ആരാണ് അതില്‍ കേമന്‍ എന്ന് തന്നെ.. എനിക്ക് മറ്റവനെക്കാള്‍ വലിയവനാകണം എന്ന ആഗ്രഹം തന്നെ.. കൂട്ടുകാരനെ അംഗീകരിക്കാനോ പ്രശംസിക്കാനോ പിന്നെ മടിയായി.. അത് കുറച്ചിലല്ലേ. അതുകൊണ്ട് കൂട്ടുകാരന്റെ നിസ്സാര കുറ്റങ്ങള്‍ നാം കണ്ടു പിടിക്കും... ഇത് പക്ഷെ വലിയ അപകടകാരിയാണ് കേട്ടോ.. തമ്മില്‍ തല്ലും പരദൂഷണവും എല്ലാം തുടങ്ങുന്നത് ആദ്യം അവിടെ നിന്നാണ്.. പിന്നെ ആകെ ടോട്ടലി പ്രോബ്ലമായി.. അതാണ്‌ കുഞ്ചനും പറഞ്ഞു വരുന്നത്..

"ആരും വലിയവരല്ല .. ആരും ചെറിയവരല്ല..
നാമെല്ലാരും തുല്യര്‍.. നാമെല്ലാരും തുല്യര്‍
യേശുവിന്റെ രാജ്യത്തില്‍ കുഞ്ഞുങ്ങള്‍ നാം വലിയവര്‍.."

കൂട്ടുകാരേ, അഹങ്കാരത്തിന്റെ ഈ വലിയ വിന നമ്മില്‍ വരാതിരിക്കാന്‍ ദൈവം ഒരു മാര്‍ഗ നിര്‍ദേശം നമുക്ക് തരുന്നുണ്ട്. എന്താണെന്നോ.. "ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം." (ഫിലിപ്പ്യര്‍ 2 :3 - 4)  കര്‍ത്താവായ യേശുക്രിസ്തുവാണ് അതിനു നമുക്ക് ഒരു നല്ല മാതൃക !

ഒരല്പം ബുദ്ധിമുട്ടാണെങ്കിലും ഇങ്ങനെ നമുക്ക് പെരുമാറാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു മാറ്റം നമ്മില്‍ വരുത്തും. മറ്റുള്ളവര്‍ നമ്മെ ഇഷ്ടപ്പെടും.. നമ്മുടെ കൊച്ചു ജീവിതങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയോജനം ഉണ്ടാകും.. മാത്രമല്ല ദൈവത്തിനും നമ്മെ ഇഷ്ടമായിരിക്കും.. അവിടുന്ന് നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും.. എന്താ ഒന്ന് നോക്കുന്നോ.. ആഗ്രഹമുണ്ടെങ്കില്‍ ദൈവം സഹായിക്കും .. എന്താ റെഡിയാണോ?


പപ്പറ്റുകളെ ഉപയോഗിച്ചുള്ള ഈ കൊച്ചു കഥ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് പത്തനംതിട്ടയിലെ എക്സല്‍ മീഡിയ ആണ്. ഇതുപോലെ രസകരങ്ങളായ നിരവധി കഥകളും പാട്ടുകളും സന്ദേശങ്ങളും അടങ്ങിയ സി. ഡി. കള്‍ അവര്‍ നിങ്ങള്‍ക്കായി തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുമായി ബന്ധപ്പെട്ടാലും.

Share this
Your rating: None Average: 4.8 (4 votes)
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)