Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എന്റെ അടുക്കല്‍ വരുമോ?

Your rating: None Average: 4.5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സുവിശേഷം, യേശുക്രിസ്തു, കോട്ടയം കണ്‍വെന്‍ഷന്‍
Uploaded On: May 18, 2011
Views: 1282, Comments: 0
Download Media:
   File Type: flv
   File Size: 99.16 MB

Login or Register to Download!

ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍! വിഷമങ്ങള്‍ വരുമ്പോള്‍ നാം എല്ലാവരും ആഗ്രഹിക്കാറുണ്ട്... ഒന്ന് സംസാരിക്കാന്‍, ഒന്ന് കേള്‍ക്കാന്‍, ഒന്ന് മനസിലാക്കാന്‍, ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍... പക്ഷെ, സാധിക്കാറില്ല.. ഒരു മനുഷ്യനു തന്നെ മറ്റൊരു മനുഷ്യനെ മനസിലാക്കാന്‍ കഴിയുന്നില്ല.. ഒരുമിച്ചു, ഒരേ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് പോലും! 

Malayalam Gospel message - M M Sakkaria - Kottayam Convention 2011 - kaithiri.com

പലപ്പോഴും സമ്മര്‍ദ്ദങ്ങളില്‍ പെടുന്ന പലരും പറഞ്ഞു കേള്‍ക്കാറുണ്ട് "ആരെങ്കിലും ആ സമയത്ത് ഒന്ന് വന്നിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കയില്ലായിരുന്നു". പക്ഷെ മനുഷ്യര്‍ ആരും തന്നെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ അടുക്കല്‍ പോകാന്‍ ആഗ്രഹിക്കുന്നേയില്ല.. ഒഴിവക്കാനേ പരമാവധി ശ്രമിക്കൂ.. പക്ഷെ, ജീവിതത്തിന്റെ പല പല ഘട്ടങ്ങളില്‍ നിരാശരായി ആരുമില്ലാത്തവര്‍ക്ക് എപ്പോഴും സഹായിയാണ് സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവം!

'എന്റെ അടുക്കല്‍ വരുമോ' എന്ന്‍ ഇനി നിങ്ങള്‍ ആരെയും വിളിക്കണ്ട, ദൈവം നിങ്ങളോടെ അടുത്ത് തന്നെയുണ്ട്‌.. അവിടുന്ന് നിങ്ങളോട് തിരിച്ചു ചോദിക്കുന്നു: "എന്റെ അടുക്കല്‍ വരുമോ? ഞാന്‍ ആശ്വസിപ്പിക്കാം"

അവിടുന്ന് വിളിക്കുന്നു: "അദ്ധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരും എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍.. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം!" - ലോകത്ത് ഒരു നേതാവിനും ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുന്ന കാര്യമല്ലിത്‌. ഇത് ദൈവം തരുന്ന ആശ്വാസമാണ്. അത് സൌജന്യവുമാണ്. ദൈവത്തോട് അടുത്ത് ചെല്ലുവാന്‍ നിങ്ങള്‍ക്ക് മനസുണ്ടോ? എങ്കില്‍, അവിടുന്ന് നിങ്ങളെ ആശ്വസിപ്പിക്കും.. പിന്നെ ഒരിക്കലും ഒറ്റയ്ക്കാവില്ല നിങ്ങളുടെ ജീവിതം.. ഈ ലോകത്ത് എന്തെല്ലാം വന്നാലും...!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)