Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

യഹോവ എന്‍റെ ഇടയനല്ലോ

Your rating: None Average: 3 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ഗാനം
Uploaded On: Sep 8, 2014
Views: 2311, Comments: 0
Download Media:
   File Type: flv
   File Size: 29.06 MB

Login or Register to Download!

കുറവുകളും പ്രയാസങ്ങളും ഇല്ലാത്ത ഒരു ജീവിതം ആര്‍ക്കുമില്ല. എന്നാല്‍ ആ കുറവുകള്‍ ഒക്കെ സമയാസമയങ്ങളില്‍ പരിഹരിക്കപ്പെടുമ്പോഴോ? അപ്പോള്‍ അതൊരു സന്തുലിതവും  സംപ്തൃപ്തിദായകവുമായ  ജീവിതമായി മാറുന്നു. ഇതുപോലെ നമ്മുടെ കുറവുകളില്‍ നമ്മെ സഹായിക്കാനും ബുദ്ധിമുട്ടുകളില്‍ ആശ്വാസം പകരാനും കഴിവുള്ള ഒരാള്‍ എപ്പോഴും കൂടെയുണ്ടെങ്കിലോ?

ചിലപ്പോഴൊക്കെ നമുക്ക് മനുഷ്യരാല്‍ സഹായം ലഭിച്ചേക്കാം. എന്നാല്‍ അതിനു പരിമിതികള്‍ ഉണ്ട്. മാത്രമല്ല അതൊന്നും പൂര്‍ണമല്ല. മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും അനുഭവിച്ചിട്ടുള്ള അതിനെ അതിജീവിച്ചിട്ടുള്ള മറ്റുള്ളവരെ പൂര്‍ണമായി രക്ഷിക്കാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തിയേ മനുഷ്യര്‍ക്ക് സഹായത്തിനായി ഉള്ളൂ. അത് കര്‍ത്താവായ യേശുക്രിസ്തുവാണ്. തന്നില്‍ പൂര്‍ണമായി വിശ്വസിക്കുന്നവരെ (ആശ്രയിക്കുന്നവരെ) ഇപ്പോഴും സഹായിക്കാന്‍ സന്നദ്ധനായ ദൈവം!

ദൈവത്തിന്‍റെ ഇത്രയും ബലമുള്ള സഹായം (നടത്തിപ്പ്) ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദാവീദ് എഴുതിയ സാക്ഷ്യ വാചകങ്ങള്‍ ആണ് "യഹോവ എന്‍റെ ഇടയനാകുന്നു. എനിക്ക് മുട്ടുണ്ടാകയില്ല" എന്ന് തുടങ്ങുന്ന ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം. ഇന്നും ഓരോ ദൈവ ഭക്തരും ദിനംതോറും ധ്യാനിക്കുകയും പാടുകയും ചെയ്യുന്നു ആ വരികള്‍.. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ എല്ലാത്തിനും മതിയായവനായ ദൈവത്തെക്കുറിച്ചുള്ള ഗാനം!


യഹോവ എന്‍റെ ഇടയനല്ലോ
എനിക്കൊരു കുറവും വരികയില്ല
പച്ചയായ പുല്‍പ്പുറത്തില്‍ കിടത്തുന്നെന്നെ
സ്വച്ഛമായ ജലമെന്നെ കുടിപ്പിക്കുന്നു

  അനുസരിക്കാനൊരു ഇടയനുണ്ട്
  അനുഗമിക്കാനൊരു ഇടയനുണ്ട്
  മറുകരെ കടത്താന്‍ ഇടയനുണ്ട്
  മാറോടു ചേര്‍ത്തണയ്ക്കാന്‍ ഇടയനുണ്ട്

കുന്നുകളില്‍ എന്നെ നടത്തുന്നവന്‍
താഴ്‌വരയില്‍ എന്നെ നടത്തുന്നവന്‍
നീതിയുള്ള പാതയില്‍ നടത്തുന്നവന്‍
എനിക്കൊരു അനര്‍ത്ഥവും ഭവിക്കയില്ല

മരണത്തില്‍ താഴ് വരയില്‍ നടന്നെന്നാലും
കൂരിരുളിന്‍ താഴ് വരയില്‍ നടന്നെ ന്നാലും
നിന്‍ വടിയും കോലുമാണെന്‍ ആശ്വാസം
എനിക്കൊരു അനര്‍ത്ഥവും ഭവിക്കയില്ല

ബലഹീനന്‍ ആകുമ്പോള്‍ ബലമേകുവാന്‍
ദു:ഖത്തില്‍ ആശ്വാസം പകര്‍ന്നിടുവാന്‍
കൂടെയുണ്ടെന്നും കൂടെയുണ്ട്
ദാവീദിന്‍ ദൈവമെന്നും കൂടെയുണ്ട്

ഗാനരചന: ബിനോയ്‌ നെയ്തേലില്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)